ബോറടിച്ചിട്ട് തുടങ്ങിയിട്ടും ഇവിടെ പ്രിഥ്വിയുടെ മറ്റൊരു പോലീസ് വേഷം

142

ഇപ്പോള്‍  പൃഥ്വിരാജ് ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പൊലീസ് വേഷങ്ങളാണ്. മുംബൈ പൊലീസില്‍ , മെമ്മറീസ്, സെവന്‍ത് ഡേ, ടമാര്‍ പഠാര്‍ ദാ ഇപ്പോള്‍ ഇവിടെയും…

ശ്യാമപ്രസാദിന്റെ ഇവിടെ ഒരു ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലരാണ്.

തുടര്‍ച്ചയായി ഇങ്ങനെ പൊലീസ് വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് ബോറടിയായി തുടങ്ങി എന്ന് പറയുന്ന പൃഥ്വി പക്ഷെ ഇവിടെ എന്ന ചിത്രം ചെയ്യാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്.

” തനിക്ക് ഇവിടെ ഇഷ്ടപ്പെടാന്‍ കാരണം ആ സ്‌ക്രിപ്റ്റാണ്. ഇന്‍വസ്റ്റിഗേറ്റീവ്, ക്രൈ ത്രില്ലര്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഈ ചിത്രം മൂന്ന് വ്യക്തികളിലൂടെ കടന്നു പോകുന്നതാണ് പൃഥ്വി പറയുന്നു. ഈ മൂന്ന് പേരിലൂടെയാണ് കഥ. പിന്നെ വരുണ്‍ ബാല്‍കെ എന്ന കഥാപാത്രം വെറുമൊരു പൊലീസ് ഓഫീസര്‍ മാത്രമല്ല. ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടുള്ള പൊലീസ് വേഷങ്ങളില്‍ നിന്നും ഇന്‍വസ്റ്റിഗേറ്റീവ് ചിത്രങ്ങളില്‍ നിന്നും, ഞാന്‍ ഇതുവരെ കാണുകയും കേള്‍ക്കുകയും അഭിനയിക്കുകയും അനുഭവിയ്ക്കുകയും ചെയ്ത കാര്യങ്ങള്‍ ഈ സിനിമയില്‍ എനിക്കനുഭവപ്പെട്ടിട്ടില്ല. ”