01

സ്വയം അണക്കെട്ടുണ്ടാക്കിയതിനു ശേഷം അതില്‍ വീടു പണിയുന്ന ജീവി വിഭാഗമാണ് ബീവറുകള്‍ . അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ് ആ ഭാഗം ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണി. മരത്തടികളും ചുള്ളിക്കമ്പുകളും ചെളിയും കൂട്ടിയോജിപ്പിച്ച്, മൂര്‍ച്ചയുള്ള പല്ലുകള്‍ ആയുധമാക്കിയാണ് ഇവര്‍ വീട് പണിയുന്നത്.

വലിയ മരത്തിനടുത്തുള്ള സ്ഥലങ്ങളാണു വീട് പണിയാനായി ഇവര്‍ തിരഞ്ഞെടുക്കുന്നത്. വിചാരിച്ച സ്ഥാനത്ത് തന്നെ മരം വീഴാന്‍ പാകത്തില്‍ ബീവര്‍ മരത്തിന്റെ അടിഭാഗം ആദ്യം കരണ്ടു തുടങ്ങും. പിന്നീട്, വീഴുന്ന മരം വലിച്ചു കൊണ്ടു വന്ന് പുഴയുടെ ഒഴുക്ക് തടയുന്നു. കൂടുതല്‍ മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു ശക്തമാക്കിയതിനു ശേഷം, ഇതുപോലെ തന്നെ വെള്ളത്തില്‍ ഇലകളും കൊമ്പുകളും ചെളിയും ഉപയോഗിച്ച് വീട് പണി ആരംഭിക്കുന്നു. വീട് നിര്‍മ്മാണത്തിലെ ഈ വൈദഗ്ദ്യം കൊണ്ടുതന്നെ പ്രകൃതിയിലെ എഞ്ചിനീയര്‍ എന്നാണ് ബീവര്‍ അറിയപ്പെടുന്നത്.

ബീവറുകളുടെ നിര്‍മ്മാണ വൈദഗ്ദ്യം അറിയാന്‍ ഈ വീഡിയോകള്‍ ഒന്നു കണ്ടു നോക്കൂ

ബീവറുകള്‍ ഉണ്ടാക്കുന്ന അണക്കെട്ടുകള്‍ എത്രമാത്രം ബലമുള്ളതാണ് എന്നു തെളിയിക്കുന്നു അവ തകര്‍ക്കാനായി നടത്തുന്ന ശ്രമങ്ങള്‍ കാണിക്കുന്ന ഈ വീഡിയോകള്‍

http://youtu.be/Vqtd96XTnyQ

You May Also Like

ഭൂമിക്ക് പുറത്ത് അന്നുണ്ടായിരുന്നത് 20 പേർ

ഭൂമിക്ക് പുറത്ത് അന്നുണ്ടായിരുന്നത് 20 പേർ Vidya Vishwambharan ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, ജനുവരി 26ന്,…

ചൊവ്വയുടെ അര്‍ത്ഥം

ചൊവ്വാദൌത്യത്തിന്റെ വിജയത്തിനായി ഇസ്രോ ചെയര്‍മാന്‍ ഒരു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഒരു ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ഞങ്ങള്‍ ചെയ്തു കഴിഞ്ഞിരിയ്ക്കുന്ന ജോലി മഹത്തരമായതു തന്നെ എന്നു ഞങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുകൊണ്ട് അതിന്നിടയില്‍ ചെറിയൊരു ദൈവീക ഇടപെടല്‍ കൂടി ഉണ്ടാകുന്നെങ്കില്‍ അതിന്നെതിരെ നാമെന്തിനു പരാതിപ്പെടണം?

പ്രകാശത്തിനെക്കാൾ വേഗത്തിൽ പാഞ്ഞു പോയവർ

നമ്മൾക്ക് എന്നെങ്കിലും കാണാൻ പറ്റുമോ എന്ന് പോലും അറിയാത്ത ആ ഭാഗത്തിന്,നമ്മൾക്ക് ഇപ്പോൾ കാണാൻ പറ്റുന്ന പ്രപഞ്ചത്തിന്റെ 250 ഇരട്ടി വലുപ്പം വരുമെന്ന് കരുതുന്നു.

എല്ലാം വ്യാഴത്തിന്റെ കുസൃതിത്തരങ്ങള്‍

ഭൂമി മനുഷ്യവാസത്തിനു യോഗ്യമായത്തില്‍ വ്യാഴത്തിനു എന്താണ് പങ്ക്?