ബിജെപ്പിക്കെതിരെ വയോജന നിയമപ്രകാരം കേസ് എടുക്കണം: ഉഴവൂര്‍ വിജയന്‍

  0
  413

  new

  ബിജെപി സംസ്ഥാന നേതാക്കളുടെ പേരില്‍ വയോജന നിയമപ്രകാരം കേസ് എടുക്കണം എന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍.

  ആര്യനാട് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്യനാട്ടെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് ബിജെപ്പിക്കെതിരെയും ബിജെപി സ്ഥാനാര്‍ഥി രാജഗോപാലിനെതിരെയും വിജയന്‍ പരിഹാസ ശരവര്‍ഷം കൊണ്ട് മൂടിയത്. പത്തെണ്പത് വയസ്സായ രാജഗോപാലിനെ സകല തെരഞ്ഞെടുപ്പുകളിലും നിറുത്തി തോല്‍പ്പിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന്‍റെ പ്രായത്തെയെങ്കിലും ബഹുമാനിക്കണം എന്ന് വിജയന്‍ പരിഹസിച്ചു.

  തോല്‍ക്കാനായി ജനിച്ചവന്‍ ഞാന്‍ ജയിക്കില്ല ഒരിക്കലും എന്തുവന്നാലും എന്നാണ് രാജേട്ടന്റെ മുദ്രാവാക്യം എന്നും , ഈ ഇലക്ഷന് വേണ്ടി അടിച്ച പോസ്റ്ററുകള്‍ മൊത്തം ഒട്ടിച്ചു തീര്‍ക്കരുതെന്നും വരുന്ന പഞ്ചായത്ത്‌ ഇലക്ഷനിലും രാജേട്ടനെ തന്നെ ബിജേപി സ്ഥാനാര്‍ഥി ആക്കുകയുള്ളൂ, അപ്പൊ വീണ്ടും ഒട്ടിക്കാം  എന്നും അദ്ദേഹം പരിഹസിച്ചു.