ബൂലോകം പുതിയ ചുവടുവെപ്പിലേക്ക്..

    177

    Untitled-2

    അരപ്പതിറ്റാണ്ടായി മലയാളികളുടെ സൈബര്‍ വാര്‍ത്താലോകത്ത് നിറസാനിധ്യമായ ബൂലോകം അനന്തപുരിയിലും പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ പുതിയ രൂപമാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ നൂതനമായ സാങ്കേതികവിദ്യകള്‍ക്കൊപ്പം, അവതരണശൈലിയിലും വ്യത്യസ്ഥത വരേണ്ടത് അനിവാര്യമാണ്. വായനക്കാരുടെ നിരന്തരമായ അഭ്യര്‍ഥനയെ മാനിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മുതല്‍ ബൂലോകം വെബ്‌പേജ് പുതിയ രൂപത്തിലേക്ക് മാറിയത്. ഇതോടെ ആധുനിക സാങ്കേതിക സംവിധാനങ്ങളൊടെ വാര്‍ത്തകളെ വളരെവേഗം വായനക്കാരിലേക്കെത്തിക്കുവാന്‍ ഒരു ചുവട് കൂടി ബൂലോകം മുന്നാക്കം പോയിരിക്കുകയാണ്.

    ആദ്യത്തെ മലയാള ബ്ലോഗ്  പത്രമായി ആരംഭിച്ച ബൂലോകത്തിനെ ഇന്നത്തെ നിലയിലെത്തിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി അറിയുക്കുന്നതോടൊപ്പം, തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

    ബൂലോകത്തിന്റെ പുതിയ രൂപമാറ്റത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ കാണുന്ന പോളില്‍ രേഖപ്പെടുത്താവുന്നതാണ്.