01

ചുരുക്കം പറഞ്ഞാല്‍ സ്നേഹം വിരഹം ക്രോധം പ്രതീക്ഷ സ്വപ്‌നങ്ങള്‍ മരവിപ്പ് മുരടിപ്പ് ലക്ഷ്യങ്ങള്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അങ്ങനെ അങ്ങനെ ഒരു സാധാരണ വികാര ജീവിയായ മനുഷന്മാര്‍കുണ്ടാകുന്ന എല്ലാം തന്നെ ഈ കുന്ത്രാണ്ടാതിലും കാണാം. അത് തന്നെയാണ് ബാംഗലൂരിലെ ദിനങ്ങളുടെ പുതുമയും.

ആസ്ഥാന നിരൂപകരും സിനിമാ സ്നേഹികളും ഈ സിനിമയെ വേണ്ടുവോളം പുകഴ്ത്തിയും ! കുറ്റം പറഞ്ഞാല്‍ മഹത് വല്‍ക്കരിക്കപ്പെടുമെന്ന് കരുതുന്നവര്‍ കുറ്റം പറഞ്ഞും ഇതിനെകുറിച്ച് കുറെ എഴുതി കഴിഞ്ഞു. എന്തിരുന്നാലും എനിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും കുത്തിക്കുറിക്കാന്‍ തോന്നുന്നു.

02

പരീക്ഷയുടെ ഇടയില്‍ നിന്ന് ഈ ശനിയാഴ്ചയാണ് ഞാനീ ഫിലിം കണ്ടത്. കാരണം ഒന്ന്‍ മാത്രം അഞ്ജലി മേനോന്‍ (ഹും തന്നെ അത് തന്നെ) എരിവും പുളിയും മധുരവും കയ്പ്പും അങ്ങനെ എല്ലാം തന്നെ ചെരാവുന്നിടത് ചേര്‍ത്തും വേണ്ടാത്തിടത് കളഞ്ഞും പാചകം ചെയ്തെടുത്ത നല്ലൊരു വിഭവം.

അഞ്ജലി മേനോന്‍റെ കഴിഞ്ഞ രണ്ട് സിനിമകളും മുന്നോട്ട് വച്ച ബന്ധങ്ങളുടെ സാധാരണവും ആഴത്തിലുള്ളതും എന്നാല്‍ നമ്മള്‍ പലപ്പോഴും ശ്രേദ്ധിക്കപെടാതെയും പോകുന്ന ആ ഊര്‍ജ്ജം ഈ ചിത്രത്തിലും കാണാം. എടുത്ത് പറയാന്‍ ഒരു കഥയില്ല വേണമെങ്കില്‍ ഒറ്റ വരിയില്‍ എന്തെങ്കിലുമൊക്കെ പറയാം, സൗഹൃദത്തിന്റെ തീക്ഷ്ണ മുഖമെന്നോ !! അങ്ങനെ എന്തെങ്കിലുമൊക്കെ. ബോറടിപ്പിക്കുന്നു എന്ന അവസ്ഥയില്‍ ഏത്തുംപ്പോള്‍ പുതിയൊരു സംഭവം ഇട്ടു തന്ന് നമ്മെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ സാധിച്ചത് തിരക്കഥയുടെ വിജയമാണ്.

