ബീഫ് കഴിക്കില്ലെന്ന് സുരേഷ്ഗോപി പറഞ്ഞത് പച്ചനുണയെന്ന്‍ സോഷ്യല്‍ മീഡിയ – വീഡിയോ

314

01

തങ്ങളാരും ബീഫ് കഴിക്കാറില്ലന്നും അത് വീട്ടില്‍ കയറ്റാറും ഇല്ലന്നും സുരേഷ് ഗോപി പറഞ്ഞത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയിരുന്നു. അത് കൂടാതെ സംസ്ഥാനത്തെ ബീഫ് സ്നേഹികളെ ഞെട്ടിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍  ഗോവധ നിരോധനം കൊണ്ട് വന്നാല്‍ അത് അനുസരിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഒരു പൗരനെന്ന നിലയില്‍ അത് തന്റെ കടമയാണ്. ഞങ്ങളാരും ഇത് കഴിക്കാറുമില്ല ഞങ്ങളുടെ വീട്ടിലൊട്ട് കയറ്റാറുമില്ലെന്നാണ് അതിന്റെ കൂടെ ബിജെപി സീറ്റില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുവാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ ആ പറഞ്ഞത് പച്ചനുണയാണെന്നാണ് സോഷ്യല്‍ മീഡിയ ഒരു വീഡിയോയിലൂടെ പൊളിച്ചിരിക്കുന്നത്.

താന്‍ ബീഫ് കഴിച്ചിട്ടുണ്ടെന്നു അതും ഒരു ദിവസമല്ല തുടര്‍ച്ചയായ നാല് ദിവസങ്ങളോളം സുരേഷ്ഗോപി തന്നെ തുറന്നു പറയുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ അന്വേഷണ കുതുകികള്‍ പുറത്ത് വിട്ടിരിക്കുനത്. വീഡിയോ കണ്ടവര്‍ ഉറപ്പിക്കുകയും ചെയ്തു സുരേഷ്ഗോപി ബീഫ് കഴിച്ചിട്ടുന്ടെന്ന കാര്യം.

നടന്‍ മിഥുനും നൈല ഉഷയും ജോലി ചെയ്യുന്ന 96.7 എഫ് എമ്മില്‍ അവതരിപ്പിച്ച ടോക് ഷോയില്‍ പങ്കെടുത്തപ്പോള്‍ ആണ് തനിക്ക് തന്നെ പണി കൊടുക്കുന്ന കാര്യങ്ങള്‍ സുരേഷ്ഗോപി മുന്‍പ് വെളിപ്പെടുത്തിയത്. പന്നിയിറച്ചി കഴിക്കില്ലെന്നും അഭിമുഖത്തില്‍ പറയുന്നു. ബീഫും പോര്‍ക്കും ഇവയൊഴിച്ചാല്‍ പിന്നെ ചില ഇലകളൊക്കെയേ അവിടെ കിട്ടൂ. ഇലകള്‍ മാത്രം കഴിച്ചാല്‍ തന്റെ നാവിലെ രസമുകുളങ്ങള്‍ മുഖത്തടിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ബിജെപി അനുഭാവം വച്ചുപുലര്‍ത്തുന്ന താരം കേന്ദ്രസര്‍ക്കാരിനെ സുഖിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് സുരേഷ്ഗോപി വിരുദ്ധര്‍ ഈ വീഡിയോ കണ്ട ശേഷം ആരോപിക്കുന്നത്.