ബൂലോകം എഡിറ്റോറിയല്‍ ട്രെയിനിയാകുവാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

181

1376409_622809411096328_1482684484_n

ബൂലോകം അതിന്റെ യാത്ര തുടങ്ങുന്നത് 2009 ജൂണ്‍ 28 നാണ്. ഇന്ത്യയിലെ ബ്ലോഗ്ഗര്‍മാരുടെ ആദ്യത്തെ ബ്ലോഗ്‌ പത്രം എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സിറ്റിസണ്‍ ജേണലിസം ന്യൂസ്‌ പോര്‍ട്ടല്‍ ആയി മാറിയിരിക്കുകയാണ് ബൂലോകം. ബ്രിട്ടനിലെ റെക്സ്‌ഹാം ആണ് ബൂലോകത്തിന്റെ ആസ്ഥാനം. ഇപ്പോള്‍ അയ്യായിരത്തി അഞ്ഞൂറോളം രജിസ്റ്റര്‍ ചെയ്യപ്പെട്ട എഴുത്തുകാരുമായി ബൂലോകം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

വളര്‍ച്ചയുടെ അടുത്തപടിയിലേക്ക് ഒരു കാല്‍വെപ്പ്‌ എന്ന നിലയില്‍ ബൂലോകം എഡിറ്റോറിയല്‍ ട്രെയിനി സ്ഥാനത്തേക്ക് താല്പര്യമുള്ളവരെ തേടുന്നു എന്ന തരത്തിലൊരു പോസ്റ്റ്‌ നിങ്ങളില്‍ പലരും കണ്ടു കാണും. അത് കണ്ട ശേഷം ദിനേന നിരവധി പേരാണ് ബൂലോകം ഫേസ്ബുക്ക് പേജ് വഴിയും ഇമെയില്‍ വഴിയും നേരിട്ടും ട്രെയിനിയായി ബൂലോകം ടീമിന്റെ കൂടെ അണിചേരുവാന്‍ താല്പര്യമുണ്ട് എന്ന തരത്തില്‍ നമ്മളുമായി ബന്ധപ്പെടുന്നത്. എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്നും മറ്റും ചോദിച്ചാണ് പലരും മെയിലും മറ്റും അയക്കുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഈ ഒരു പോസ്റ്റ്‌.

ട്രെയിനി ആവുന്നതിനു പ്രത്യേകം അപേക്ഷ നല്‍കണോ ?

ബൂലോകം.കോമില്‍ എഡിറ്റോറിയല്‍ ട്രെയിനി ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അറിയേണ്ടത് അതിനായി പ്രത്യേകിച്ച് ഒരു ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നാണ്. അവര്‍ ചെയ്യേണ്ടത് ബൂലോകം.കോമില്‍ എഴുതി തുടങ്ങുകയാണ്. അതിനായി ഈ ലിങ്കില്‍ പറയുന്ന പോലെ ചെയ്താല്‍ മതി. നിങ്ങളുടെ ലേഖനങ്ങളിലൂടെ സാമര്‍ത്ഥ്യം തെളിയിക്കുകയാണ് വേണ്ടത്. ഒന്നോ രണ്ടോ മാസം നിങ്ങളുടെ ലേഖനങ്ങള്‍ ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും. അക്ഷരത്തെറ്റ് ഇല്ലാതെയും ലേഖനങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കുവാനുള്ള കഴിവും ആയിരിക്കും എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പരിഗണനയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരിക്കുക. ഇങ്ങനെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ആയിരിക്കും നിങ്ങളില്‍ നിന്നും ബൂലോകം എഡിറ്റോറിയല്‍ ട്രെയിനികളെ തെരഞ്ഞെടുക്കുക.

എന്തൊക്കെ ആണ് ട്രെയിനി ആകുവാനുള്ള യോഗ്യതകള്‍ ?

പ്രത്യേകിച്ച് ഒരു യോഗ്യതയും വേണ്ട. മലയാളം തെറ്റുകൂടാതെ എഴുതുവാന്‍ അറിയണം. അതല്ലാതെ താങ്കളുടെ വിദ്യാഭ്യാസമോ ജേണലിസം ഡിഗ്രിയോ ഒന്നുമല്ല മാനദണ്ഡം. അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് തന്നെയാണ്. എങ്കിലും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനവും ഒരു മാനദണ്ഡം തന്നെയാണ്. നിങ്ങളുടെതായ വാക്കുകളില്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ നിങ്ങള്‍ക്ക് അവതരിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ബൂലോകം ടീമിലേക്ക് സുസ്വാഗതം.

അത് കൊണ്ട് എത്രയും പെട്ടെന്ന് എഴുതി തുടങ്ങിക്കൊള്ളൂ, സിനിമയാകട്ടെ, രാഷ്ട്രീയമാകട്ടെ, ടെക്നോളജിയാവട്ടെ, മറ്റേത് വിഷയവും ആകട്ടെ നിങ്ങള്‍ തുടങ്ങിക്കൊള്ളൂ. ഒരു പക്ഷെ നാളെ നിങ്ങളുടെ കരങ്ങളില്‍ ആവാം ഈ ന്യൂ ജനറേഷന്‍ മീഡിയയുടെ ഭാവി ഇരിക്കുന്നത്.

NB: പോസ്റ്റ്‌ ചെയ്യുമ്പോള്‍ കാറ്റഗറിയില്‍ Editorial Trainee എന്ന കാറ്റഗറി സെലെക്റ്റ് ചെയ്യാന്‍ മറക്കരുത്.