ആദ്യമായി നമ്മള് മലയാളത്തിലെ എല്ലാ ഇ-എഴുത്തുകാരെയും ടീം ബൂലോകത്തിന്റെ പേരില്‍ നന്ദി അറിയിക്കുകയാണ്, കാരണം നിങ്ങള്‍ ആണല്ലോ ബൂലോകത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍. നമ്മള് പ്രോമിസ് ചെയ്ത പോലെ തന്നെ ബൂലോകത്തിലെ How To Post എന്ന സീരീസിന്റെ അടുത്ത ഭാഗം ഇവിടെ സമര്‍പ്പിക്കുകയാണ്. ബൂലോകത്തില്‍ എങ്ങിനെ ജോയിന്‍ /റജിസ്റ്റര്‍ /ലോഗിന്‍ ചെയ്യാം എന്നതിനെ കുറിച്ചുള്ള വിശദമായ ഒരു പോസ്റ്റ് നിങ്ങള്‍ മുന്‍പേ വായിച്ചിരിക്കുമല്ലോ? ഇനി നമ്മള്‍ക്ക് എങ്ങിനെ നിങ്ങളുടെ ഒരു ആര്‍ട്ടിക്കിള്‍ ബൂലോകത്തില്‍ സബ്മിറ്റ് അല്ലെങ്കില്‍ പോസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ച് പഠിക്കാം.
ആദ്യമായി നിങ്ങളുടെ ലോഗിന്‍ യൂസര്‍നേമും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ബൂലോകം ഡാഷ്ബോര്‍ഡില്‍ പ്രവേശിക്കുക [How To Post ല്‍ ലോഗിന്‍ ലിങ്ക ലഭ്യമാണ്]. ശേഷം Add New Post എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന ബൂലോകം എഡിറ്ററില്‍ ആണ് നിങ്ങള്‍ നിങ്ങളുടെ ആര്‍ട്ടിക്കിള്‍ അല്ലെങ്കില്‍ വാര്‍ത്ത ടൈപ്പ് ചെയ്യേണ്ടത്. എഡിറ്റര്‍ പേജില്‍ കാണുന്ന പ്രധാന ഒപ്ഷന്സ് ഇതൊക്കെയാണ്.
- ടൈറ്റില്‍ ഏരിയ
- കണ്ടന്റ് ഏരിയ
- കാറ്റഗറി ഏരിയ
- ടാഗ്സ് ഏരിയ
ഇനി നമുക്ക് ഇവ ഓരോന്നും വിശദമായി തന്നെ പഠിക്കാം.
- ടൈറ്റില്‍ ഏരിയ
ഇവിടെയാണ് താങ്കള്‍ എഴുതുന്ന ആര്‍ട്ടിക്കിളിന്റെ ടൈറ്റില്‍ കൊടുക്കേണ്ടത്. ടൈറ്റില്‍ മലയാളത്തില്‍ തന്നെ എഴുതുവാന്‍ ശ്രമിക്കുക. സാധാരണ മറ്റുള്ള സൈറ്റുകളില്‍ ഉള്ള പോലെ ടൈറ്റില്‍ വളരെ ചുരുക്കി ആകര്‍ഷകമാക്കാനും ശ്രമിക്കുക. കാരണം നീളമുള്ള ടൈറ്റില്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല. ബൂലോകത്തില്‍ തന്നെ ഉള്ള മറ്റു ആര്‍ട്ടിക്കിളുകള്‍ നോക്കി കൂടുതല്‍ മനസ്സിലാക്കുമല്ലോ?
- കണ്ടന്റ് ഏരിയ
ഇവിടെ ആണ് നിങ്ങളുടെ കഴിവ് തെളിയിക്കേണ്ട സ്ഥലം. അതായത് ആര്‍ട്ടിക്കിള്‍ എഴുതേണ്ട സ്ഥലം. മലയാളത്തില്‍ വളരെ ഭംഗിയായി (എന്ന് കരുതി പച്ചയും മഞ്ഞയും ചുകപ്പും കളര്‍ കൊടുത്തു ആര്‍ഭാടം ആക്കാതെ നോക്കുക) എഴുതാന്‍ ശ്രമിക്കുക. ദയവായി മറ്റുള്ള സൈറ്റുകളില്‍ നിന്നും കോപ്പി ചെയ്യാതെയും ഇരിക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കുറെ അധികം മാര്‍ഗ്ഗങ്ങള്‍ നെറ്റില്‍ ഉണ്ട്. എന്നാല്‍ ബൂലോകം അവലംബമാക്കുന്ന മാര്‍ഗ്ഗം ഇതാണ്.
