ബീഫ് ഫെസ്റ്റിവല്‍ നടത്തിയ സഖാക്കളുടെയും അവിടെ നക്കാന്‍ പോയവരുടെയും ശ്രദ്ധയ്ക്ക്; ബീഫ് നിരോധിച്ചിട്ടില്ല

  305

  10959131_10202998865046521_8761232287240312539_n

  ജാഫര്‍ സാദിഖ്‌ എന്ന സോഷ്യല്‍ മീഡിയ എഴുത്തുകാരന്‍റെ കഴിഞ്ഞ ദിവസത്തെ എഫ്ബി സ്റ്റാറ്റസ് തന്നെയാണ് ഈ വാര്‍ത്തയുടെ ആധാരം. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് ഇങ്ങനെയാണ്…

  “ബീഫ് ഫെസ്റ്റിവല്‍ നടത്തിയ സഖാക്കളോടും അവിടെ നക്കാന്‍ പോയി എന്ന് പറയപെടുന്നവരോടും. നിങ്ങള്‍ വിഡ്ഢികളാണോ അതോ വിഡ്ഢി വേഷം കെട്ടി അഭിനയിക്കുന്നതാണോ?”

  ഇന്ത്യയില്‍ ഒരിടത്തും ബീഫ് അഥവാ പോത്തിന്റെ മാംസമോ പോത്ത് വധമോ നിരോധിച്ചിട്ടില്ല. നിരോധിച്ചത് ഗോവധമാണ്. പശുവും കാളയും അടങ്ങുന്നതിന്റെ മാംസം കഴിക്കുന്നതാണ് മഹാരാഷ്ട്രയില്‍ നിരോധിച്ചത്.

  buffalo എന്നറിയപെടുന്ന പോത്തും Cattle എന്നറിയപെടുന്ന പശു കാള എന്നിവയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ ശ്രമിക്ക് ആദ്യം. മീഡിയകള്‍ അടിച്ചു വിടുന്ന കളവുകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നത് കൊണ്ടാണ് ജനങ്ങള്‍കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നത്.

  ഈ തെറ്റിദ്ധാരണ തീര്‍ക്കാന്‍ ശ്രമിക്കാതെ ‘ബീഫ് ഫെസ്റ്റിവല്‍ ‘ പോലെ ഉള്ള പരിപാടികള്‍ നടത്തിയാല്‍ അത് വിപരീത ഫലം ഉളവാക്കും.

  Cow Meat ബാനും ന്റെ തെറ്റിദ്ധാരണയെ പറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി തന്നെ പറയുന്നത് വായിക്കുക എന്ന് എഴുതിയ ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നല്‍കിയ ഒരു അഭിമുഖവും അദ്ദേഹം തന്റെ എഫ്ബി വാളില്‍ ഷെയര്‍ ചെയ്തിരിക്കുന്നു.

  “നിരോധിച്ചത് ഗോവധമാണ്. പശുവും കാളയും അടങ്ങുന്നതിന്റെ മാംസം കഴിക്കുന്നതാണ് മഹാരാഷ്ട്രയില്‍ നിരോധിച്ചത്.” എന്ന് അദ്ദേഹം പറയുന്നു.