yoga_boolokam
യോഗ ഒരു വ്യായാമം എന്നതിനേക്കാള്‍ ഒരു ജീവിതരീതിയാണ്. യോഗ നമ്മുടെ പൈതൃക സ്വത്താണ്. യോഗ ആധുനിക ലോകത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരുത്തമ പരിഹാരമാണ്. അതുകൊണ്ടാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗാദിനമായി ജൂണ്‍ 21 പ്രഖ്യാപിക്കുവാന്‍ ആവശ്യപ്പെട്ടത്. യോഗയുടെ പ്രാധാന്യം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു എന്നതിന് തെളിവാണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ ഈ ആവശ്യത്തിനു ഐക്യരാഷ്ട്രസഭ പച്ചക്കൊടി കാണിച്ചത്.

ഇതനുസരിച്ച് ജൂണ്‍ 21ന് രാജ്യത്തെ സ്‌കൂളുകളില്‍ എല്ലാം കുട്ടികള്‍ യോഗ ചെയ്യണം എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, ഇപ്പോഴിതാ ഇന്ത്യയും കടന്ന് പോവുകയാണ് യോഗ. യൂറോപ്യന്‍ രാഷ്ട്രമായ ബെല്‍ജിയം അവിടുത്തെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ജൂണ്‍ 21ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം സൗജന്യ യോഗാക്ലാസുകള്‍ നടത്തുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബ്രസല്‍സ്, ആന്റ്വെര്‍പ്പ് തുടങ്ങി പ്രധാന നഗരങ്ങളിലെ എല്ലാം ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. ഏതായാലും യോഗ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ. അതോടൊപ്പം ഭാരതീയ സംസ്‌കാരവും.

You May Also Like

ഇന്റര്‍നെറ്റിലെ ആദ്യ ഡൊമൈന്‍ നെയിമിന് 28 വയസ്സ്

ഇന്റര്‍നെറ്റ് ലോകം അതിന്റെ മുത്തച്ഛനെ മറന്നുവോ ?അങ്ങിനെ ആണെന്നാണ്‌ തോന്നുന്നത്. കാരണം ഇന്റര്‍നെറ്റിലെ ആദ്യ ഡൊമൈന്‍ നെയിമിന് ഇന്ന് 28 വയസ്സ് തികയുമ്പോള്‍ ആരും ഓര്‍മ്മിക്കാതെ ആ ദിനം കടന്നു പോവുകയാണ്. Symbolics.com എന്ന വെബ്സൈറ്റ് 1985, മാര്‍ച്ച്‌ 15 നാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ ഇന്നത്തെ അതികായന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് ജനിച്ച അതെ വര്‍ഷമായിരുന്നു ലോകത്തെ ആദ്യത്തെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നത് ഒരു യാദൃശ്ചികമായിരിക്കാം.

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബര്‍ത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ തെലങ്കാനയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ദ്ധയും ഫെര്‍ണാണ്ടെസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. എവിറ്റ ഫെര്‍ണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി.

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !

നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ?

ദിനോസറുകളെ വീണ്ടും ജീവിപ്പിക്കാനാവില്ല; ഡി എന്‍ എയുടെ ആയുസ്സ്‌ 521 വര്‍ഷം മാത്രം

ശാസ്ത്രഞ്ജന്മാര്‍ അവസാനം ഫോസിലുകളില്‍ അവശേഷിക്കുന്ന ഡി എന്‍ എകളുടെ ആയുസ്സ്‌ നിര്‍ണ്ണയിച്ചു. കേവലം 521 വര്‍ഷം ആണ് ഡി എന്‍ എയില്‍ ഉള്ള പ്രത്യേക പ്രതിഭാസമായ ഹാഫ് ലൈഫിന്റെ കാലാവധി. ന്യൂസിലന്‍ഡില്‍ നിന്നും കണ്ടെത്തിയ ഭീമാകാരന്മാരായ പക്ഷികളുടെ ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ ആണ് ശാസ്ത്രഞ്ജന്‍ മാര്‍ ജുറാസിക്‌ പാര്‍ക്ക്‌ ആരാധകരെ നിരാശരാക്കുന്ന കണ്ടു പിടുത്തം നടത്തിയത്. അതായത്‌ അടുത്തിടെ വാര്‍ത്തയില്‍ കണ്ട 6.5 കോടി വര്‍ഷം മുന്‍പ്‌ ജീവിച്ച ദിനോസറുകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ഒരു കോടീശ്വരന്റെ ശ്രമം വിഫലം എന്നര്‍ത്ഥം. കൂടാതെ ജുറാസിക്‌ പാര്‍ക്ക്‌ എന്ന സിനിമയിലൂടെ സ്പില്‍ബെര്‍ഗ് നമ്മോട്‌ പറഞ്ഞത് അമ്പേ വിഡ്ഢിത്തം എന്നര്‍ത്ഥം.