ബുര്‍ഖ ധരിച്ചാല്‍ ബലാല്‍സംഗം കുറയുമോ ? ഇല്ലെന്നാണ് പ്രമുഖ ടിവി ഷോ ആയ സത്യമേവ ജയതെയിലൂടെ പ്രമുഖ ബോളിവുഡ് താരം ആമിര്ഖാന് വ്യക്തമാക്കിയത്. ബലാല്‍സംഗക്കാര്‍ക്ക് വേഷമോ മതമോ ഒരു പ്രശ്നമേയല്ല. ബുര്‍ഖ, സാരി, ചുരിദാര്‍ എന്നിവ അണിയുന്നവര്‍ തന്നെയാണ് ഏറ്റവും അധികം ബലാത്സഗംത്തിന് ഇരയാകുന്നെതെന്നും ഷോയിലെ തന്റെ അനുഭവം വെച്ച് കൊണ്ട് ആമിര്ഖാന് പറഞ്ഞു.
സത്യമേവ ജയതേ സീസണ് ടു ആരംഭിച്ചപ്പോള്‍ തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണുണ്ടായത്. ഷോയിലൂടെ 14 ഓളം ബലാല്സംഗക്കഥകള് ആണ് പുറത്ത് വന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനങ്ങള്‍ പെരുകുന്നതിന് കാരണമെന്ന് വാദിയ്ക്കുന്നതിനെ ഷോയില്‍ വെച്ച് ആമിര്ഖാന് കുറ്റപ്പെടുത്തി.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതിയെപ്പറ്റിയുള്ള സദാചാര വാദികളുടെ അഭിപ്രായപ്രകടങ്ങളെ പരിപാടിയില്‍ ആമിര്‍ ഖാന് എടുത്തുകാട്ടി. രാജ്യത്ത് ബലാല്‍സംഗം ചെയ്യപ്പെടുന്നവരില്‍ സാരി ധരിച്ചവരെക്കാളും കൂടുതല്‍ ബുര്ഖധാരികള് ആണെന്നാണ് ആമിര്ഖാന് വെളിപ്പെടുത്തിയത്. ബലാല്‍സംഗത്തിന് ഇരയാവുന്നവരില് 41% പേര് സാരി ധരിച്ചവര്‍ ആണെങ്കില്‍ ബുര്‍ഖ ധരിച്ചവരുടെ എണ്ണം 48% ആണെന്നായിരുന്നു ആമിര്ഖാന് വെളിപ്പെടുത്തിയത്.