fbpx
Connect with us

Boolokam

ബൂലോഗത്ത് കാളകള്‍ മേയുന്നു

മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു ഈ കുറിപ്പുകള്‍.

ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തില്‍ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. സീനിയറും ജൂനിയറുമായ എല്ലാ മര്യാദക്കാരന്മാരായ ബ്ലോഗറന്മാരും വനിതാ ബ്ലോഗറന്മാരും ഈ കാര്യത്തില്‍ അതീവ താല്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

 90 total views

Published

on

കാളകളെ നിലക്ക് നിറുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു ഈ കുറിപ്പുകള്‍.

ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തില്‍ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. സീനിയറും ജൂനിയറുമായ എല്ലാ മര്യാദക്കാരന്മാരായ ബ്ലോഗറന്മാരും വനിതാ ബ്ലോഗറന്മാരും ഈ കാര്യത്തില്‍ അതീവ താല്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

മര്യാദക്കാരന്മാരായ ബ്ലോഗറന്മാര്‍ എന്ന് പറഞ്ഞത് മനപ്പൂര്‍വം തന്നെയാണ്. കാരണം മര്യാദ കെട്ടവന്മാര്‍ ഈ ബൂലോഗത്തും കടന്നു കൂടിയിരിക്കുന്നു. കാര്യം പെണ്‍ വിഷയം തന്നെയാണ്. അതാണല്ലോ ഈ കാലത്തെ ഏറ്റവും ഗ്ലാമര്‍ ഉള്ള വിഷയം. തിന്നു കൊഴുത്ത് നടക്കുന്നവന്മാര്‍ക്കെല്ലാം പള്ള നിറയുമ്പോള്‍ സ്ത്രീയെ ആവശ്യമായി വരുന്നു. ആവശ്യക്കാര്‍ക്ക് സാധനം സപ്ലൈ ചെയ്യുവാന്‍ കമ്പോളം തയാറാണ്. അതാത് കാലത്തെ ആവശ്യം അനുസരിച്ചുള്ള സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ചുമതല ഉണ്ടായ കാലം മുതല്‍ കമ്പോളത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. കമ്പോളം അതിനായി എല്ലാ വിധ തയ്യാറെടുപ്പും നടത്തി ആവശ്യമുള്ള ആള്‍ക്കാരെ നിയമിച്ച് കച്ചവടം തകൃതിയായി നടത്തുന്നു. അങ്ങിനെ സ്ത്രീകളെ തേടി കമ്പോളം ബൂലോഗത്തും എത്തിയിരിക്കുന്നു എന്ന് എനിക്ക് ഉത്തമ വിശ്വാസം (ആ വാക്ക് ഒരു കോടതി പ്രയോഗമാണ്) വന്നിരിക്കുന്നു. കമ്പോളം എന്ന് ഞാന്‍ പ്രയോഗിച്ചത് പ്രതീകാത്മമായാണ്. ആവശ്യത്തിനുള്ള സാധനങ്ങള്‍ തേടി എത്തുന്നതെല്ലാം കമ്പോളമാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്നെ ഒരു പെണ്‍കുട്ടി ഫോണില്‍ വിളിച്ചിരുന്നു. അവര്‍ ബ്ലോഗറാണ്. മറ്റൊരു ബ്ലോഗറില്‍ നിന്നും അവര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങള്‍ക്ക് തടയിടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തേടിയാണ് ആ കുട്ടി എന്നെ വിളിച്ചിരുന്നത്. പക്ഷേ കൂടുതല്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കാതെ ശല്യമുണ്ടാക്കി എന്ന് ആരോപിതനായ ആള്‍ പിന്മാറി. മറ്റൊരു വനിതാ ബ്ലോഗറുടെ സഹായവും ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ വിദ്വാന്‍ തേടി എന്നാണ് അന്ന് പെണ്‍കുട്ടി എന്നോട് പറഞ്ഞിരുന്നത്. ഏതായാലും ആ വിഷയം രണ്ട് പേര്‍ തമ്മിലുള്ള പ്രശ്‌നം എന്ന രീതിയില്‍ കണക്കിലെടുക്കപ്പെടുകയും അതങ്ങിനെ തീരുകയും ചെയ്തു എന്നുള്ളത് ബൂലോഗത്ത് പലര്‍ക്കും അറിയുകയും ചെയ്യാം.

