ബിനാലേ വേദികള്‍ ആര്‍ക്കു വേണ്ടിയാണ് തുറന്നിരിക്കുന്നത്…
ബിനാലേ വേദികള്‍ ആര്‍ക്കു വേണ്ടിയാണ് തുറന്നിരിക്കുന്നത്. കലയുടെ പൂരണവും പോഷണവും എന്നൊക്കെ വെറും വയറ്റില്‍ പറയാം. പൊതു ഇടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട കലാ സൃഷ്ടികള്‍ക്ക് എന്തിനാണ് വലിയ വാതിലുകളും ഗുണ്ടകളുടെ മുഖവും സ്വഭാവവുമുള്ള സുരക്ഷാ ജീവനക്കാരും?
84 total views

പൈതൃക സ്മാരകങ്ങളായി സം രക്ഷിക്കപ്പെടേണ്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങളും കെട്ടിടങ്ങളും പൈതൃകസമ്പത്ത് നശിപ്പിക്കുന്ന രീതിയിലുള്ള തോന്ന്യവാസത്തിന് ആരാണിവര്‍ക്ക് പതിച്ചു കൊടുത്തത്. പൈതൃക സ്മാരകമായി സൂക്ഷിക്കേണ്ട കെട്ടിടങ്ങള്‍ ഇടിച്ച് പണിയാന്‍ ആരാണിവര്‍ക്ക് അനുവാദം കൊടുത്തത്. തൊട്ടതിനും പിടിച്ചതിനും ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കയറിയിറങ്ങുന്ന മനുഷ്യാവകാശ-സാമൂഹ്യപരിഷ്കര്ത്താക്കളൊക്കെ എവിടെപ്പോയി ഒളിച്ചു. അതോ വായില്‍ തിരുകിവെച്ച പൂവന് പഴത്തിനപ്പുറം ശബ്ദമുയരാത്തതോ?
“ദീപസ്തംഭം മഹാഴ്ചര്യം നമുക്കും കിട്ടണം പണം” അത്ര തന്നെ.
കിട്ടാനുള്ളത് കിട്ടിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മാധ്യമങ്ങള്‍ക്ക് നാവു വെച്ചതു തന്നെ മഹാകാര്യം. ഇതിനു പുറമേ നാലെ മുതല്‍ കാഴ്ചപ്പണം പിരിച്ചു തുടങ്ങും എന്നു കേട്ടു.
കലാകാരന്മാര് ആദരിക്കപ്പെടേണ്ടവര്‍ തന്നെ. അവരെയും കച്ചവടം ചെയ്താല്‍ പിന്നെ….
85 total views, 1 views today