ബുര്‍ഖ ധരിച്ച സ്ത്രീയെ സൗദി ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി: വീഡിയോ

237

മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് സൗദി അറേബ്യ. പെണുങ്ങള്‍ ബുര്‍ഖ ധരിച്ചു അല്ലാതെ പുറത്തിറങ്ങാന്‍ നിയമം അനുവദിക്കാത്ത രാജ്യം. വിദേശ വനിതയായാല്‍ പോലും വിമാനതാവളത്തില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ബുര്‍ഖ ധരിച്ചിരിക്കണം..!

ഇത്രയും മതാധിഷ്ഠിതമായ രാജ്യത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി..!

സൗദിയിലെ ഹെയിലിലുള്ള ബര്‍സാന്‍ മാളില്‍ ഷോപ്പിംഗിനെത്തിയ സ്ത്രീയെയാണ് മതപൊലീസ് ഉദ്യോഗസ്ഥന്‍ പുറത്താക്കിയത്.ബുര്‍ഖ ധരിച്ചിരുന്നെങ്കിലും സ്ത്രീ തന്റെ രണ്ട് കൈകളും മറച്ചിരുന്നില്ല. കൈകള്‍ മറയ്ക്കാത്തത് മാന്യതയ്ക്ക് ചേര്‍ന്ന വസ്ത്രധാരമല്ലെന്നും ഇസ്ലാമികപരമല്ലെന്നും പറഞ്ഞ് സ്ത്രീയെ ഷോപ്പിംഗിന് അനുവദിയ്ക്കാതെ പൊലീസുകാരന്‍ മാളിന് പുറത്താക്കി.

കൈകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് സ്ത്രീയോട് സംസാരിയ്ക്കാന്‍ പോലും പൊലീസുകാരന്‍ വിസമ്മതിച്ചു.