Advertisementകഴിഞ്ഞ ബുധനാഴ്ച്ച രാത്രിയില്‍ മറ്റൊരു പെണ്‍കുട്ടി നമ്മുടെ ഒരു വനിതാ ബ്ലോഗര്‍ആരില്‍ നിന്നോ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് എന്നെ വിളിച്ചിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ‘ആ കാളയെ കൊണ്ട് ഞാന്‍ തോറ്റു’ എന്നാണ് ആ കുട്ടി ആരംഭമിട്ടത്. അയാളുടെ ഉപദ്രവങ്ങളില്‍ നിന്നും തുടര്‍ന്നുള്ള ഭീഷണികളില്‍ നിന്നും രക്ഷ നേടാനുള്ള വഴികളും ആരാഞ്ഞാണ് ആ കുട്ടി എന്റെ സഹായം തേടുന്നത്. കൂട്ടത്തില്‍ എന്നില്‍ നിന്നും അവള്‍ ഒരു വാഗ്ദാനവും ആവശ്യപ്പെട്ടു; ഒരു കാരണവശാലും അവളുടെ പേരു പരസ്യപ്പെടുത്തരുത് എന്ന്. വാഗ്ദാനം പാലിക്കാനുള്ള നിര്‍ബന്ധത്താലും എന്റെ തൊഴിലിന്റെ ഭാഗമായതിനാലും ഈ കുറിപ്പുകള്‍ വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ അവര്‍ എത്ര പ്രിയപ്പെട്ട എന്റെ ചങ്ങാതിമാരായാല്‍ പോലും എന്നെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ട് ആ കുട്ടിയുടെ പേരു അന്വേഷിക്കരുത്. പ്ലീസ്. ആ കുട്ടി മനസിന് യാതൊരു ദാര്‍ഢ്യതയുമില്ലാത്ത, ഭയന്ന, വിരണ്ട ഇനത്തിലുള്ള കുട്ടിയാണ്. അതിനാലാണല്ലോ ആ കാളക്ക് ആ കുട്ടിയെ വിരട്ടാന്‍ സാധിക്കുന്നത്.

അയാളുടെ കൈവശം കുട്ടിയെ വിരട്ടാന്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത്, കുട്ടിയുടെ ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തിയത്, കുട്ടി അയച്ച മൂന്നു ഇ.മെയിലുകള്‍, അതില്‍ രണ്ടെണ്ണത്തില്‍ ‘എന്റെ പ്രിയപ്പെട്ട ഏട്ടാ’ എന്ന സംബോധന, എന്നിവ മാത്രം. കുട്ടി പറഞ്ഞതിന്‍ പ്രകാരം പരിശോധിച്ചതില്‍ ബാക്കി കത്തിന്റെ ഭാഗത്തില്‍ സ്‌ഫോടകാത്മകമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല., കുറച്ച് ദുഖങ്ങള്‍, സ്വന്തം ജീവിതത്തിന്റെ പരിദേവനങ്ങള്‍ , സ്വപ്നം കണ്ടത് പോലുള്ള ജീവിതം ലഭിക്കാത്തതിലുള്ള പ്രയാസങ്ങള്‍ തുടങ്ങിയവ മാത്രമാണ് കാണിച്ചിട്ടുള്ളത്. അതായത് ഒരു അടുത്ത സുഹൃത്തിനു കൈമാറുന്ന ഹൃദയ രഹസ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. ഇത് മാത്രം ഉപയോഗിച്ച് ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ കഴിയുമോ എന്ന ന്യായമായി സംശയം ഉടലെടുക്കാം. വിരട്ടാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടിയുടെ മനോനിലയാണു അതിനു ഉപോല്‍ബലകമായി എടുക്കേണ്ടത്. ഹൃദയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളാണെങ്കില്‍ ‘പോ കൂവേ! തന്റെഈ കിണാപ്പിക്കേഷനും കൊണ്ട് ‘ എന്നു പറഞ്ഞു ആട്ടിവിടും. ഇവിടെ പെണ്‍കുട്ടി ദുര്‍ബലമനസ്സ്‌കാരിയാണ്. അത് തന്നെയാണ് നമ്മുടെ വില്ലന്‍ മുതലാക്കുന്നതും.

