ബീഹാറില്‍ മുറുക്കാന്‍ വാങ്ങിയാല്‍ കോണ്ടം ഫ്രീ ; ജനസംഖ്യാ നിയന്ത്രണത്തിന് ഒരു പുത്തന്‍ ആശയം!

    621

    DSCF0875

    ബീഹാറിലെ ഒരു മുറുക്കാന്‍ കടക്കാരനാണ് ഇങ്ങനെ ഒരു ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്.  പാറ്റ്‌നയിലെ പഹല്‍ക്കാ ബസാറിലെ നന്ദലാല്‍ ഷാ. അദ്ദേഹത്തിന്റെ കടയിലാണ് ഈ വിചിത്ര “ഫ്രീ” പരിപാടി നടക്കുന്നത്. മുറുക്കാന്‍ വാങ്ങിയാല്‍ കോണ്ടം ഫ്രീ.!

    സൗജന്യ കോണ്ടം വിതരണം പലരെയും ആകര്‍ഷിക്കുന്നുണ്ടെന്നും ജനസംഖ്യാ വര്‍ദ്ധനവ് സംബന്ധിച്ച പ്രശ്‌നങ്ങളേക്കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കാന്‍ ഇത് സഹായകരമാകുന്നുണ്ടെന്നും നന്ദലാല്‍ പറയുന്നു. എന്‍.ജി.ഒകളും മെഡിക്കല്‍ പ്രതിനിധികളുമാണ് നന്ദലാലിന് കോണ്ടം എത്തിച്ച് നല്‍കുന്നത്.

    മുറുക്കാന്‍ വാങ്ങാന്‍ കടയില്‍ ഇപ്പോള്‍ നല്ല തിരക്കാണ് എന്നും കോണ്ടം കിട്ടുന്നത് കൊണ്ടാണ് പലരും മുറുക്കാന്‍ വാങ്ങുന്നതെന്നും ലാല്‍ പറയുന്നു.