അഭിനേതാക്കളെല്ലാം മനോഹരമായി അവരുടെ റോളുകള്‍ ചെയ്ത് ഭംഗിയാക്കി അതില്‍ എടുത്ത് പറയേണ്ടത് ദുല്‍ക്കറിന്റെയും നസ്രിയുടെയും അഭിനയമാണ്. കാരണം ഇവരുടെ മുന്‍ സിനിമകളൊന്നും അഭിനേതാക്കാലെന്ന നിലയില്‍ എന്നെ ആകര്‍ഷിചിട്ടില്ലായിരുന്നു. (എന്ന് കരുതി മോശമായി എന്നല്ല). ദുല്‍ക്കറിന്‍റെ screen presence അപാരം തന്നെ. കോംമ്പിനേഷന്‍ സീനുകളിലെല്ലാം പുള്ളിക്കാരനിലെക്ക് കണ്ണ് അറിയാതെ പായുന്നു. ഫഹദ് പതിവുപോലെ.. എന്ത് പറയാന്‍ അത് തന്നെ.. നിവിന്‍ സത്യത്തില്‍ ഒരു തരംഗമാകുകയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കാട്ടുന്ന മിടുക്ക് നിവിനെ ഉയരങ്ങളിലേക്ക് എത്തിക്കും എന്നതില്‍ സംശയമില്ല. കല്‍പ്പനയും നിവിനും തമ്മിലുള്ള കോംമ്പിനേഷന്‍ സീനുകലെല്ലാം പലപ്പഴും സിനിമയെ രക്ഷിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ എല്ലാ ആഴ്ചയും ഗോപി സുന്ദറിന്റെ ഒരു സിനിമ ഇറങ്ങുന്നു. പക്ഷെ ഓരോന്നും വ്യത്യസ്തമായ അനുഭവമാക്കാന്‍ അദ്ധേഹത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് ഇനിയും’ ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ചെറുപ്പക്കാരന്‍..ഇനി നമ്മുടെ താരം.. സമീര്‍ താഹിര്‍. മനോഹരമായ വിശ്വലുകള്‍ കൊണ്ട് സിനിമയെ സമ്പന്നമാക്കാന്‍ സമീറിന് സാധിച്ചിട്ടുണ്ട്. സിനിമയെ ഇത്ര മനോഹരമാക്കാന്‍ സമീറിന്റെ പങ്ക് വളരെ വലുതാണ്‌.

03

ചുരുക്കം പറഞ്ഞാല്‍ സ്നേഹം വിരഹം ക്രോധം പ്രതീക്ഷ സ്വപ്‌നങ്ങള്‍ മരവിപ്പ് മുരടിപ്പ് ലക്ഷ്യങ്ങള്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അങ്ങനെ അങ്ങനെ ഒരു സാധാരണ വികാര ജീവിയായ മനുഷന്മാര്‍കുണ്ടാകുന്ന എല്ലാം തന്നെ ഈ കുന്ത്രാണ്ടാത്തിലും കാണാം. അത് തന്നെയാണ് ബാംഗലൂരിലെ ദിനങ്ങളുടെ പുതുമയും. സിന്ദഗി നാ മിലെഗി ദോബാര എന്ന ഹിന്ദി സിനിമ പോലെ ! ചോദിച്ചാല്‍ പറയാന്‍ ഒരു കഥയില്ല, നമ്മുടെയൊക്കെ ജീവിതങ്ങള്‍ പോലെ, പക്ഷെ കുറെ സന്തര്‍ഭങ്ങള്‍ ഉണ്ട് ! നമ്മളെ ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന പിന്നെയും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‍.

You May Also Like

ലങ്കയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ 

ലങ്കയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ.  Ashish J സുരേഷ് ഗോപി എന്ന നടന്റെ കുടുംബ ജീവിതത്തേക്കൂടി ബന്ധപ്പെടുത്തുന്ന രീതിയിൽ…

സാറാസ് – എഴുതാപ്പുറം വായിക്കുമ്പോൾ

സാറാസ് എന്ന ജൂഡ് സിനിമ എനിക്ക് വളരെ ഇഷ്ടമായി. ലോകോത്തര കലാസൃഷ്ടി എന്നൊന്നും അല്ല- സ്മൂത് ആയി കണ്ടിരിക്കാവുന്ന ഒരു സിനിമ. അങ്ങനത്തെ ജാഡ-ലെസ് സിമ്പിൾ സിനിമകളും ഡോണ്ട് ദേ ലൈക് ? – അയ് ലൈക്.

അഭിനയം എന്ത് എന്ന് പഠിക്കാന്‍ ഈ രംഗവും നടനേയും കാണണം

സംഭാഷണങ്ങള്‍ ആയാലും, ശരീരഭാഷയിലായാലും അഭിനയത്തെ സീരിയസായി സമീപിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കാന്‍ കഴിയുന്ന ഒരു നടനും രംഗവും.

വണ്‍ഡേ വിശേഷങ്ങള്‍; സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം !

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.