Boolokam
ബൂലോകം എഡിറ്റോറിയല്‍ ട്രെയിനികളെ തേടുന്നു
ഇന്ത്യയിലെ നമ്പര്‍ വണ്‍ സിറ്റിസണ്‍ ന്യൂസ് പോര്‍ട്ടല്‍ ആയ ബൂലോകം.കോം ഫുള്‍ ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ആയി സ്വന്തം വീടുകളില്‍ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാന്‍ തല്പര്യമുള്ളവരില് നിന്നും എഡിറ്റോറിയല്‍ ട്രെയിനികളെ തേടുകയാണ്.
140 total views

ഇന്ത്യയിലെ നമ്പര്‍ വണ്‍ സിറ്റിസണ്‍ ന്യൂസ് പോര്‍ട്ടല്‍ ആയ ബൂലോകം.കോം ഫുള്‍ ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ആയി സ്വന്തം വീടുകളില്‍ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാന്‍ തല്പര്യമുള്ളവരില് നിന്നും എഡിറ്റോറിയല്‍ ട്രെയിനികളെ തേടുകയാണ്. അനുദിനം നിരവധി പ്രൌഡ ഗംഭീര ലേഖനങ്ങള്‍ നിങ്ങളെപ്പോലുള്ള യുവ എഴുത്തുകാരാല്‍ എഴുതപ്പെട്ട് ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിലൂടെയും ബൂലോകം.കോമിലൂടെ തന്നെയും ജൈത്ര യാത്ര തുടരുകയാണ് ഈ പ്രസ്ഥാനം. അത് കൊണ്ട് ബൂലോകം അതിന്റെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണിപ്പോള്‍ ഉള്ളത്. കൂടുതല്‍ പേര് എഡിറ്റര്‍മാരായി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
വെബിനെ കുറിച്ചും സോഷ്യല്‍ മീഡിയകളെ കുറിച്ചും ബ്ലോഗിങ്ങിനെ കുറിച്ചും അറിവുള്ള ആര്‍ക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം ഒരു മാനദണ്ഡം അല്ല. വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം മുകളില്‍ പറഞ്ഞ വിവരം ഉണ്ടാവണം എന്നില്ലല്ലോ. എന്നാല്‍ മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ മനസ്സിലാക്കുവാനും അനായാസേന അവ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. കൂടാതെ Google IME ഉപയോഗിച്ചുള്ള മലയാളം ടൈപ്പിംഗ് അറിയുമെങ്കില്‍ വളരെ നല്ലത്. ഇംഗ്ലീഷ് ടൈപ്പിംഗ് ഈസി ആയവര്‍ക്ക് മലയാളം ടൈപ്പിംഗ് പഠിക്കാന്‍ പ്രയാസമില്ല. ഇതൊന്നും കൂടാതെ വിശ്വാസ്യത ഒരു മാനദണ്ഡം തന്നെയാണ്. വിശ്വാസം ആണല്ലോ എല്ലാം. അതും കൂടാതെ ബൂലോകത്തിന്റെ വളര്‍ച്ചയിലും മറ്റും ഉള്ള താല്പര്യവും ഒരു മാനദണ്ഡം തന്നെ. പൂര്‍ണ്ണ മനസ്സുള്ളവര്‍ മാത്രം ബന്ധപ്പെടുക. ഒരു താല്പര്യവുമില്ലാതെ യാന്ത്രികമായി ജോലി ചെയ്യുന്നവര്‍ തീര്‍ത്തും ഒരു പരാജയമായിരിക്കുമല്ലോ.
ആദ്യത്തെ കുറച്ചു മാസങ്ങള്‍ ടെസ്റ്റിംഗ് പീരിയഡ് ആയിരിക്കും. ആ ആ സമയത്ത് ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് നിര്ദേശിക്കുന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് എഡിറ്റോറിയല്‍ ട്രെയിനിമാരില് അധിഷ്ടിതമായ നിയമം. വളരെ എളുപ്പമുള്ള നിങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ ലേഖനങ്ങളും വാര്‍ത്തകളും മറ്റും എഴുതേണ്ടി വരും. അതിനു വേണ്ടതായ എല്ലാ സഹായങ്ങളും ട്രെയിനിംഗ് പീരിയഡില്‍ നിങ്ങള്‍ക്ക് ബൂലോകം എഡിറ്റര്‍മാര്‍ നല്‍കും.
എങ്ങിനെ അപേക്ഷിക്കാം
ബൂലോകം ഫേസ്ബുക്ക് പേജിലൂടെ നിങ്ങള്‍ക്ക് അപേക്ഷിക്കാം. നിങ്ങളുടെ ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി, മറ്റു സോഷ്യല്‍ മീഡിയ പ്രോഫൈലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടെ ചേര്‍ക്കണം.
പ്രതിഫലം കിട്ടുമോ?
തീര്‍ച്ചയായും. മാന്യമായ ശമ്പളം ഉണ്ടാകും. നിങ്ങളുടെ പ്രോഗ്രസ് പ്രകാരം അത് കൂടുന്നതും ആയിരിക്കും.
ഉടന്‍ അപേക്ഷിക്കൂ, അത്യന്തം വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ മഹാപ്രസ്ഥാനത്തിന് കൂടെ അണിചേരൂ.
141 total views, 1 views today