ആല്ബിന് മാക്ലര്‍ എന്ന സ്വിസ് ഹില്‍ ക്ലൈംബ് ചാമ്പിയന്‍ എം 4 ല്‍ മലകയറുന്ന 15 മിനിറ്റ് വീഡിയോ നിങ്ങളെ അതിശയിപ്പിക്കും എന്നതില്‍ സംശയമില്ല.
സസ്പെന്‍ഷനും ടയറുകളും മാറ്റം വരുത്തിയ എഫ് 82 എം 4 മോഡലാണ് ആല്ബിന് മാക്ലര്‍ ഉപയോഗിച്ചത്. ബി എം ഡബ്ലിയു എഫ് 82 എം 4 മോഡളില്‍ 3 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ ലൈന്‍ – 6 എഞ്ചിന് പുറത്തെടുക്കുന്നത് 431 ബി എച്ച് പി പവറാണ്.
വെറും 3.9 സെക്കന്റാണ് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കരുത്തനു വേണ്ടത്. കുത്തനെയുള്ള കയറ്റവും വളവും തിരിവുമൊക്കെ ചീറിപ്പായുന്ന വേഗതയിലാണ് എം 4 കയറി പോകുന്നത്. ഈ വീഡിയോ അതിന്റെ ഓരോ ഘട്ടത്തിലെ കരുത്തും നിങ്ങള്‍ക്ക് കാട്ടി തരും …