ബൂലോകം അവാര്‍ഡ്‌ ദാനം: ചിത്രങ്ങള്‍ കാണാം

162

blog-meet-(18)

2013 ലെ മികച്ച ബ്ലോഗ്ഗര്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ഉള്ള ബൂലോകം സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡും അന്തരിച്ച പ്രമുഖ ബ്ലോഗ്ഗര്‍ ശ്രീ ബോബന്‍ ജോസഫിനോടുള്ള ആദര സൂചകമായി ബൂലോകം പ്രഖ്യാപിച്ച ബോബന്‍ ജോസഫ് അച്ചീവ്മെന്റ് അവാര്‍ഡും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡും ഇക്കഴിഞ്ഞ ഫെബ്രുവരി 27 നു തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് നടത്തിയ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകയായ അശ്വതിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ബ്ലോഗര്‍ സംഗമം അവസാനിച്ചതിനു ശേഷം അതേ വേദിയില്‍ വെച്ചു തന്നെയായിരുന്നു ബൂലോകം അവാര്‍ഡ് ദാനച്ചടങ്ങും. ശ്രീ.ചന്തു നായര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അതോടൊപ്പം ‘ബോബന്‍ ജോസഫ് അച്ചീവ്‌മെന്റ്’ അവാര്‍ഡിന് അര്‍ഹനായ ഹരികുമാറും സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡിന് അര്‍ഹനായ ഡോ. മനോജ്‌ കുമാര്‍ വെള്ളനാടും മികച്ച ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനായ ജീവജ് രവീന്ദ്രനും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. അശ്വതി ആണ് സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ്‌ സമ്മാനിച്ചത്. തുടര്‍ന്ന് കവിസമ്മേളനവും അരങ്ങേറി.