ബെല്‍ജിയം മുതല്‍ ഇന്ത്യവരെ ഒരു ബൈക്ക് യാത്ര

360

1525125_10202029875821915_540290120_n1

ബെല്‍ജിയം സ്വദേശിയായ 47 കാരന്‍ എന്‍ജിനിയര്‍ പീറ്റര്‍ പാസ്കല്‍സ്  തന്റെ സ്വന്തം ബൈക്കില്‍ ഒരു യാത്ര പുറപ്പെട്ടു.  എവിടെക്കാണ്‌ എന്നറിയാമോ ? ഇന്ത്യയില്‍ അവസാനിക്കുന്ന ഒരു റോഡ്‌ യാത്ര. സ്വന്തം ജോലിവരെ ഉപേക്ഷിച്ചാണ് പീറ്റര്‍ ഈ യ്ത്രക്ക് ഇറങ്ങി പുറപ്പെട്ടത്‌.

1528531 10202031922793088 388587833 n

സ്വന്തമായി യാത്രക്കുള്ള കാശു കണ്ടെത്തിയ ശേഷം ഒരു ബൈക്കും എടുത്ത് പുറപ്പെടുകയായിരുന്നു. ആവശ്യത്തിനു സമ്പാദ്യം സ്വന്തമായി ഉണ്ടാക്കി എന്നവകാശപ്പെടുന്ന പീറ്റര്‍ ഇനിയുള്ള കാലം മുഴുവന്‍ ഒരു ദേശാടന കിളിയെപ്പോലെ പറന്നു നടക്കാനാണ് ആഗ്രഹിക്കുന്നത്. തന്‍ ബാക്കി വെച്ച യാത്രകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

1010624 10202031968994243 934245616 n

യാത്രചെയ്യുന്നത് തന്നെ പുതിയ സ്ഥലങ്ങള്‍ കാണുവാനും പുതിയ പുതിയ ആള്‍ക്കാരെ പരിചയപ്പെടുവാനും വേണ്ടിയാണു എന്ന് പീറ്റര്‍ പറയുന്നു. ഏകദേശം 2 മാസത്തോളം എടുത്ത യാത്രയില്‍ 15000 കിലോമീറ്ററോളം താണ്ടിയാണ് പീറ്റര്‍ ഇന്ത്യയില്‍ എത്തിയത്.

1499468 10202031935993418 986638320 n

വെസ്റ്റ് ബ്രസ്സല്‍സില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരത്തിലുള്ള ഗെന്റ് എന്ന സ്ഥലത്തുനിന്നുമാണ് പീറ്റര്‍ പാസ്കല്‍സ് യാത്ര പുറപ്പെട്ടത്‌. അവിടെനിന്നും ഇന്ത്യയിലേക്കുള്ള യാത്ര അല്പം ശ്രമകരം തന്നെയായിരുന്നു. ബെല്‍ജിയം, ജെര്‍മനി, ഓസ്ട്രിയ, സ്ലോവേനിയ, ക്രോയേഷ്യ, സെര്‍ബിയ, സോഫിയ, ഇസ്താംബൂള്‍, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍, എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്.

222

സാധാരണ ഗതിയില്‍ 300 കിലോമീറ്റര്‍ ആണ് ഒരു ദിവസം സഞ്ചരിക്കുക. എന്നാല്‍ റോഡിന്റെ അവസ്ഥ വെച്ചു അത് 250 കിലോമീറ്റര്‍ ആയി ചുരുക്കാറുണ്ട്. രാവിലെ 9.30 മുതല്‍ 5 മണിവരെയേ പീറ്റര്‍ പാസ്കല്‍സ് ബൈക്ക് ഓടിക്കാറുള്ളൂ. ഏകദേശം 8 മണിക്കൂര്‍ ബിക്കെ ഓടിച്ചു ബാക്കിയുള്ള സമയം സ്ഥലങ്ങള്‍ കണ്ടും നന്നായി വിശ്രമിച്ചും മാത്രമേ യാത്രചെയ്യാറുണ്ടായിരുന്നുള്ളൂ എന്ന് പീറ്റര്‍ പാസ്കല്‍സ് പറയുന്നു.

1528552 10202031922233074 516286203 n

യാത്രക്കിടെയില്‍ മറ്റു ബൈക്ക് യാത്രക്കാരെ കണ്ടുമുട്ടുന്നതും സ്വാഭാവികമാണ്. യാത്രാമധ്യേ 11 ദിവസത്തോളം ഒരു റഷ്യന്‍ ബൈക്കറിനൊപ്പം യാത്രചെയ്തു എന്നും പീറ്റര്‍ പാസ്കല്‍സ് മനസ്സ് തുറക്കുന്നു.

19 വര്‍ഷം പഴക്കമുള്ള ഒരു ഹോണ്ട ബൈക്ക് ഈ യാത്രയ്ക്ക് വേണ്ടി പീറ്റര്‍ പാസ്കല്‍സ് സ്വന്തമാക്കുകയായിരുന്നു. ഹോണ്ട ആഫ്രിക്ക ട്വിന്‍ എന്ന മോഡലാണ് 3000 യൂറോ മുടക്കി സ്വന്തമാക്കിയത്. പിന്നീട് 3000 യൂറോ കൂടി മുടക്കി, ബൈക്ക് തിരികെ നാട്ടില്‍ എത്തിക്കുവാന്‍. എല്ലാ രാജ്യങ്ങളിലും വിസ കരസ്ഥമാക്കിയാണ് ഈ യാത്ര ആരംഭിച്ചത്.

1525125 10202029875821915 540290120 n1

എല്ലാ രാജ്യാതിര്‍ത്തിയിലും ചെക്കിങ്ങിനായി 2 മണിക്കൂറോളം എടുത്തുവെന്നാണ് പീറ്റര്‍ പാസ്കല്‍സ് പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ ബോര്‍ഡര്‍ ഒട്ടും സമയം പാഴാക്കിയില്ല എങ്കിലും തന്റെ മോഡിഫൈ ചെയ്ത ബൈക്ക് കാണുവാന്‍ വേണ്ടി ഇന്ത്യന്‍ ഗാര്‍ഡ്സ് ഒരുപാട് സമയം എടുത്തുവെന്നും പീറ്റര്‍ പാസ്കല്‍സ് ചിരിച്ചുകൊണ്ട് പറയുന്നു.