ബൂലോകത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍
ബൂലോകത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ Google IME എന്ന സൈറ്റില്‍ കയറി മലയാളം ഫോണ്ട് സെലക്ട് ചെയ്തതിനു ശേഷം Download Google IME ക്ലിക്ക് ചെയ്തു ആ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അതിനു ശേഷം യൂണികോഡ് ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന ബൂലോകം എഡിറ്റര്‍ ഏരിയയില്‍ കയറി ALT+SHIFT കീ പ്രസ് ചെയ്താല്‍ അനായാസം നിങ്ങള്‍ക്ക് മലയാളവും ഇംഗ്ലീഷും പരസ്പരം മാറ്റാവുന്നതാണ്. മലയാളം ആണെങ്കില്‍ താഴെ വലതു ഭാഗത്ത് മലയാളം അക്ഷരം കാണിക്കും.
മംഗ്ലീഷ് എന്ന് പരക്കെ അറിയപ്പെടുന്ന രീതിയില്‍ ആണ് മലയാളം ടൈപ്പ് ചെയ്യേണ്ടത്. അതായത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു അതിനെ മലയാളം ആക്കുന്ന ഒരുതരം രീതി ആണത്. പല വാക്കുകളും അതിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ തന്നെ ടൈപ്പ് ചെയ്താല്‍ മതിയാകും. എന്നാല്‍ ചില വാക്കുകള്‍ അതിന്റെ ഉച്ചാരണത്തിനനുസരിച്ച് മാറ്റേണ്ടി വരും.
ഉദാഹരണത്തിന് Youtube എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തില്‍ എങ്ങിനെ എഴുതാമെന്ന് നോക്കാം. അതിനെ അതെ സ്പെല്ലിങ്ങില്‍ തന്നെ എഴുതുകയാണെങ്കില്‍ ശരിയായ മലയാളം വാക്ക് ആയിരിക്കില്ല ലഭിക്കുക. ഇങ്ങനെ ആകും അത് കാണിക്കുക, ‘യൌടുബെ’. ഇത് ശരിയായ രീതിയില്‍ എഴുതേണ്ടത് ഇങ്ങനെ ആണ്. yoo tube എന്ന്. ശേഷം അതിനിടക്കുള്ള സ്പേസ് റിമൂവ് ചെയ്താല്‍ യൂട്യൂബ് ആയി.
മലയാളം ടൈപ്പ് സംബധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഭാവിയില്‍ ഒരു പോസ്റ്റ് ആയി തന്നെ നമ്മള് ഇറക്കുന്നതാണ്.
- കാറ്റഗറി ഏരിയ
താങ്കള്‍ എഴുതുന്ന പോസ്റ്റ് ഇതു കാറ്റഗറിയില്‍ ആണോ ആ കാറ്റഗറി മാത്രം ആണ് ഇവിടെ സെലക്ട് ചെയ്യേണ്ടത്. കണ്ടന്റ് ഏരിയക്ക് വലതു വശത്താണ് കാറ്റഗറി സെലക്ട് ചെയ്യേണ്ട ഏരിയ. ദയവായി ഒന്നില്‍ അധികം കാറ്റഗറി സെലക്ട് ചെയ്യാതിരിക്കുക. അഥവാ സെലക്ട് ചെയ്താല്‍ ബൂലോകം എഡിറ്റര്‍മാര്‍ അത് മാറ്റുന്നതും ആണ്. പുതിയ കാറ്റഗറി ഉണ്ടാക്കുന്നതും അനുവദനീയമല്ല.
- ടാഗ്സ് ഏരിയ
ഇതാണ് ടോപ്പിക്ക് കൊടുക്കുന്ന സ്ഥലം. അതായത് കാറ്റഗറിക്ക് പുറമേ എന്തെങ്കിലും പ്രത്യേകമായി വിഷയങ്ങള്‍ കൊടുക്കണം എന്നുണ്ടെങ്കില്‍ ഇവിടെ കൊടുക്കാം. മലയാളത്തിലും ഇംഗ്ലീഷിലും അത് കൊടുക്കാവുന്നതാണ്. വാചകങ്ങള്‍ അല്ല വാക്കുകള്‍ മാത്രമാണ് അവിടെ കൊടുക്കേണ്ടത്. എഴുതുന്ന ആളുകളുടെ പേരോ ബ്ലോഗ് ലിങ്കോ അവിടെ സ്വീകരിക്കപ്പെടുന്നതല്ല.