നമുക്ക് സംഭവം ചുരുക്കി കേള്‍ക്കാം. ഇത് പെണ്‍കുട്ടി എന്നോട് പറഞ്ഞതിന്റെ സംക്ഷിപ്തമാണ്. ആകുട്ടി ബ്ലോഗ് ലോകത്തേക്ക് കടന്നു വന്നിട്ട് കുറച്ച് കാലമായി. അല്‍പ്പം കവിതയുടെ അസ്‌കിതയുള്ളത്കാരണത്താലാണ് ഈ രംഗത്തേക്ക് കടന്നത്. നമുടെ കാള, പെണ്‍കുട്ടിയുടെ കവിതയെ പുകഴ്ത്തി കമന്റുകള്‍ പൂശാന്‍ തുടങ്ങി. ആര്‍ക്കായാലും തന്റെ കവിതയെ പുകഴ്ത്തുന്നവരോട് ഒരു ചെറിയഇഷ്ടമെല്ലാം തോന്നും. ഇവിടെയും അത് തന്നെ സംഭവിച്ചു. കാള എങ്ങിനെയോ പെണ്‍കുട്ടിയുടെ ഇ.മെയില്‍ സമ്പാദിച്ചു. എന്നിട്ട് മെയിലിലൂടെ തന്റെ കവിതാ ആസ്വാദനം തുടര്‍ന്നു. പിന്നെ പതുക്കെ മൊബൈലിലേക്ക് കടന്നു. ഒരു അടുത്ത സുഹൃത്തെന്ന നിലയിലും അല്‍പ്പം കൂടുതലുമായി നമ്മുടെ പെണ്‍ ബ്ലോഗര്‍ പെരുമാറി. ഒന്നു രണ്ട് കവിതാ ആസ്വാദന മീറ്റിംഗിലെല്ലാം രണ്ട് പേരും ഒരുമിച്ച്പങ്കെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ക്ക് അവളുടെ കവിതാ ഭ്രാന്ത് അറിയാമായിരുന്നതിനാല്‍ ഈ വക മീറ്റിംഗ്കള്‍ക്ക് പോകാന്‍ അനുവാദം കൊടുത്തിരുന്നു, നേരം വൈകുന്നതിനു മുമ്പ് വീട്ടിലെത്തണമെന്ന നിബന്ധനയില്‍.

