ബിന്‍ ലാദന്‍ അമേരിക്കന്‍ ഏജന്റ്റ്; ഇപ്പോഴും ജീവനോടെ ഉണ്ടെന്ന്‍ !

157

01

2011, മെയ്‌ 2 നാണ് അമേരിക്കയുടെ നമ്പര്‍ വണ്‍ ശത്രു ഉസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേനയുടെ നേവി സീല്‍ അംഗങ്ങള്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ നടത്തിയ രഹസ്യ ഓപ്പറേഷനില്‍ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ പ്രഖ്യാപിക്കുന്നത്. ലാദന്റെ മൃതദേഹത്തിന്റെ ഫോട്ടോ പോലും പുറത്താകും മുന്‍പേ തങ്ങള്‍ ആ മൃതദേഹം 24 മണിക്കൂറിനുള്ളില്‍ കടലില്‍ സംസ്കരിച്ചതായും അവര്‍ പ്രഖ്യാപിച്ചു. ഇതൊക്കെ ആയിരുന്നു അന്ന് വന്നിരുന്ന വാര്‍ത്ത‍. എന്നാല്‍ ഇതില്‍ എന്തെല്ലാം സത്യമുണ്ട് എന്ന് പരിശോധിക്കുകയാണ് ഓള്‍ ടൈം കോണ്‍സ്പിറസി എന്ന ടീം തങ്ങളുടെ യൂട്യൂബ് വീഡിയോയിലൂടെ.

ഈ വീഡിയോയിലൂടെ ഓള്‍ ടൈം കോണ്‍സ്പിറസി എന്ന ടീം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉസാമ എന്നയാള്‍ ഒരു അമേരിക്കന്‍ എജന്റ്റ് ആണെന്നാണ്. കൂടാതെ ഉസാമ ഇപ്പോഴും അമേരിക്കന്‍ നിയന്ത്രണത്തില്‍ സുഖമായി ജീവിക്കുന്നു എന്നും. എന്താ ഞെട്ടിയോ? അവരുടെ വാദങ്ങള്‍ കേള്‍ക്കൂ.

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്‌ ഒസാമയുടെ മരണത്തിന്റെ തെളിവ്‌ നല്‍കാന്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം ഒബാമ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായില്ല എന്ന് മാത്രമല്ല ഉസാമയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ നല്‍കാനും തയ്യാറായില്ല. കൂടാതെ ഉബാമയുടെ മരണത്തിന്റെ ഫോറന്‍സിക് വിവരങ്ങള്‍ നല്‍കാനും അമേരിക്ക വിസമ്മതിക്കുകയായിരുന്നു. ഡി.എന്‍.എ പരിശോധനകള്‍ അത് ഉസാമയുടെ മൃതദേഹമാണെന്ന് തെളിയിക്കുന്നുണ്ട് എന്ന് പറയുക മാത്രമാണ് യു എസ് അന്ന് ചെയ്തത്. ഇത് ഉസാമയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ഓള്‍ ടൈം കോണ്‍സ്പിറസി എന്ന ടീം പറയുന്നു.

അതൊക്കെ കൂടാതെ പാക്‌ ചാര സംഘടന ഐഎസ്ഐയുടെ മുന്‍ തലവന്‍ പറയുന്നത് ഉസാമ കഥ ഒരു കെട്ടുകഥ ആണെന്നാണ്. അത് പോലെ അബോട്ടാബാദില്‍ ഉസാമ താമസിച്ചിരുന്നു എന്ന് പറയുന്ന കെട്ടിടത്തിനു അടുത്ത് താമസിച്ചിരുന്നവര്‍ അവിടെ ഒരു സൈനിക നടപടി നടന്നത് കണ്ടിട്ട് പോലുമില്ല. അതായത് ഉസാമ അവിടെ താമസിച്ചു എന്ന്‍ പറയുന്നത് അമേരിക്ക ഉണ്ടാക്കിയ ഒരു കെട്ടുകഥ ആയിരുന്നു എന്ന് ചുരുക്കം.

അതുപോലെ മുതിര്‍ന്ന അമേരിക്കന്‍ ജേണലിസ്റ്റായ സെയ്മൂര്‍ ഹേര്‍ഷ് പറയുന്നത് ഇക്കാര്യത്തില്‍ യു എസ് പറയുന്നതെല്ലാം കള്ളമാണെന്നാണ്. തെരെഞ്ഞെടുപ്പിനു മുന്നോടിയായി ഒബാമയുടെ പ്രതിശ്ചായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മെനഞ്ഞുണ്ടാക്കിയ കെട്ടുകഥയായിരുന്നു സൈനിക നടപടിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് ഓള്‍ ടൈം കോണ്‍സ്പിറസി എന്ന ടീം തങ്ങളുടെ യൂട്യൂബ് വീഡിയോയിലൂടെ സമര്‍ത്ഥിക്കുന്നു.

ഉസാമ അമേരിക്കന്‍ ഏജന്റും ചാരനും ആയിരുന്നു എന്ന്‍ വിശ്വസിക്കുന്നവര്‍ അമേരിക്കയില്‍ തന്നെ ഉണ്ട്. ഇങ്ങനെ വിശ്വസിക്കുന്നവരില്‍ മുന്‍പന്‍ പ്രശസ്ത റേഡിയോ അവതാരകനായ അലക്സ്‌ ജോണ്‍സ് ആണ്. ലാദന്റെ റിട്ടയര്‍മെന്റ് ആണ് അബോട്ടാബാദ് ഓപ്പറേഷന്‍ നാടകത്തിലൂടെ നമ്മള്‍ കണ്ടതെന്ന് അതോരുക്കിയത് അമേരിക്ക തന്നെ ആണെന്നും ജോണ്‍സ് പറയുന്നു.

വിചിത്രമായി തോന്നുന്നുവോ ഈ വാദങ്ങള്‍ ? അല്ലെങ്കില്‍ നിങ്ങളും ഈ വാദത്തിനൊപ്പമാണോ ?

Advertisements