ബൈജുവിനെറെ സ്വപ്നവും ലണ്ടന്‍ യാത്രയുടെ ദുഃഖവും..!!!

159

29tvf_baiju_1410123f

ഏറെ കൊട്ടിയാഘോഷിച്ച ലാല്‍ ജോസിന്റെ ലണ്ടന്‍ യാത്ര ഇതു വരെ അവസാനിച്ചിട്ടില്ല എങ്കിലും അവരുടെ സംഘത്തില്‍ ഉണ്ടായിരുന്നതും പിന്നെ വഴിയില്‍ അവരെ വിട്ടു പിരിഞ്ഞു ഒറ്റയ്ക്ക് യാത്ര ചെയ്തതുമായ ബൈജു നായര്‍ തന്റെ ലോക പര്യടനം കഴിഞ്ഞു തിരിച്ചു കേരളത്തില്‍ എത്തി കഴിഞ്ഞു…

ഒരുമിച്ചു തുടങ്ങിയ യാത്രയിലെ പല ദുരനുഭവങ്ങളും കാരണമാണ് താന്‍ ആ സംഘതോടൊപ്പമുള്ള യാത്ര സെന്റ്‌ പീറ്റര്‍സ്ബര്‍ഗില്‍ വച്ചു അവസാനിപ്പിച്ചത് എന്ന് പറയുന്ന ബൈജു നായര്‍ എന്തായിരുന്നു അവരുടെ ഇടയില്‍ പുകഞ്ഞ പ്രശ്നങ്ങള്‍ എന്ന് പറയാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഈ പ്രശ്നങ്ങള്‍ക്ക് ഇടയിലും തന്റെ യാത്രയുടെ മധുര സ്മരണകള്‍ പങ്ക് വയ്ക്കാനും അവയെ കുറിച്ച് വാ തോരാതെ സംസാരിക്കാനും അദ്ദേഹം റെഡി…

റോഡ്‌ മാര്‍ഗമുള്ള യാത്ര തീര്‍ത്തും രസകരമായിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന ബൈജു നായര്‍ വിവിധ രാജ്യങ്ങളില്‍ അദ്ദേഹം കണ്ട കാഴ്ചകളും വിശേഷങ്ങളും പങ്കു വയ്ക്കുന്നു. ഇന്ത്യ വിട്ട ശേഷം പിന്നെ കുതിര ഇറച്ചിയും കഴുത ഇറച്ചിയും ഒക്കെ തങ്ങള്‍ കഴിച്ചുവെന്നും, ഇന്ത്യന്‍ അതിര്‍ത്തി കടന്നു 35 ദിവസം കഴിഞ്ഞാണ് തങ്ങള്‍ക്ക് പിന്നെ ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം പറയുന്നു. പോയ രാജ്യങ്ങളില്‍ എല്ലാം മലയാളികളെ കാണാനും പരിചയപ്പെടാനും സാധിച്ചുവെന്ന വസ്തുത അദ്ദേഹം വളരെ അഭിമാനത്തോടു കൂടിയാണ് പറയുന്നത്. മലയാളി ഇല്ലാത്ത നാടില്ല എന്ന് ഈ ലോക പര്യടനം കൊണ്ട് ആ സംഘം അടിവരയിട്ട് ഉറപ്പിക്കുന്നു. അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ എല്ലാം മലയാളികള്‍ അവരെ സ്നേഹാധാരങ്ങളോട് കൂടി സ്വീകരിച്ചിരുന്നു.

റെക്കോര്‍ഡ്‌ വേണ്ടിയുള്ള യാത്രയല്ല താന്‍ നടത്തിയത് എന്നും ലോകം കാണാന്‍ വേണ്ടി നടത്തിയ യാത്രയില്‍ തന്റെ അഭിമാനം പണയം വയ്ക്കാന്‍ താന്‍ ഒരുക്കമല്ലായിരുന്നുവെന്നും അതു കൊണ്ട് തന്നെയാണ് പകുതി വഴിയില്‍ തനിക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നത് എന്നും ബൈജു നായര്‍ പറയുന്നു.

ഹിമാലയത്തിലും സമീപത്തെ താഴ്വാരങ്ങളിലും ഒക്കെ വളരെ ലാഘവത്തോടെയാണ് തങ്ങളുടെ ഫോര്‍ഡ് എന്‍ഡവര്‍ വണ്ടി ഓടിയത് എന്നും ഒരിടത്തും വണ്ടി നിന്ന് പോയില്ല എന്നും അദ്ദേഹം പറഞ്ഞു.