ബിപാഷ ബസുവിന്റെ കൂടെ അധിക കാലം ഒരാണും ജീവിക്കുന്നില്ല.!

192

1

അങ്ങനെ ബോളിവുഡ് സുന്ദരി ബിപാഷയുടെ ഒരു പ്രണയം കൂടി പെട്ടിയിലാകുന്നു.! ഏറ്റവും പുതിയ കാമുകന്‍  ഹര്‍മാന്‍ ബവേജ ഈ താര സുന്ദരിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.!

തെറ്റ് ബിപാഷയുടെ ഭാഗത്ത് അല്ലെന്നും ഹാര്‍മാന്റെ പരസ്ത്രീ സംസര്‍ഗമാണ് ബന്ധം തകര്‍ത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിദേശ മോഡല്‍ ഒലേഗയുമായി ഹര്‍മാന് അതിരുവിട്ട ബന്ധമുള്ളതായി കുറച്ച് നാള്‍ മുന്‍പ് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ബിപാഷയുടെ പ്രണയം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല…ഒരിക്കല്‍ പകുതി മലയാളി കൂടിയായ  ജോണ്‍ എബ്രഹാമില്‍ നിന്ന് തുടങ്ങിയ പ്രണയം അവസാനിച്ചത് എങ്ങനെയെന്നതിന് ഇന്നും ഉത്തരം ഇല്ല. ആ നാളുകളില്‍ ഇവര്‍  വിവാഹം കഴിക്കാതെ തന്നെ വര്‍ഷങ്ങളോളം ഭാര്യ ഭര്‍ത്താക്കന്‍മാരായി ജീവിച്ചിരുന്നു.