Malayalam Cinema
ബേസില്‍ ആള് പുലിയാണ് കേട്ടോ!
കുഞ്ഞിരാമായണത്തിന്റെ സംവിധായകന് ബേസില്‍ ജോസഫിന്റെ ഷോര്‍ട്ട് ഫിലിമുകള്‍.
267 total views, 6 views today

ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന കുഞ്ഞിരാമായണം ആദ്യം പോസ്റ്ററുകള്‍ കൊണ്ടും പിന്നാലെ ട്രെയിലര്‍ കൊണ്ടും ഇപ്പോഴിതാ സല്‍സാ പാട്ടുകൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകന് പുതുമുഖമാണ്. പേര് ബേസില്‍ ജോസഫ്. അതെവിടെയോ കേട്ട് നല്ല പരിചയമുണ്ടല്ലോ എന്നാവും ഇപ്പോള്‍ ചിന്തിക്കുന്നത്. അതെ, അത് തന്നെയാണ് ആള്. ശ്ഷ്, പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടംഎന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത അതേ ബേസില്‍ ജോസഫ് തന്നെ.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ഈ ചെറുപ്പക്കാരന്റെ സിനിമയിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത് തിരുവനതപുരം സി.ഇ.റ്റി. യിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ്. 2012ല്‍ സി.ഇ.റ്റി. ലൈഫ് എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെശ്ഷ്, പ്രിയംവദ കാതരയാണോ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ എഴുതി സംവിധാനം ചെയ്തു. 2013ല്‍ പകലുകളുടെ റാണിയില്‍ അഭിനയിക്കുകയും ഒരു തുണ്ട് പടം എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ബേസിലിന്റെ സിനിമാജീവിതം ആരംഭിക്കുന്നത് വിനീത് ശ്രീനിവാസന്റെ തിരയില്‍ സഹസംവിധായകന്റെ കുപ്പായം അണിഞ്ഞുകൊണ്ടാണ്. അനൂപ് കണ്ണന്റെ ഹോംലി മീല്സില് ഒരു ചെറിയ വേഷം ചെയ്യുകയും ചെയ്തു. ആദ്യ സ്വതന്ത്ര സംവിധാനസംരംഭമാണ് വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ഞിരാമായണം.
ബേസില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ആ ഷോര്‍ട്ട് ഫിലിമുകള്‍ നമ്മുക്കൊന്ന് കാണാം.
- സി.ഇ.റ്റി. ലൈഫ്
- ശ്ഷ്…
- പ്രിയംവദ കാതരയാണോ
- പകലുകളുടെ റാണി
- ഒരു തുണ്ട് പടം
268 total views, 7 views today