ബെന്റ്ലി എസ് യു വി യെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ബുക്ക് ചെയ്യാന്‍ തിരക്ക്

0
168

2016-bentley-falcon_600x0w

കാറുകളുടെ കച്ചവടത്തില്‍ നിന്നും സ്പോര്‍ട്സ് യൂട്ടിലിറ്റി (എസ് യു വി ) വാഹന രംഗത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന വാഹന വ്യവസായം വന്‍കിട കാര്‍ നിര്‍മ്മാതാക്കളെയും ഈ രംഗത്തേക്ക് ആകര്‍ഷിച്ചു കഴിഞ്ഞു. റോള്‍സ് റോയ്സ് എസ് യു വി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പോകുന്നു എന്ന വാര്‍ത്തക്ക് തൊട്ടു പിന്നാലെ ബെന്റ്ലിയും എസ് യു വി കള്‍ പണിയുവാന്‍ പോകുകയാണ്.

ബെന്റ്ലി ഫാല്‍ക്കന്‍ 2016 എന്ന അടിക്കുറിപ്പോടെ 3000 കാറുകള്‍ വിപണിയില്‍ എത്തുമെന്ന് അറിയിക്കുന്നതിനു മുന്‍പ് തന്നെ 4000 നു മുകളില്‍ പ്രബലമായ ആവശ്യക്കാരുടെ ഭാഗത്തും നിന്നും അന്വേഷണങ്ങള്‍ വന്നു കഴിഞ്ഞു. ആവശ്യക്കാര്‍ ഇനിയും കൂടാനേ തരമുള്ളൂ. ഈ കണക്കിന് പോകുകയാണ് എങ്കില്‍ നറുക്കെടുപ്പ് വേണ്ടി വരുമെന്ന്‌ ചുരുക്കം.

ഒരു ഇടിമുഴക്കം പോലെ ഡബ്ലിയു 12 എഞ്ചിന്റെ കരുത്തിലാണ് ബെന്റ്ലി ഫാല്‍ക്കന്‍ എത്താന്‍ സാധ്യത. 2,71,000 യു എസ് ഡോളര്‍ ഏകദേശ വില നമുക്ക് ഈ കരുത്തന്‍ എസ് യു വിക്ക് പ്രതീക്ഷിക്കാം.പ്രതിവര്‍ഷം 3000 യുണിറ്റ് നിര്‍മ്മാണം ലക്ഷ്യമിട്ട് തുടങ്ങുന്ന എസ് യു വി ഉത്പാദനം 2018 ഓടെ 15000 എന്ന ലക്ഷ്യത്തില്‍ എത്തിച്ച് ലോകമെമ്പാടും വിറ്റഴിക്കാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്.

ഫാല്‍ക്കന് പുറമേ മറ്റൊരു മോഡലും രംഗത്ത്‌ ഇറക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട് എന്നാണ് അടക്കം പറച്ചിലുകള്‍. ലോകത്തെ ഏറ്റവും ആഡംബര എസ് യു വി നിരത്തിലിറക്കും എന്ന വാര്‍ത്തയെ വന്നിട്ടുള്ളൂ. അപ്പോള്‍ തന്നെ ആവശ്യക്കാരുടെ നീണ്ട നിര തന്നെയാണ്.

ഫാല്‍ക്കനിന്‍റെ ഒഫിഷ്യല്‍ ടീസര്‍ കാണാം

 

Advertisements