ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് വയ്ക്കരുത് എന്ന് ബിജെപി എംഎല്‍എ !!!

  308

  bjp-mla

  കേരളത്തില്‍ ഒരു ബിജെപി എംഎല്‍എ ഇല്ലാതെ പോയല്ലോ???

  രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഭവാനി സിങ് രജാവത് പറയുന്നത് ബൈക്ക് യാത്രികര്‍ ഒരു കാരണവശാലും ഹെല്‍മറ്റ് ധരിക്കരുത് എന്നാണ്.

  സെന്റര്‍ ഫോര്‍ റോഡ് സേഫ്റ്റി വ്യാഴാഴ്ച സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറില്‍ സംസാരിച്ചു കൊണ്ടാണ് ” കുറ്റവാളികളാണ് ഹെല്‍മറ്റ് വെയ്ക്കുന്നതെന്നും പോലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതെന്നും” എം.എല്‍.എ പറഞ്ഞത്.

  ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. താല്‍പര്യമില്ലാത്തവര്‍ ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. പ്രത്യേകിച്ച് ഈ ചൂടുള്ള സമയത്ത് ഹെല്‍മറ്റ് തലയില്‍ വയ്ക്കുന്നത് ബൈക്ക് യാത്രികര്‍ക്ക് ഒരു ബാധ്യതയാണ്.

  ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നവരെ പോലീസ് ബുദ്ധിമൂട്ടിക്കരുതെന്നും ലദ്പുദില്‍ നിന്നുള്ള ജനപ്രതിനിധിയായ ഭാവാനിസിങ് പറഞ്ഞു.