Featured
ബിഗ്ഫുട്ട് (യതി) ഒരു സാങ്കല്പിക ജീവി അല്ല!
അഞ്ചു വര്‍ഷം നീണ്ടു നിന്ന ഈ പഠനം ഇപ്പോള്‍ പീയര്‍ റിവ്യൂ സ്റേജില്‍ ആണ്. ഈ ജീവിയുടെ ഡി.എന്‍. എ സീക്വന്‍സിംഗും മറ്റും വളരെ വിശദമായി തന്നെയാണ് നടത്തിയിരിക്കുന്നത് . അതിന്റെ അടിസ്ഥാനത്തില്‍ ഈ ജീവി ഏകദേശം പതിനയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമായിരിക്കാം ആവിര്‍ഭവിച്ചത് എന്നാണു കണക്കു കൂട്ടുന്നത്.
110 total views

ബിഗ് ഫുട്ട് എന്ന ജീവിയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? നോര്‍ത്ത് അമേരിക്കയിലും മറ്റും ജീവിച്ചിരിക്കുന്ന ഒരു ജീവി ആണ് ഇത് എന്ന് ചിലര്‍ പറയുന്നു. അതൊന്നുമല്ല ഇത് വെറും ഒരു കേട്ട് കഥയാണെന്ന് പറയുന്നവരും ഇല്ലാതില്ല. നമ്മുടെ ഹിമായലത്തിലും മറ്റും യതി എന്ന പേരില്‍ ഇത്തരം ഒരു ജീവിയെ കണ്ടതായി പലരും പറയുന്നുമുണ്ട്. ഈ ജീവിയെ പറ്റി യൂ ട്യൂബിലും മറ്റും ധാരാളം വീഡിയോകള്‍ ഇന്ന് ലഭ്യമാണ്. ഈ വീഡിയോകള്‍ ഒന്നും തന്നെ വിശ്വാസ്യകരമല്ല എന്നായിരുന്നു പലരും ഇതുവരെ കരുതിയിരിക്കുന്നത്. അങ്ങിനെ ഇതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന് കരുതിയിരിക്കെ ആണ് ഡി.എന്‍.എ ഡയഗഗനോസ്ടിക്സ് എന്ന ജീനുകളെ പറ്റി റിസര്‍ച്ച് നടത്തുന്ന ഒരു കമ്പനിയിലെ ശാസ്ത്രജ്ഞന്മാര് പുതിയ തെളിവുമായി വന്നിരിക്കുന്നത്.
ബിഗ് ഫുട്ട് എന്നത് നോര്‍ത്ത് അമേരിക്കയില്‍ ജീവിക്കുന്ന, മനുഷ്യനോട് സമാനതയുള്ള ഒരു ജീവി ആണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഈ ജീവിക്ക് മനുഷ്യന്റെ മൈറ്റോകോണ്ട്രിയല് ഡി.എന്‍ .എ യുമായി വളരെ സമാനതകള്‍ ഉണ്ടെന്നും അത് ഏതോ ഒരു ജീവി ഒരു മനുഷ്യ സ്ത്രീയുമായി രമിച്ചതിന്റെ പരിണിതഫലമായി ഉണ്ടായതായിരിക്കാം എന്നുമാണ് ഇവര്‍ പറയുന്നത്.മൈറ്റോകോണ്ട്രിയല് ഡി.എന്‍ .എ എപ്പോഴും മാതാവില്‍ നിന്നുമാണ് വരുന്നത്.
അഞ്ചു വര്‍ഷം നീണ്ടു നിന്ന ഈ പഠനം ഇപ്പോള്‍ പീയര്‍ റിവ്യൂ സ്റേജില്‍ ആണ്. ഈ ജീവിയുടെ ഡി.എന്‍. എ സീക്വന്‍സിംഗും മറ്റും വളരെ വിശദമായി തന്നെയാണ് നടത്തിയിരിക്കുന്നത് . അതിന്റെ അടിസ്ഥാനത്തില്‍ ഈ ജീവി ഏകദേശം പതിനയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമായിരിക്കാം ആവിര്‍ഭവിച്ചത് എന്നാണു കണക്കു കൂട്ടുന്നത്.
ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍മെന്റുകള്‍ ഈ ജീവികളെ സംരക്ഷിക്കുവാന്‍ തയ്യാറാവണമെന്നും ആര്‍ക്കും ഇവയെ കാണുന്ന മാത്രയില്‍ തന്നെ വെടിവയ്ക്കുവാനുള്ള ലൈസന്‍സുകള്‍ നല്‍കരുതെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.
സത്യം എന്ത് തന്നെ ആയാലും സംഗതി വളരെ താത്പര്യം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.
111 total views, 1 views today