Boolokam
ബൂലോകം വെബ്സൈറ്റ് – ബ്ലോഗ് അവാര്‍ഡുകള്‍
ഗൂഗിളിനെയും, ഫേസ്ബുക്കിനെയും, എം എസ് എന്നിനെയും നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും അതിലൊക്കെ അല്പ്പാല്പ്പം അടിമത്തം ബാധിച്ചവരും ആകാം. എന്നാല്‍ ലോകമാസകലം ഇ-എഴുത്തു മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുകയും, അച്ചടി മാധ്യമങ്ങള്‍ പാട്ടുപെട്ടി മടക്കുകയും ചെയ്യുമ്പോള്‍, മലയാളത്തിലും ഈ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ നിരീക്ഷിച്ചുവോ? തീര്‍ച്ചയായും ഇന്റെര്നെറ്റിന്റെയും മലയാളത്തിലെ സൈബര്എഴുത്തിന്റെയും ഒരു ഉപയോക്താവ് എന്ന നിലയിലും, ആസ്വാദകന് [ആസ്വാദക] എന്ന നിലയിലും, വിമര്ശകന് [വിമര്‍ശക]എന്ന നിലയിലും ഈ പ്രതിഭാസം നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാകണം. വിമര്‍ശകര്‍ എന്തൊക്കെ പറഞ്ഞാലും ലോകവ്യാപകമായി സൈബര്‍ എഴുത്തിനു പ്രചാരം വര്‍ദ്ധിക്കുകയും, അച്ചടി പിന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ; ഭാരതത്തിലെ പ്രാദേശിക ഭാഷാ സൈബര്എഴുത്തില് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന മലയാളത്തില്‍; എഴുത്തിന്റെ മാറ്റുരയ്ക്കുന്ന സമവാക്യങ്ങള്‍ പൊളിച്ചടുക്കുന്ന ദൌത്യം ഏറ്റെടുക്കുവാന്‍ ബൂലോകം.കോം പോലെ യോഗ്യതയുള്ള ജനകീയമാധ്യമങ്ങള് ഇന്ന് തുലോം വിരളമാണല്ലോ. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പത്രം, മാസിക തുടങ്ങിയ പദവികള്‍ ലഭിക്കാനായി ചിലര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ ലക്ഷക്കണക്കിന് കോപ്പികള്‍ അടിച്ചുകൂട്ടി പിറ്റേദിവസം കോട്ടയം ചന്തയില്‍ മീന്‍ പൊതിയാന്‍ തൂക്കികൊടുത്ത കഥ ഇന്നും പാണന്മാര് പാടി നടക്കുന്നില്ലേ നമ്മുടെ നാട്ടില്‍ ? ആ പഴങ്കഥകള്‍ നസീറിന്റെയും ജയന്റെയും സീരിയസ് പടങ്ങള്‍ ഇന്ന് മിമിക്ക്രിയെക്കാളും നമ്മെ ചിരിപ്പിക്കുന്നതുപോലെ ഒരു വളിപ്പായി അവശേഷിപ്പിച്ചുകൊണ്ട് നമുക്ക് സൈബര്‍ എഴുത്തിന്റെ ഒരു പുതു യുഗത്തിന്റെ ആരംഭം ഇവിടെ കുറിക്കാം.
125 total views

പണ്ടുകാലത്തെ ദിനപ്പത്രങ്ങള്‍ പോലെ നിങ്ങളുടെ ദിവസം ഇപ്പോള്‍ ആരംഭിക്കുന്നത് ഇതു വെബ്സൈറ്റില്‍ നിന്നുമാണ് ? നിങ്ങളുടെ ഓഫീസില്‍ വല്ലപ്പോഴും കിട്ടുന്ന അഞ്ചുമിനുട്ട് ഒഴിവു സമയം നിങ്ങള്‍ ഏതു വെബ്സൈറ്റ് അല്ലെങ്കില്‍ ബ്ലോഗ് വായിക്കുവാന്‍ ആണ് ഉപയോഗിക്കുന്നത് ?. ഉറങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ ഏതു വെബ്സൈറ്റില്‍ അല്ലെങ്കില്‍ സൈബര്പോര്ട്ടലില് ആണ് ഒന്നുകൂടി കണ്ണോടിക്കുന്നത്?ഏതു വെബ്സൈറ്റില്‍ / ബ്ലോഗില്‍ കണ്ട നര്‍മ്മവും വാര്‍ത്തയുമാണ് നിങ്ങള്‍ കുടുംബസദസ്സിലോ ഫോണ്‍ സംഭാഷണത്തിലോ ഏറ്റവും അധികമായി നിങ്ങളുടെ പ്രിയപ്പെട്ടവരോട് പങ്കുവെക്കുന്നത് ? ആ മലയാളം വെബ്സൈറ്റ് / ബ്ലോഗ് / സൈബര്പോര്ട്ടെല് സമയം പാഴാക്കാതെ മലയാളത്തിലെ പ്രഥമ വെബ്സൈറ്റ് /ഇന്റര്‍നെറ്റ് പോര്‍ട്ടെല്‍ അവാര്‍ഡിനായി നിങ്ങള്‍ ശുപാര്‍ശ ചെയ്യൂ .
മലയാളത്തിലെ ലക്ഷക്കണക്കിന് വായനക്കാര്‍ ബൂലോകം.കോമിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ഇ-എഴുത്ത് സൈറ്റിനെ ഒരു ഒരു വിദഗ്ദ്ധ സമിതിക്ക് മുന്പില് നല്കട്ടെ. കെട്ടിലും മട്ടിലും, കണ്ടെന്റു കളുടെ ഗുണനിലവാരത്തിലും, നിങ്ങളുടെ മനം മയക്കുന്ന, നിങ്ങളെ അടിമപ്പെടുത്തുന്ന, നിങ്ങളുടെ പ്രിയപ്പെട്ട മലയാളം വെബ്സൈറ്റുകളില്‍/ബ്ലോഗുകളില്‍ നിന്നും ഏറ്റവും മികച്ചതിനെ ബൂലോകം.കോം അവലോകനത്തിലൂടെ കണ്ടെത്തുന്നു. മലയാളത്തിലെ മികച്ച വെബ്സൈറ്റുകളെ/ ബ്ലോഗുകളെ കണ്ടെത്താനായുള്ള മത്സരത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഇ-എഴുത്ത് പോര്‍ട്ടലുകളെ ബൂലോകം ഫേസ്ബൂക്കിലൂടെയോ, ബൂലോകം.കോമില് കമന്റ്കളിലൂടെയോ, ഇമെയിലിലൂടെയോ നിങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡിന്റെ വിദഗ്ദ്ധ അവലോകനത്തിലൂടെ ഈ വര്‍ഷത്തെ മികച്ച പത്തു മലയാളം വെബ്സൈറ്റ് /ബ്ലോഗ് / ഈ -പോര്‍ട്ടലുകളെ പുതുവര്‍ഷത്തില്‍ നമുക്ക് കണ്ടെത്താം.
126 total views, 1 views today