ബൂലോകം ഇന്ന് അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നു…

184

Untitled-1

ഇന്ന് ബൂലോകം.കോം അതിന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ബ്ലോഗു പത്രം എന്ന നിലയിലായിരുന്നു ബൂലോകത്തിന്റെ തുടക്കം. കൂടുതലായി മലയാള ഭാഷയില്‍ ബ്ലോഗര്‍മാര്‍ ആയിരുന്നു ഇന്റര്‍നെറ്റില്‍ അക്കാലത്ത് സജീവമായി ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള കാലയളവില്‍ മലയാളത്തിലെ ഇന്റര്‍നെറ്റ്‌ വായനക്കാരുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഇന്ന് പ്രിന്‍റ് മീഡിയയെ തോല്പ്പിക്കുന്ന രീതിയില്‍ ഇന്റര്‍നെറ്റ് വളര്‍ന്ന് കഴിഞ്ഞു. അങ്ങിനെ കാലം മാറിയതിനു അനുസൃതമായി ബൂലോകത്തിനും മാറ്റങ്ങള്‍ ഉണ്ടായി. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റിസണ്‍ ന്യൂസ് സൈറ്റ് ആയി ബൂലോകം മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാകുവാന്‍ ബൂലോകവും അതിന്റെ അണിയറ പ്രവര്‍ത്തകരും തയാറാണ്.

ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ ആദ്യപ്രതി
ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ ആദ്യപ്രതി

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ബൂലോകത്തിനു വിസ്മരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ സമ്മാനിക്കുകയുണ്ടായി . എളിയ രീതിയില്‍ ആരംഭിക്കപ്പെട്ട ഈ വെബ്‌സൈറ്റ് ഇന്റര്‍നെറ്റ്‌ എഴുത്തുകാരുടെ സഹകരണം മൂലം ഇന്നൊരു മഹാ പ്രസ്ഥാനം ആയി പരിണമിച്ചിരിക്കുന്നു . ഇനിയുള്ള കാലങ്ങളിലും ഇന്റര്‍നെറ്റ് എഴുത്തുകാരുമായി വിപുലമായ സഹകരണ പരിപാടികള്‍ ആണ് ബൂലോകം അതിന്റെ അണിയറയില്‍ ഒരുക്കുന്നത്.

ഈ കാലയളവില്‍ ബൂലോകത്തിനു നേടാനായ കാര്യങ്ങള്‍ അക്കമിട്ട് ഞങ്ങള്‍ നിരത്തുന്നില്ല. ആര്‍ക്കും സമയം അനുവദിക്കുമെങ്കില്‍ ബൂലോകത്തിന്റെ പഴയ താളുകള്‍ മറിച്ചു നോക്കി അത് വായിച്ചു മനസ്സിലാക്കാവുന്നതാണ്.
ബൂലോകത്തിന്റെ വളര്‍ച്ചയില്‍ അതിന്റെ എഴുത്തുകാരോടും വായനക്കാരോടും ബൂലോകം പ്രവര്‍ത്തകര്‍ എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഇനിയും തുടര്‍ന്നുള്ള യാത്രയില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുകയാണ്. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.