ബൂലോകം ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ 2013

151

01

ബൂലോകം അതിന്റെ പ്രഥമ ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് മാന്യ വായനക്കാര്‍ അറിഞ്ഞു കാണും എന്ന് കരുതുകയാണ്. മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തുകയാണ് ഈ എളിയ സംരംഭത്തിന്റെ ഉദ്ദേശം. എഴുത്തുകാരെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നവരാണ് ചലച്ചിത്ര പ്രവര്‍ത്തകരും എന്ന സത്യം നമ്മള്‍ മനസ്സിലാക്കണം. തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ‘ബൂലോക ധര്‍മ്മം’ തന്നെയാണ് ഇവിടെയും പ്രാവര്‍ത്തികമാവുന്നത്. ബി .എസ് ഫിലിം അവാര്‍ഡ് എന്ന് ഈ അവാര്‍ഡ് അറിയപ്പെടും.

എന്തിനാണ് ബൂലോകം ഇങ്ങിനെ ഒരു അവാര്‍ഡ് നടത്തുന്നത്?

നമ്മുടെ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തുന്നത് ബൂലോകം ആണ്. മലയാളത്തിലെ ആദ്യത്തെ സാധാരണക്കാരന്റെ ചിന്തകള്‍ പ്രസിദ്ധീകരിക്കുന്ന മുഖ്യ ധാരാ മാധ്യമവും ബൂലോകം തന്നെ. ഇത്തരത്തിലെ ഒരു അവാര്‍ഡ് അത്യന്താപേക്ഷിതം ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്, ബി.എസ് ഫിലിം അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എത്ര അവാര്‍ഡുകള്‍ ഉണ്ടാവും?

ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ആണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. നല്ല സംവിധായകന്‍, നല്ല തിരക്കഥാകൃത്ത് എന്ന രീതിയില്‍ ഇപ്പോള്‍ ഈ അവാര്‍ഡ് പ്ലാന്‍ ചെയ്തിട്ടില്ല. ഈ വര്ഷം തന്നെ അങ്ങിനെയൊക്കെ പ്ലാന്‍ ചെയ്തു എന്നും വരാം.

എങ്ങിനെ അവാര്‍ഡിന് വേണ്ടി നിങ്ങളുടെ ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാം ?

അതിന് ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താഴെ പറയുന്ന ഏതെങ്കിലും ഒരു രീതി തെരഞ്ഞെടുക്കുക

  1. നിങ്ങളുടെ ഷോര്‍ട്ടിന്റെ (ഇനി മുതല്‍ ഷോര്‍ട്ട് ഫിളിമിനെ നമ്മള്‍ ഷോര്‍ട്ട് എന്ന് വിളിക്കുന്നു എന്ന് കരുതുക) യൂ ട്യൂബ് ലിങ്ക് ഈ പോസ്റ്റിന്റെ അടിയില്‍ ഇടുക.
  2. ബൂലോകത്തിന്റെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയി ഫിലിമിന്റെ ലിങ്ക് ഇടുക. ബി.എസ് ഫിലിം അവാര്‍ഡ് എന്ന് പറയാന്‍ മറക്കരുത്.
  3. ഫിലിമിന്റെ ലിങ്ക് ഞങ്ങള്‍ക്ക് മെയിലായി അയക്കുക. ഈ സൈറ്റിന്റെ അടിയില്‍ നിങ്ങള്‍ക്ക് മെയില്‍ ഐഡി കാണാം.
  4. നേരിട്ട് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഒരു പോസ്റ്റായി ലിങ്കും സിനിമയെപ്പറ്റി ഒരു ലഘു വിവരണവും നല്കുക. ഇങ്ങിനെ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതായിരിക്കും.

എങ്ങിനെ വിജയികളെ കണ്ടെത്തും?

ഇന്റര്‍നെറ്റിലെ ആദ്യ മലയാള പ്രസ്ഥാനം എന്ന നിലയില്‍ പബ്ലിക്ക് വോട്ടിംഗ് ആയിരിക്കും പ്രധാന തെരഞ്ഞെടുപ്പ് രീതി. ഒരു വിദഗ്ദ്ധ സമിതിയെക്കൂടി ഫലപ്രഖ്യാപനത്തിന് മുമ്പായി ഉള്‍പ്പെടുത്തുന്നതാണ്.

എന്നാണ് നോമിനേഷനുകള്‍ നല്കുവാനുള്ള അവസാന തീയതി ?

ഡിസംബര്‍ പത്താം തീയതി ആണ് അവസാന തീയതി.

എന്റെ ഷോര്‍ട്ട് ഫിലിം ബൂലോകത്തില്‍ ഈ വര്‍ഷം പബ്ലിഷ് ചെയ്തിരുന്നു . അവാര്‍ഡിനായി ഞാന്‍ വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ ?

അതെ. ഒരുപാട് ഫിലിമുകള്‍ ബൂലോകത്തില്‍ വന്നിട്ടുണ്ട്. അതില്‍ ആരൊക്കെ ഈ അവാര്‍ഡിനു പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നു എന്നറിയുവാന്‍ കഴിയാത്തതിനാല്‍, ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും രീതിയില്‍ ബൂലോകത്തെ അറിയിക്കുക.

കൂടുതല്‍ വിവരങ്ങള്‍ വീണ്ടും അറിയിക്കുന്നതാണ്.

വൈകാതെ നോമിനേഷനുകള്‍ സമര്പ്പിക്കുക.