ബൈത്തു റഹ്മ ,കാരുണ്യത്തിന്റെ പ്രകാശ ഗോപുരം – നിയാസ് കലങ്ങോട്ട്

863

baithu-rahma

കേരള മുസ്ലിംങ്ങളുടെ ആത്മീയ ആചാര്യനും മതേതരത്വത്തിന്റെ അംബാസിഡറും കേരള രാഷ്ട്രീയത്തിലെ സൗമ്യനായ തുല്യതയില്ലാത്ത ഏവരാലും ആദരിക്കപെടുന്ന നേതാവുമായ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ്തങ്ങളുടെ സ്മരണാര്‍ത്ഥം നിരാലംബരും ആശരണരുമായ പാവപെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മലപ്പുറം ജില്ലമുസ്ലിം ലീഗ് ആവിഷ്‌കരിച്ച പദ്ധതിയാണ് ബൈത്തു റഹ്മ .കാരുണ്യത്തിന്റെ ഭവനം .

പ്രഭാത സൂര്യന്റെ അരുണ കിരണങ്ങള്‍ വിണ്ണില്‍ പതിക്കുന്നതിനു മുമ്പ് പാണക്കാട് കൊടപ്പനക്കല്‍ ഭവനത്തില്‍ നിന്ന്പുറത്തിറങ്ങി രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ സ്വന്തം ജീവിതം സമുദായത്തിനുംസമൂഹത്തിനും മത സൗഹാര്‍ധത്തിനും പകുത്തു നല്‍കിയ തുല്യതയില്ലാത്ത നേതാവും പാവപ്പെട്ട ജനങ്ങളുടെഅത്താണിയും ആയിരുന്നു ശിഹാബ് തങ്ങള്‍..

കേരളത്തിലെ ജാതി മത ഭേധമന്യേ നാനാ തുറകളിലുള്ള ആളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും തങ്ങളുടെ വേവലാതികള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യ്തിരുന്നു . ഇങ്ങനെ ദിവസവും നൂറുകണക്കിന് ആളുകള്‍ പാണക്കാട് എത്താറുണ്ടായിരുന്നു .

അശരണരും നിരാലംബരുമായ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒരു പാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വംനല്‍കിയിട്ടുണ്ട് കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായി ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീധമായിട്ടുപ്രാദേശിക സ്ഥലങ്ങളില്‍ നടപ്പാക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഒന്ന് മാത്രമാണ് .

അത് പോലെതന്നെയാണ് നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായികൊണ്ട് ഇന്ന്‌കേരളത്തിലുടനീളം CH സെന്റെറുകള്‍ പ്രവര്‍ത്തിക്കുകയാണ് ഈ സംരംഭവും ശിഹാബ് തങ്ങളുടെദീര്‍ഘവീക്ഷണമായിരുന്നു..അദ്ധേഹത്തെ പോലെ മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ജനങ്ങളെ ഒന്നായി കാണാനുംമത സൗഹാര്‍ദ്ധം ജീവവായു പോലെ കൊണ്ട് നടക്കുകയും നിസ്വാര്‍ദ്ധ ജീവിതത്തിനുടമയുമായ ഒരു നേതാവ്അദ്ദേഹത്തിനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല

ഏതെങ്കിലും ഒരു നേതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്മരണക്കു വേണ്ടി നാട് നീളെ സ്മാരകങ്ങളും ഓഫീസുകളുംനിര്‍മിക്കുന്ന നമ്മുടെ കേരളത്തില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റെ കാലശേഷം കേരളത്തിലെവിടെയുംഎനറെപേരില്‍ സ്മാരകങ്ങളോ പാര്‍ട്ടി ഓഫീസുകളോ നിര്‍മ്മിക്കരുതെന്നു ബന്ധുക്കളോടും സഹ പ്രവര്‍ത്തകരോടുംഅദ്ദേഹം വസിയ്യത്ത് ചെയ്തിരുന്നു എന്നറിയുമ്പോള്‍ തന്നെയാണ് ശിഹാബ് തങ്ങള്‍ എന്ന നേതാവിന്റെ മഹത്വംഎത്രയാണെന്ന് നമുക്ക് മനസിലാകാന്‍ സാധിക്കുന്നത് .

ഈ സാഹചര്യത്തിലാണ് എന്നും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച ആ വലിയമനുഷ്യന്റെ സ്മാരകവും നിര്‍ദ്ദരരായ കുടുംബങ്ങളുടെ കണ്ണീരോപ്പുന്നതാവണമെന്ന നിശ്ചയദാര്‍ദ്ധ്യത്തില്‍ നിന്നാണ്‌ബൈത്തു റഹ്മ എന്ന ആശയം പിറവി എടുക്കുന്നത്

ഈ ആശയം ആദ്യം നടപ്പിലാക്കിയത് മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമറ്റിയായിരുന്നു പക്ഷെ ഇന്നുകേരളവും കടന്നു മറ്റുസംസ്ഥാനങ്ങളില്‍ വരെ ബൈത്തു റഹ്മ പദ്ധതി നടന്നു കൊണ്ടിരിക്കുകയാണ് .

