Featured
ബോറു ജോലികള്‍ ചെയ്യുന്നവര്‍ക്ക് ക്രിയേറ്റിവിറ്റി കൂടും
സാധാരണയായി മനസ്സിന് സന്തോഷമുള്ള ജോലികള്‍ ചെയ്യുന്നവരിലാവും ക്രിയേറ്റിവിറ്റി ഉണ്ടാവുക എന്നാണല്ലോ പൊതുവേ ഉള്ള ധാരണ. എന്നാല്‍ സംഗതി അങ്ങിനെയല്ല. ഏറ്റവും കൂടുതല്‍ ബോറടിപ്പിക്കുന്ന ജോലിയാണോ നിങ്ങള്‍ ചെയ്യുന്നത്? എന്നാല്‍ മടിക്കാതെ തന്നെ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്തോളൂ. കാരണം ബോറടിപ്പിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍ ക്രിയേറ്റിവിറ്റി കൂടുതലായിരിക്കും എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
114 total views

നാല്‍പ്പതു പേരിലാണ് ഈ പഠനം നടത്തിയത്. വളരെ വിരസമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും അതിനു ശേഷം ക്രിയാത്മകത വേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം ആരായുകയും ആണ് ഈ പഠനത്തില്‍ ചെയ്തത്. ബോറടിപ്പിക്കുന്ന ജോലികള്‍ ചെയ്തവര്‍ കൂടുതല്‍ ക്രിയാത്മകതയോടെ ചിന്തിക്കുന്നതും, ആസാദ്യകരമായ ജോലികള്‍ ചെയ്തവര്‍ ബോറന് ആശയങ്ങളുമായി വരുന്നതും പഠനത്തില്‍ ശ്രദ്ധേയമായ കാര്യമായി ഗവേഷകര്‍ ഗവേഷകര്‍ മനസ്സിലാക്കുകയുണ്ടായി.
ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ബോറടി ഒഴിവാക്കുക തന്നെ വേണം. എന്നാല്‍ നമുക്ക് നമ്മുടെ ജോലികള്‍ പലപ്പോഴും ഉപേക്ഷിക്കുവാന്‍ കഴിഞ്ഞെന്നു വരുമോ? അതിനാല്‍ അത്തരം ജോലികള്‍ ചെയ്യുന്നവര്‍ സൃഷ്ടിപരമായ എഴുത്തിലും മറ്റും ഏര്‍പ്പെടുന്നത് നല്ലത് തന്നെ ആയിരിക്കും എന്നാണ് ഗവേഷകരുടെ അഭിപ്രായം.
115 total views, 1 views today