ഉദാഹരണത്തിന്, ഒരു വാര്‍ത്ത എടുക്കാം. ‘രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു’ എന്നതാവട്ടെ വാര്‍ത്ത. അതിനു ടാഗ്സ് ആയി കൊടുക്കാവുന്ന വാക്കുകള്‍ ഇവയാണ്. രാജീവ് ഗാന്ധി, ഇന്ത്യന്‍ പ്രധാനമന്ത്രി, rajeev gandhi, Indian PM, rajeev gandhi killed അങ്ങിനെ പലതും.
ഇമേജ് ആഡ് ചെയ്യേണ്ട വിധം
സ്പാമേഴ്സിനെ ചെറുക്കുന്നതിനു വേണ്ടി തല്ക്കാലം യൂസേര്സിനുള്ള ഇമേജ് അപ്ലോഡ് ഫീച്ചര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കാരണം പലരും ഒരു ആവശ്യവും ഇല്ലാതെ ഒന്നിലധികം പിക്ചറുകള്‍ അപ്ലോഡ് ചെയ്യുന്നു. അത് കൊണ്ട് ഇമേജ് അപ്ലോഡിനു പകരം ഏതു ഇമേജ് ആണോ കൊടുക്കേണ്ടത് അതിന്റെ ലിങ്ക കൊടുത്താല്‍ മതിയാകും. അത് എവിടെ ആണവോ കൊടുക്കേണ്ടത്, അവിടെ തന്നെ ലിങ്കും കൊടുത്താല്‍ വളര ഉപകാരം.
പോസ്റ്റ് എങ്ങിനെ സബ്മിറ്റ് ചെയ്യാം?
നിങ്ങള്‍ ആര്‍ട്ടിക്കിള്‍ എഴുതുന്നതിനിടെ വേറെ എന്തെങ്കിലും ജോലിക്ക് പോയെന്നിരിക്കട്ടെ, നിങ്ങള്‍ അത് വരെ എഴുതിയത് നഷ്ടപ്പെടാന്‍ പാടില്ലല്ലോ. അത് കൊണ്ട് പോസ്റ്റ് എഴുതി കമ്പ്ലീറ്റ് ആകുന്നതു വരെ ഇടയ്ക്കിടയ്ക്ക് Save Draft എന്ന ബട്ടണ്‍ പ്രസ് ചെയ്യുക. ശേഷം എല്ലാം എഴിതി കഴിഞ്ഞെങ്കില്‍ Submit For Review എന്ന ബട്ടണും പ്രസ് ചെയ്യുക. അതിനു ശേഷം കാത്തിരിക്കുക. ബൂലോകം എഡിറ്റര്‍മാര്‍ നിങ്ങളുടെ പോസ്റ്റ് റിവ്യൂ ചെയ്യുന്ന സമയം ആണത്. പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍ കൊള്ളാവുന്നതാണോ എന്നും നോക്കുന്ന സമയം. നിങ്ങളുടെ പോസ്റ്റ് തീര്‍ച്ചയായും നല്ലതെങ്കില്‍ ടീം ബൂലോകം അതിനെ ഏറ്റെടുത്തിരിക്കും. എല്ലാ തരത്തില്‍ തന്നെയും.
ഇപ്പൊള്‍ നിങ്ങളുടെ പോസ്റ്റ് ബൂലോകത്തില്‍ എങ്ങിനെ സബ്മിറ്റ് ചെയ്യാം എന്നതിനെ കുറിച്ച് നിങ്ങള്‍ പഠിച്ചു കഴിഞ്ഞു. ഇനി പഠിക്കേണ്ടത് മലയാളം ടൈപ്പിംഗിനെ കുറിച്ച് കൂടുതല്‍ ആണ്. അത് അടുത്ത How To Post സീരീസില്‍ പ്രതീക്ഷിക്കാം. ബാക്കി കാര്യങ്ങള്‍ പഠിക്കാന്‍ ഇനി വീണ്ടും How To Post എന്ന പേജ് സന്ദര്‍ശിക്കുമല്ലോ? കൂടാതെ ലോഗിന്‍ / രജിസ്റ്റര്‍ ചെയ്യാനും How To Post എന്ന പേജ് ആണ് സന്ദര്‍ശിക്കേണ്ടത്.