അങ്ങിനെയാണു കുട്ടിയുടെ വെളുക്കെ ചിരിക്കുന്ന ഫോട്ടോ നമ്മുടെ പശുവിന്റെ ഹസ്ബന്റിന്റെ കയ്യില്‍ കിട്ടിയത്. പെണ്‍കുട്ടി ഓക്‌സിനെ ഒരു ആരാധകനെന്ന നിലയില്‍ മാത്രമാണു മുന്നോട്ട് കൊണ്ട് പോയിരുന്നതെങ്കിലും അദ്ദേഹം പതുക്കെ തന്റെ തനി സ്വാഭാവം പുറത്തെടുത്തു. ഒരു ദിവസം ഔട്ടിംഗിനു പോയാലെന്തെന്ന് അദ്ദേഹം ചോദിച്ചു. അതില്‍ അപാകതയൊന്നും പെണ്‍കുട്ടി ദര്‍ശിച്ചില്ല. പക്ഷേ അതിനു പുറകേ അനുബന്ധമായി അന്നു രാത്രി വീട്ടിലെത്താന്‍ സാധിക്കില്ലെന്നും, വീട്ടുകാരോട് എന്തെങ്കിലും കള്ളം പറയണമെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് രോഗം മനസിലായി. പെണ്‍കുട്ടി ഔട്ടിംഗിനു പോയില്ല. പിന്നീട് അല്‍പ്പം അകല്‍ച്ച ആരാധകനുമായുണ്ടായി. അദ്ദേഹം പിണക്കം ഭാവിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അകല്‍ച്ച വര്‍ദ്ധിച്ചു. അപ്പോള്‍ കാള തന്റെ ഭീഷണി പുറത്തെടുത്തു. ഇ മെയിലുകളും ഫോട്ടോയും കൊണ്ട് താന്‍ ഒരു പുതു കവിത സൃഷ്ടിക്കും എന്നും അത് നട്ടില്‍ നാട്ടില്‍ മുഴുവന്‍ പാട്ടാക്കും എന്നും ഒരു മടിയും കൂടാതെ പറഞ്ഞു വെച്ചു. അദ്ദേഹത്തിനു ഭയങ്കര സ്വാധീനം എലക്ട്രിക് മീഡിയായില്‍ ഉണ്ടെന്നും കത്തുകളിലെ വരികള്‍ സാന്ദര്‍ഭികാടിസ്ഥാനത്തില്‍ കോപ്പി പേസ്റ്റ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി വിരണ്ടു. എന്ത് ചെയ്യണമെന്ന് പിടികിട്ടാതായി. അങ്ങിനെ ആകെ കുഴഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ ആരെയെങ്കിലും ആശ്രയിക്കാതെ ഗതിയില്ലാ എന്ന പരുവത്തിലെത്തിയപ്പോഴാണു ആരോ പറഞ്ഞു കൊടുത്തതിന്‍ പ്രകാരം ഈയുള്ളവനെ ഫോണില്‍ വിളിക്കുന്നത്.

Advertisementഇവിടെ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കേണ്ടതുണ്ട്. പെണ്‍കുട്ടി അവളുടെ ഭാഗം ന്യായീകരിച്ചാണ് എന്നോട് സംസാരിച്ചതെങ്കിലും അത് സത്യത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്ന് ഞാന്‍ കരുതുന്നു.ലക്ഷമണ രേഖ കഴിഞ്ഞു പെണ്‍കുട്ടി, വണ്ടി വിട്ടോ എന്ന് നമുക്കറിയില്ല. സാധാരണ സൌഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ നമ്മുടെ വനിതാബ്ലോഗര്‍മാര്‍ അത്യാവശ്യമായി പാലിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം സദുദ്ദേശം മാത്രമാണു ബൂലോഗത്തിന്റേതെങ്കിലും എവിടെയും കടന്ന് വരുന്ന കള്ള നാണയങ്ങള്‍ അഥവാ മുകളില്‍ ഞാന്‍ പറഞ്ഞ് വെച്ച കമ്പോളം ഇവിടെയും കടന്നു കൂടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ട രണ്ട് കേസായി. ഇനി എത്രയെണ്ണം നമ്മുടെ അറിവില്‍ പെടാതെ ഉണ്ട് എന്ന് നമുക്കറിയില്ലല്ലോ. ബൂലോഗത്തില്‍ കടന്നു വരുന്ന ഈ കാളകള്‍ ഒറ്റ ഉദ്ദേശത്തില്‍ മാത്രമാണ് ഇവിടെ വന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം സ്ത്രീകള്‍ മാത്രമാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ ഭയം കാരണം ഈ കാളയുടെ കൊമ്പും വാലും മുറിക്കാന്‍ തുടങ്ങിയ എന്റെ കൈകള്‍ തടയപ്പെട്ടിരിക്കുന്നു. എങ്കിലും ഞാന്‍ ഈ കേസ് വിട്ട്കളയാന്‍ ഒരുക്കമില്ല. പെണ്‍കുട്ടിക്ക് ആവശ്യത്തിനു ധൈര്യം കൊടുക്കണം. കാളയെ ഒതുക്കണം.

