Narmam
ബിരിയാണിയുടെ ‘ഫ’
ചെന്നൈയിലെ ഒരു മഴക്കാലം (പട്ടിണി കാലം എന്നും പറയാം) സഹമുറിയന്മാര്ക്ക് എല്ലാം ഓഫ് ആണ്. കൊല്ലംകാരന് അജിത്ത് (പിള്ളേച്ചന്), കാസര്ഗോ്ഡ് നിന്ന് അരുണ്‍ (പറക്കാടന്‍), മലപ്പുറം കുഞ്ഞാപ്പു (സമീര്‍), കണ്ണൂര്ന്ന് ഞാനും സന്തോഷും, പിന്നെ തനി ‘തിരോന്തരംകാരന്‍’ഹരികൃഷ്ണന്. എല്ലാവരും ഹാപ്പിയാണ്, ഇന്നെങ്കിലും പാക്സും, വെബ്ഓട്ടയും നോര്‍ട്ടെ ലും ഇല്ലാതെ സമാധാനമായി ഇരിക്കാലോ! പിന്നെ രജനിചേട്ടന്റെ (ചേച്ചി അല്ല ചേട്ടന് രജനി ജേകബ്) ‘കോള്‍ ക്ലോസ് ചെയ്യെടാ’ എന്ന വിളിയും കേള്‍ക്കേണ്ട.
91 total views
ചെന്നൈയിലെ ഒരു മഴക്കാലം (പട്ടിണി കാലം എന്നും പറയാം) സഹമുറിയന്മാര്ക്ക് എല്ലാം ഓഫ് ആണ്. കൊല്ലംകാരന് അജിത്ത് (പിള്ളേച്ചന്), കാസര്ഗോ്ഡ് നിന്ന് അരുണ്‍ (പറക്കാടന്‍), മലപ്പുറം കുഞ്ഞാപ്പു (സമീര്‍), കണ്ണൂര്ന്ന് ഞാനും സന്തോഷും, പിന്നെ തനി ‘തിരോന്തരംകാരന്‍’ ഹരികൃഷ്ണന്. എല്ലാവരും ഹാപ്പിയാണ്, ഇന്നെങ്കിലും പാക്സും, വെബ്ഓട്ടയും നോര്‍ട്ടെ ലും ഇല്ലാതെ സമാധാനമായി ഇരിക്കാലോ! പിന്നെ രജനിചേട്ടന്റെ (ചേച്ചി അല്ല ചേട്ടന് രജനി ജേകബ്) ‘കോള്‍ ക്ലോസ് ചെയ്യെടാ’ എന്ന വിളിയും കേള്‍ക്കേണ്ട.
പറഞ്ഞു തുടങ്ങിയത് രാജാവിന്റെ (ഓഫീസില്‍ ഉള്ള ഒരു വിരുതന്റെ പേരാണ്) കഥകളായിരുന്നു, അത് പറഞ്ഞു പറഞ്ഞു കൊല്ലത്തുകാരന്റെ ‘ഫാരത’ത്തിലെത്തി. പിള്ളേച്ചന് ആണ് ഇന്നത്തെ ഇര. അവരങ്ങനെയെ പറയൂ.
‘ഫാര്യ’, ‘ഫരണി’ ‘മാതൃഫൂമി’…
കൂട്ടത്തില്‍ വിവരം കൂടിയ പറക്കാടന്‍ പിള്ളേച്ചനെ കളിയാക്കി മടുത്തു.
‘എന്റെ അജിത്തേട്ടാ ‘ഫാരതം’ അല്ല ഭാരതം’
‘ഫാരതം’
‘ഭാര്യ’ ‘ഫാര്യ’
‘ഭരണി’ ‘ഫരണി’
രക്ഷയില്ല പിള്ളേച്ചന് തോറ്റു തരില്ല. കുഞ്ഞാപ്പുവും കൂടി (മഞ്ചേരികാരനാണെങ്കിലും നാടന്‍ ശൈലി അല്ല)
‘അജിത്തേട്ടാ നിങ്ങള്‍ ഒരു മാഷിന്റെ മകനല്ലേ’
‘കൊല്ലംകാരന് മാത്രമല്ല കോട്ടയംകാരനും അങ്ങനെയാ പറയാറ്’
‘കൊള്ളാം! ഇനി അവരെ കൂടി കൂട്ടിക്കോ. കോട്ടയത്ത് നിന്ന് ആരും റൂമില്‍ ഇല്ലാത്തതു നിങ്ങടെ ‘ഫാഗ്യം'(സന്തോഷ് കിട്ടിയ അവസരം പാഴാക്കിയില്ല)
പിള്ളേച്ചനറിയാം പറയുന്നതു തെറ്റാണെന്ന് എന്നാലും ‘ഫ’ ശരിയാവൂല…
ആരോടും ഒന്നും മിണ്ടാതെ ഹരി മാറി ഇരിക്കുന്നു..
പിന്നെ പിള്ളേച്ചന് കമ്പനിക്ക് അയല്‍നാട്ടുകാരനായ ഹരിനെ കൂടെ കൂട്ടാനായി
‘ടാ… ഹരീ നമ്മളൊക്കെ ഒരു നാട്ടുകാരനല്ലേടാ.. പറഞ്ഞു കൊടുക്കെടാ’
‘അല്ല അയിത്തെട്ടാ, പ്യാരതോന്നല്ലേ ?
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല…പിന്നെ ചിരി തുടങ്ങി…
‘അവന്റെ ‘പ്യാരതം’ ഇതിലും മേച്ചം ഞങ്ങള്‍ തന്നെയാടാ ‘ഫാരതം’ ന്നെങ്കിലും പറയുന്നില്ലേ’
അരുണും കുഞ്ഞാപ്പുവും ഉത്തരം മുട്ടി..
‘എണീറ്റ് പോടാ പോയി വല്ലതും തിന്നാന്‍ ഉണ്ടാക്ക്’.
92 total views, 1 views today