ബിന്ദു അമ്മിണിയുടെ നിലപാട് ,അത് തൃപ്തി ദേശായിയോട് യോജിച്ചു കൊണ്ടുള്ളതാണെങ്കിലും, അതാണ് ശരി

0
203

തൃപ്തി ദേശായിയുടെ അജൻഡ സംഘ പരിവാറിന്റേതാണെന്നും അതിന് ദലിതർ അതായത് ബിന്ദു അമ്മിണിയെ പോലുള്ളവർ പിന്തുണക്കരുത് വെയ്റ്റ് ചെയ്യൂ എന്നുള്ള നിലവിളികൾ അബേദ്കറൈറ്റുകൾ എന്നവകാശപ്പെടുന്ന ചിലരുടെയും വിശിഷ്യാ ഇടത് പക്ഷക്കാരുടെയും പ്രൊഫൈലുകൾ വിളിച്ച് പറയുന്നു. അവരോട് അസന്നിഗ്ദമായി പ്രഖ്യാപിച്ച് കൊള്ളട്ടെ, ബിന്ദു അമ്മിണിയുടെ നിലപാട് ,അത് തൃപ്തി ദേശായിയോട് യോജിച്ചു കൊണ്ടുള്ളതാണെങ്കിലും, അതാണ് ശരി.

കാരണം ഭൂരിപക്ഷമതമെന്ന അധികാരം കൈയ്യാളുന്ന ഹിന്ദു മതത്തിന്റെ സ്ത്രീവിരുദ്ധതക്കും ജാതിമേധാവിത്വത്തിനുമെതിരെ അവർ നടത്തുന്ന ജനാധിപത്യപരമായ പോരാട്ടങ്ങളിൽ യോജിക്കുന്നവരോടൊപ്പം പ്രശ്നാധിഷ്ഠിതമായി നിലകൊള്ളുക എന്നുള്ളതാണ് .
നിലവിൽ നടത്തുന്ന നവോത്ഥാനമേലങ്കി തൈക്കാൻ ആയന്മ സുപ്രീം കോടതിയിൽ കൊടുത്ത കേസെങ്കിലും കാരണമായിരുന്നെന്ന് ഇടത് /അeബദ്ക റൈറ്റ് / നവോത്ഥാന സമിതി രക്ഷകർ തിരിച്ചറിയേണ്ടതുണ്ട്.

രക്ഷകവേഷമണിഞ്ഞ് ഗൂഢാലോചനാ സിദ്ധാന്തവും ചമച്ച് നിങ്ങൾ നടത്തുന്ന വർഗീയ വിരുദ്ധ പോരാട്ടങ്ങൾ മത വർഗീയതയുടെ വ്യത്യസ്ത അടരുകളിൽ നിൽക്കുന്ന ജാതിമേധാവിത്വത്തിന്റെയും സാമ്പത്തിക സാംസ്കാരിക അധിശത്വത്തിന്റെ പിൻബലത്താൽ ഇക്കാലമത്രയും കൊണ്ട് നടന്ന അധികാരം നിലനിർത്താൻ ഉള്ള കെട്ട് കാഴ്ചകൾ മാത്രമാണ്. തുല്യത എന്ന സകൽപം കേവലമായി മാത്രം കാണുകയും അതിന് വേണ്ടിയുള്ള സമരങ്ങളെ ഏറ്റെടുക്കുകയും ചെയ്ത് അധികാരം നിലനിർത്താനുള്ള ഇടത് പക്ഷയജ്ഞത്തിൽ വർഗീയതയുടെയും വർഗീയ വിരുദ്ധതയുടെയും ചേരികളായി എഴുതി വായിക്കാവുന്നതോവായിക്കണ്ടതോ അല്ല നവോത്ഥാനം .അത് തുല്യതയുടെയും ജാതിവിരുദ്ധതയുടെയും അവകാശ പോരാട്ടങ്ങളാണ്. ഏതെങ്കിലും ഒരു ഘട്ടത്തിൽ നിലച്ച് പോകേണ്ടതോ പതുങ്ങി നിൽക്കേണ്ടതോ അല്ല, മറിച്ച് തുടർ സമരങ്ങളാണ്.

അതു കൊണ്ട് അബേദ്കർ നയിച്ച ഇൻഡ്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോയില്ലെങ്കിലും പിന്നോട്ടടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ബാധ്യത അംബേദ്കറൈറ്റുകൾക്കുണ്ട്.
കേവലം മതില് പണിക്കാർ മാത്രമായി ആശയങ്ങളെ കാണുന്നത് നിങ്ങൾക്ക് ഭൂഷണമല്ല.