ഇത്രയും വാക്കുകള്‍ പൊതു സമൂഹത്തോടായിരുന്നു ഞാന്‍ പറഞ്ഞത്.

ഇനി ഈ കഥയിലെ വില്ലനോട്,

‘എടാ പൊന്നു മോനേ! നീ ഇത് വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീയാണ് ഇതിലെ കഥാപാത്രമെന്ന് നീ തിരിച്ചറിയുമെന്നും ഞാന്‍ തിരിച്ചറിയുന്നെടാ കോഞ്ഞാട്ടേ! വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ നിന്റെ യന്ത്ര സംവിധാനം ഞങ്ങള്‍ ചെത്തി ഉപ്പിലിട്ട് അത് നിന്നെ കൊണ്ട് തന്നെ തന്നെ തീറ്റിക്കുമെടാ മൂരിക്കുട്ടാ. അതിനു ത്രാണിയുള്ള ആണുങ്ങള്‍ ഈ ബൂലോഗത്തുണ്ടെന്ന് ഓര്‍ത്തോടാ പശുവിന്റെ ഹസ്ബന്റേ!. ഇനി ഏതെങ്കിലും പെണ്‍കുട്ടികള്‍ നിന്നെ സംബന്ധിച്ച് മേലില്‍ ഇപ്രകാരമുള്ള പരാതി ഉന്നയിക്കാന്‍ നീ കാരണമാകുന്നു എങ്കില്‍ അപ്പോള്‍ നിന്റെ ഫോട്ടോ സഹിതം ബൂലോഗത്ത് പ്രസിദ്ധീകരിച്ച് വേണ്ട നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളും. അത് കൊണ്ട് ഉടന്‍ തന്നെ ബൂലോഗത്ത് നിന്നും സ്ഥലം വിട്ടോ കള്ള ഹമുക്കേ!

ഇനി നമ്മുടെ വനിതാ ബ്ലോഗറന്മരോട് ഒരു വാക്ക്:

Advertisementഞാന്‍ മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ അത് ഉടനെ റിപ്പോര്‍ട്ട് ചെയ്യുക. കാലം മോശമാണ്.

ബൂലോഗത്തില്‍ സജീവ സാന്നിദ്ധ്യമുള്ള എന്റെ സഹ ബ്ലോഗ്ഗറന്മാരോട്:

ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച കേസില്‍ പ്രധാന ഭാഗങ്ങള്‍ ആളെ തിരിച്ചറിയും എന്ന ഭയത്താല്‍ വിട്ട് കളഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ഇനി ഈ വക പരിപാടികള്‍ ഇവിടെ നടക്കാതിരിക്കാന്‍ നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന കാര്യം മനസിരുത്തുക. നമുക്ക് പലതും ചെയ്യാന്‍ കഴിയും. നമുക്ക് ഇതിനെതിരെ ഒരു സംഘം രൂപീകരിക്കാം. നമ്മുടെ ഫോണ്‍ നംബറുകള്‍ നമുക്ക് പ്രസിദ്ധീകരിക്കാം. ആര്‍ക്കെങ്കിലും ഇപ്രകാരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ആ നംബറുകളില്‍ വിളിച്ച് പറയട്ടെ. രഹസ്യമായി കൈകാര്യം ചെയ്യുന്നു എങ്കില്‍ അങ്ങിനെ ചെയ്യാം, അല്ലെങ്കില്‍ പരസ്യമായി നടപടികള്‍ എടുക്കാം. ഏത് വിധത്തിലായാലും നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ മറ്റ് ഉദ്ദേശത്തോടെ കടന്നു വരുന്നവരെ തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പഴി ബൂലോഗത്തിനു മൊത്തമായി വീഴും. എന്റെ ഈ കുറിപ്പുകള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തത്തക്ക വിധത്തില്‍ നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു.

എന്റെ ഫോണ്‍ നമ്പര്‍: 9744345476

Advertisement 91 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment10 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment14 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment14 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment15 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment15 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment17 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement