ബിസിസിഐ ആസ്ഥാനത്ത് വിളിച്ചു പാക് ആരാധകര്‍ “മോക്ക മോക്ക” പാടുന്നു

198

Mauka

ലോകപ്പില്‍ തോല്‍വി അറിയാതെ കുതിച്ച ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കി പുറത്തായി..പുറത്തായതിനു തൊട്ടു പിന്നാലെ ദെ വരുന്നു വീണ്ടും ഒരു മോക്ക മോക്ക..ഇത്തവണ ബിസിസിഐയുടെ മുംബൈ നഗരത്തിലുള്ള ഓഫീസിലെ ടെലിഫോണിലാണ് മോക്ക വിളികള്‍..സംഗതി മനസിലായില്ല അല്ലെ?

ലോകകപ്പിലെ സെമിഫൈനല്‍ തോല്‍വി അയല്‍ക്കാരായ ബംഗ്ലാദേശിനും പാകിസ്താനും ഒരു സന്തോഷമാണ്.

ബി സി സി ഐയുടെ മുംബൈയിലെ ഓഫീസില്‍ വിളിച്ച് മോക്കാ മോക്കാ പാടുകയാണ് പാക് ആരാധകര്‍. ഫോണെടുത്താല്‍ പാട്ടും തമാശയുമാണ്. സഹിക്കാന്‍ പറ്റാതെ മുംബൈയിലെ ബി സി സി ഐ ഓഫീസില്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

വെബ്‌സൈറ്റില്‍ നിന്നും ഫോണ്‍നമ്പര്‍ എടുത്താണത്രെ വിളി. ബി സി സി ഐയുടെ ഓഫീസിലേക്ക് ലാന്‍ഡ് ഫോണിലേക്കാണ് വിളി. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് ഫോണ്‍കോളുകള്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പിന് എരിവ് കൂട്ടാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ മോക്കാ മോക്കാ പരസ്യമാണ് ബി സി സി ഐക്ക് തലവേദനയായിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ കാത്തിരിക്കുന്ന പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകളെ ചാനല്‍ മോക്കാ മോക്കാ പരസ്യത്തിലൂടെ കളിയാക്കിയിരുന്നു. 1992 ലെ ലോകകപ്പ് മുതല്‍ ഇന്ത്യയെ തോല്‍പിച്ച് പടക്കം പൊട്ടിക്കാന്‍ കാത്തിരിക്കുന്ന പാക് ആരാധകനാണ് പരസ്യത്തിലെ താരം. പിന്നീട് ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളെ കളിയാക്കിയും ഈ പരസ്യം തുടര്‍ന്നു. എന്തായാലും സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതോടെ മോക്ക മോക്ക ഉള്‍ട്ടയടിച്ചു…!