ബുദ്ധിയുള്ളവര്‍ കൂടുതല്‍ കുടിക്കുമോ?

  211

  01

  ബുദ്ധിയും കള്ളുകുടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?ഒരു പക്ഷെ കുടിച്ചു കഴിയുമ്പോള്‍ ബുദ്ധിയില്ലാത്തവരെ  പോലെ പെരുമാറാന്‍ സാധ്യതയുണ്ട് എന്നല്ലാതെ വേറെ മറുപടിയൊന്നും ഇത് വരെ വന്നിരുന്നില്ല. എന്നാല്‍ യൂ കെയിലെ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡി, അമേരിക്കയിലെ  നാഷണല്‍ ലോഞ്ചിട്യൂടനല്‍ സ്റ്റഡി ഓഫ് അഡോളസന്റ്  ഹെല്തും( National Longitudinal Study of Adolescent Health ) എന്നീ സംഘടനകള്‍  സംയുക്തമായി നടത്തിയ പഠനത്തില്‍ ബുദ്ധി കൂടിയവര്‍ മദ്യപാനത്തിലും മികച്ചു നില്‍ക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തു കൊണ്ട് വന്നു. ഇവരുടെ അഭിപ്രായത്തില്‍ ബുജികളായ കക്ഷികളും മറ്റും കൂടുതലായി മദ്യപ്പിക്കുന്നു എന്നാണു.

  മേല്പറഞ്ഞ  പഠനത്തിനായി പതിനാറു വയസിനു താഴെയുള്ള  കുട്ടികളെ അഞ്ച് വിഭാഗങ്ങള്‍ ആയി തിരിച്ചു. very dull, normal, bright, very bright എന്നീ രീതിയില്‍ തിരിച്ചു. തുടര്‍ന്ന് അമേരിക്കന്‍  കുട്ടികളെ ഏഴു വര്‍ഷത്തിനു ശേഷവും ബ്രിട്ടണിലെ കുട്ടികളെ അവരുടെ 20, 30, 40 വയസുകളില്‍ വീണ്ടും പഠന വിധേയമാക്കി. പഠനത്തിന്റെ ഫലം വളരെ രസകരമായിരുന്നു. കൂടുതല്‍ ബുദ്ധിമാന്‍മാര്‍ ആയിരുന്നു തുടര്‍ച്ചയായി  മദ്യപിക്കുന്നതും ഒപ്പം ബുദ്ധി കുറഞ്ഞ വിഭാഗത്തിലെ ആളുകളേക്കാള്‍ കൂടുതല്‍ അളവ് അകതാക്കുന്നതും.

  സ്കൂളിലെ ഇപ്പോളുള്ള ധാരണകള്‍ക്ക് വിഭിന്നമാകുകയാണ് പഠന വിവരങ്ങള്‍ കാരണം ഏറ്റവും അലമ്പി നടക്കുന്നവര്‍ കൂടുതല്‍ മദ്യപാനികളാകുന്നു എന്നൊരു ധാരണ നിലവിലുണ്ട്. പക്ഷെ ചരിത്രം അത് തിരുത്തി എഴുതുകയാണ്ഹ ഹ :). ബുദ്ധിയുടെ കാര്യത്തില്‍ മാത്രമല്ല അവര്‍ പഠനം നടത്തിയത്, കല്യാണ ശേഷമുള്ള അവസ്ഥ, മാതാപിതാക്കളുടെ വിദ്യാഭ്യാസം, സമ്പാദ്യം തുടങ്ങി അനേകം ഘടകങ്ങളും മദ്യപാനത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന് കണ്ടെത്തി. അപ്പോഴും സ്മാര്‍ട്ട് ആയ കുട്ടികള്‍ ഭാവിയില്‍ മുഴു കുടിയന്മാരായി മാറുമെന്ന പഠനം നീണ്ടു നിവര്‍ന്നു അപ്പുറത്ത് കിടപ്പുണ്ട്. എന്തായാലും ‘എന്റെ മോന്‍ ക്ലാസില്‍ ടോപ്പാണ് ‘എന്ന് കൊട്ടിഘോഷിക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക ഭാവിയില്‍ അവര്‍ ഏതേലും ഓടയില്‍ പാമ്പായി കിടക്കില്ല എന്ന് ഉറപ്പു വരുത്തുക.

  നോട്ട്:ഈ ലേഖനം വായിച്ചവര്‍ താഴെ പറയുന്ന കാര്യം ഉറപ്പാക്കുക:

  മദ്യപ്പിക്കുന്നവര്‍ കൂടുതലും ബുദ്ധി കൂടിയവരാണ്‌ എന്ന് മാത്രമേ പഠനം തെളിയിച്ചു കഴിഞ്ഞിട്ടുള്ളൂ ,മദ്യപിക്കുന്നവര്‍ക്ക് ബുദ്ധി കൂടുമെന്ന് തെറ്റിദ്ധരിക്കരുത്.

  സൊ എന്‍ജോയ്….പരസ്യമായ വേദികളില്‍ ബുദ്ധിമാന്മാരുടെ ലക്ഷണമായി ഇനി മദ്യപാനം മാറുമെന്നു തോന്നുന്നു ,തലക്കകത്ത് ഊളയില്ലെങ്കിലും ഒരു കുപ്പി മേടിച്ചു തലയിണ കീഴെ വെച്ചോളൂ.

  എന്തൊരു ‘ബുദ്ധി’!!!