ആദ്യ ഘട്ടത്തില്‍ 150 വീടുകള്‍ ആയിരുന്നുനിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത് .പക്ഷെ ഇന്നു 150 ഉം 1000 രവും കടന്നു 3000 രത്തിലതികം വീടുകളുടെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് .അതില്‍ തന്നെ 2000 രത്തോളം വീടുകള്‍ പണി പൂര്‍ത്തീകരിച്ചു അര്‍ഹരായവര്‍ക്ക് നല്‍കികഴിഞ്ഞു

കേരളത്തിലെ ഏതൊരു ഗ്രാമത്തില്‍ ചെന്നാലും ഇന്നൊരു ബൈത്തു റഹ്മ നമുക്ക് കാണാന്‍ സാദിക്കും .മത മൈത്രിയുംമതസൗഹാര്‍ദ്ധവും തന്റെ ജീവവായുവായി കണ്ട തങ്ങളുടെ സ്മാരകമായി ഉയരുന്ന ബൈത് റഹ്മ , മതസൗഹാര്‍ദ്ധത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ് .

ഈ പദ്ധതിയില്‍ ഒരു മതവിഭാഗത്തെ മാത്രമല്ല ഉള്‍കൊള്ളിക്കുന്നത് ഇതിന്റെ ഉഭാഭോക്താക്കളെ കണ്ടെത്തുന്നതും മതത്തിന്റെ അടിസ്ഥാനത്തിലല്ല .ഉഭാഭോക്താക്കളെ കണ്ടെത്താനുള്ള മാനദന്ധം പാവപ്പെട്ടവനാവുക എന്നത് മാത്രമാണ്…..അവിടെ മതമോ ജാതിയോ ഒരു പ്രശ്‌നം അല്ല ..

പ്രദേശത്തു ഈ പദ്ധദി നടപ്പാക്കുമ്പോള്‍ കമ്മറ്റി അപേക്ഷകള്‍ സ്വീകരിക്കുകയും അതില്‍ ജാതി മതവ്യത്യാസങ്ങള്‍ക്കു അതീതമായി ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി പരിഗണിക്കുകയുമാണ് ചെയ്യുന്നത് ……ഇത്മുസ്ലിം ലീഗ് നടപ്പാക്കുന്നു എന്നതുകൊണ്ട് ഒരു മത വിഭാഗത്തിനു പ്രത്യേക പരിഗണന നല്‍കുന്നില്ല കാരണം ജനങ്ങളെഒന്നായി കണ്ട കേരളത്തിലെ മത മൈത്രിയുടെ അംബാസിഡരായിരുന്ന ശിഹാബു തങ്ങളുടെ സ്മാരകമായിട്ടാണ് ബൈത്‌റഹ്മ നിര്‍മ്മിക്കപ്പെടുന്നത്.

കേരളത്തിലെ ഗ്രമാന്ധരങ്ങളില്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രകാശം പരത്തി അശരണരും നിരാലംബരുമായ പാവപ്പെട്ട 3000ത്തിലധികം ആളുകള്‍ ഇന്നു ജാതി മത ഭേദമന്യേ ഇതിന്റെ ഗുണഫലം അനുഭവിക്കുന്നുണ്ട് .

1000 ത്തിലധികം വീടുകള്‍ സഹോദര സമുദായ കുടുംബങ്ങള്‍ക്കാണ് നിര്‍മിച്ചു നല്‍കിയത്. ഇത് തന്നെയാണ് ബൈത്തു റഹ്മ എന്ന പദ്ധതിയെ വേറിട്ട് നിരത്തുന്നത് ….അതാതു പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും അവരുടെ അദ്വാനത്തിന്റെ ഒരു വിഹിതം സ്വരൂപിച്ചു കൊണ്ടാണ് ഇതിനു ഫണ്ട് കണ്ടെത്തുന്നത്.

പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന ആ വലിയ മനുഷ്യന്റെ ഓര്‍മ്മ ഇന്നും ജനങ്ങളുടെ മനസ്സില്‍ ഒരു സൂര്യ തേജസ്സായി പ്രകാശം പരത്തുകയാണ് .ശിഹാബു തങ്ങളുടെ ജീവിത കാലത്തിനു ശേഷവും ബൈത്തു റഹ്മ എന്ന ഈ കാരുണ്യത്തിന്റെ പ്രകാശ ഗോപുരത്തില്‍ ഹരിത ചന്ദ്രനെപ്പോലെ അദ്ദേഹം ഒരു മഹാത്ഭുതമായി നിലകൊള്ളുന്നു ….