ബിരിയാണി നമ്മുടെ ഒരു വീക്നെസ് തന്നെയാണ് അല്ലെ? സ്വാദില്‍ മുന്‍പനാണെങ്കിലും ആരോഗ്യത്തിന് ബിരിയാണി അത്ര നല്ലതല്ലെന്നതാണ് വാസ്തവം.
കട്ടി കൂടിയ ഒരു ഭക്ഷണമാണിത്. ഇത് കഴിച്ചാല്‍ ക്ഷീണവും ഉറക്കവുമെല്ലാം വരും. ദഹിയ്ക്കാന്‍ ഏറെ സമയമെടുക്കുമെന്നതാണ് വാസ്തവം. വയറിന് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്.
സാച്വറേറ്റഡ് ഫാറ്റ് കൂടുതലടങ്ങിയ ഒരു ഭക്ഷണമാണ് ബിരിയാണി. ഇത് കൊളസ്‌ട്രോളിന് ഇടയാക്കും.
ധാരാളം മസാലകള്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ ബിരിയാണി അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇട വരുത്തും. ഇത് വയറുവേദനയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും ഇട വരുത്തും.
ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കനാണ് ബിരിയാണി. ഇതിലെ മസാലകളും എണ്ണമയവുമെല്ലാം അലിഞ്ഞു ചേരാന്‍ സമയമെടുക്കും.
തടി കൂട്ടുന്നതിന് പ്രധാന കാരണമാകും ബിരിയാണി. ഇതില്‍ നെയ്യും മാംസവുമെല്ലാം ഉപയോഗിയ്ക്കുന്നതു തന്നെ കാരണം.