വനമേഖലയായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച് തിരിച്ചിട്ടിരിക്കുന്ന സ്ഥലത്ത് കുടിയേറി, ചെരിയാക്കി താമസിച്ചിരുന്നവരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ രാങ്പൂര്‍, പഹാഡി ചേരികളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നത്. ഇവിടെ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു കുടിയൊഴിപ്പിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ചേരികളില്‍ നിന്നും പാവങ്ങളെ പുറത്താക്കണമെങ്കില്‍ ആദ്യം തന്റെ നെഞ്ചത്തു കൂടി ബുള്‍ഡോസര്‍ കയറ്റണമെന്നും, മനുഷ്യത്വരഹിതമായ നടപടികളാണ് ഈ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
“..ഈ പ്രശ്നം വെറുതെ വിടാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ഇത്തവണ അവര്‍ വിജയിച്ചു. ഇനിയും കുടിയൊഴിപ്പിക്കണമെങ്കില് ആദ്യം എന്റെ ശരീരത്തിലൂടെ ബുള്‍ഡോസര്‍ കയറ്റണം, ഈ കാലാവസ്ഥയില്‍ മനുഷ്യത്വരഹിതമായ ഇത്തരം നടപടികള്‍ ചെയ്യുന്നത് നല്ല ഒരു സര്‍ക്കാരിന് ഭൂഷണമല്ല..” രാഹുല്‍ പറഞ്ഞു.
ചേരിയോഴിപ്പിക്കലിനെത്തുടര്ന്ന് പാര്‍ലിമെന്റിലും ഒച്ചപ്പാടുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് രാഹുലിന്റെ ചേരി സന്ദര്‍ശനം. സിപിഐ(എം) നേതാവ് ടി.എന്‍. സീമയാണ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഓരോരുത്തരും തങ്ങളുടെ ദൈന്യാവസ്ഥ വിവരിക്കാന്‍ തിക്കിത്തിരക്കിയതോടെ രാഹുലിന്റെ സന്ദര്‍ശനം ചേരിയില്‍ വന്‍ തിരക്കു സൃഷ്ടിച്ചു.