ബിഗ് ബിയുടെ എഫ്.ബി.പേജില്‍ കുട്ടി ആരാധികയുടെ വീഡിയോ വൈറല്‍ ആകുന്നു

223

amitabh_boolokam
ലണ്ടനിലെ നാലുവയസുകാരി രേവ അമിതാബ് ബച്ചന്റെ ഒരു വലിയ ആരാധികയാണ്. ഷോലെയും ഡോണും ഒന്നും കണ്ടിട്ടില്ലെങ്കിലും 2009 ലെ അലാദിന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്റെ ബിഗ്‌ ബി ഈ കൊച്ച് ആരാധികയുടെ മനസ് കവരുന്നത്.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ബിഗ്‌ ബി തന്നെയാണ് ഈ ആരാധികയുടെ കാര്യം ലോകത്തെ അറിയിച്ചത്. വീഡിയോയില്‍ രേവയുടെ അച്ഛന്‍ എന്തുകൊണ്ടാണ് ബിഗ്‌ ബിയെ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നാണ് കുഞ്ഞ് രേവയുടെ മറുപടി. അതുകൊണ്ടുതന്നെ ഒരു ദിവസം തന്റെ വീട്ടില്‍ ചായയ്ക്ക് വരണം എന്നും രേവ ബിഗ്‌ ബിയോട് ആവശ്യപ്പെടുന്നു. അദേഹം വരുമെന്ന് തോന്നുന്നുണ്ടോ എന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ വരും തീര്‍ച്ചയായും വരും എന്ന് ആത്മവിശ്വാസത്തോടെ രേവയുടെ മറുപടി. ഒടുവില്‍, വീട്ടില്‍ വരികയാണെങ്കില്‍ ഒരു രാത്രി എന്റെ കൂടെ ആയിരിക്കാന്‍ സമയം ഉണ്ടാവുമോ എന്നും ചോദിച്ചുകളഞ്ഞു ഈ നാലര വയസുകാരി. ഏതായാലും തന്റെ കുഞ്ഞ് ആരാധികയുടെ നിഷ്കളങ്കമായ ആവശ്യത്തിനു ബിഗ്‌ ബി എങ്ങനെ മറുപടി കൊടുക്കും എന്നറിയാന്‍ നമ്മുക്ക് കാത്തിരിക്കാം.

FB 973 – Fan Pick of the Week : Reva – London – 4.5 years :)

Posted by Amitabh Bachchan on Friday, May 22, 2015