ബോണ്ട് സിനിമയിലെ വില്ലനാകാന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.!

252

Stephen-Hawking-010

ബോണ്ടിന് കൊടുക്കാന്‍ ഉള്ള മറുപടി ഇദ്ദേഹം തയ്യാറാക്കി കഴിഞ്ഞു, ബോണ്ട്‌ തന്‍റെ മുന്നില്‍ വന്നാല്‍ ഇദ്ദേഹം ഇങ്ങനെ പറയും, “ഐ ആം ഹോക്കിങ്ങ്സ്, സ്റ്റീഫന്‍ ഹോക്കിങ്ങ്സ്”.!

അതെ തന്‍റെ പരിമിതികളെയെല്ലാം കാറ്റില്‍ പറത്തി കൊണ്ട് ലോകത്തെ ഞെട്ടിച്ച മഹാനായ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ്സിന്റെ ഏറ്റവും വലിയ ആഗ്രഹം ജെയിംസ്‌ ബോണ്ട്‌ സിനിമയിലെ ത്രസിപ്പിക്കുന്ന വില്ലനാകണം എന്ന് തന്നെയാണ്.

വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന തന്‍റെ രൂപവും കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള ശബ്ദവും തന്നെ ഒരു ഉത്തമ വില്ലനായി മാറാന്‍ സഹായിക്കും എന്ന് ഹോക്കിങ്ങ്സ് പറയുന്നു.

തന്നെ വില്ലനാക്കി മാറ്റാനുള്ള വകുപ്പും ഹോക്കിംഗ് തന്നെ പറയുന്നു, ലോകത്തെ നശിപ്പിക്കാന്‍ ഒരുങ്ങുന്ന ഒരു ക്രൂരനായ ശാസ്ത്രജ്ഞനായി അഭിനയിക്കാമെന്നും ബോണ്ട്‌ സിനിമകളില്‍ വില്ലന്മാര്‍ക്ക് എന്തെങ്കിലും ഒക്കെ വൈകല്യമുണ്ടാകുന്നത് ഒരു പതിവാണ് എന്നും ഹോക്കിംഗ് പറയുന്നു.

തന്‍റെ രൂപവും ശബ്ദവും ബോണ്ട്‌ സിനിമയ്ക്ക് പറ്റിയ വില്ലന് വേണ്ടി മാത്രം ഉണ്ടായതാണ് എന്നും ചിരിച്ചു കൊണ്ട് ഹോക്കിംഗ് പറയുന്നു.