ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയിലെ സുന്ദര ഗാനം കേള്‍ക്കാം !

0
595

11069459_10153348867762223_795466485_o

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, ഡോ. മോഹന്‍ ജോര്‍ജ്ജ് നിര്‍മ്മിച്ച്‌ സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ‘വണ്‍ ഡേ’യിലെ ഗാനം പുറത്തിറങ്ങി. ‘ഇലകളില്‍’ എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്. കവിയും പ്രമുഖ ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനില്‍ ഭാസ്കര്‍ ആണ്. ചിത്രത്തില്‍ ഒരു ഗാനമാണ് ഉള്ളത്.

താഴെ ക്ലിക്ക് ചെയ്താല്‍ ഗാനം കേള്‍ക്കാം.

മഖ്‌ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, മദന്‍മോഹന്‍, ജോണ്‍ ജേക്കബ്,  തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കലാശാല ബാബു, നോബി, കൊച്ചു പ്രേമന്‍, എസ് എല്‍ പ്രദീപ്‌, കലാഭവന്‍ നാരായണന്‍ കുട്ടി, നസീര്‍ സംക്രാന്തി, ഗൌരി കൃഷ്ണ തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

രാജീവ് വിജയ്‌ ആണ് സിനിമാട്ടോഗ്രാഫര്‍.