ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ സഹോദരിമാരെ കാണണോ?

0
171

362b5516d98fcd1e0ee5740f7591dc15_XL

നാളെ ബുധനാഴ്ച രക്ഷാ ബന്ധന്‍ ആഘോഷിക്കുമ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ സൂപ്പര്‍ സഹോദരിമാരെ നമുക്കൊന്ന് പരിചയപ്പെടാം. താരങ്ങള്‍ നമുക്ക് സുപരിചിതര്‍ ആണെങ്കിലും സഹോദരിമാരെ നമുക്ക് പരിചയം കാണില്ല.

ശ്വേത ബച്ചന്‍ നന്ദ

ബച്ചന്‍ കുടുംബത്തില്‍ ക്യാമറകള്‍ മറന്ന ഒരേഒരു ആള്‍ എന്ന നിലക്കാണ് ശ്വേത ബച്ചന്‍ നന്ദ അറിയപ്പെടുക. ഇപ്പോള്‍ ശ്വേതയുടെ മകള്‍ വരെ സിനിമയിലേക്ക് കാലെടുത്തു വെയ്ക്കും എന്ന പ്രചാരണം ശക്തമാണ്.

സുനൈന റോഷന്‍

നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഹൃതികിന് ഒരു സൂപ്പര്‍ ഹീറോ പരിവേഷം ആണുള്ളത്. എന്നാല്‍ ഹൃതികിന്റെയും റോഷന്‍ കുടുംബത്തിന്റെയും മനസ്സില്‍ സുനൈനയ്ക്കാണ് സൂപ്പര്‍ ഹീറോ പരിവേഷം ഉണ്ടാവുക. കാന്‍സര്‍ രോഗത്തോട്‌ പൊരുതി ജയിച്ച കഥയാണ്‌ സുനൈനയ്ക്ക് പറയുവാനുള്ളത്. റോഷന്‍ കുടുംബത്തിന്റെ നിര്‍മ്മാണ കമ്പനിയിലും സുനൈനയ്ക്ക് നിര്‍ണ്ണായക റോള്‍ ആണുള്ളത്.

ഷെഹനാസ് ലെലരൂഖ് ഖാന്‍

മീഡിയക്ക് മുന്‍പില്‍ എത്താറില്ലെങ്കിലും ആര്‍ക്കും അവരെ കുറിച്ചും അതിനു മാത്രം ഒന്നുമറിയില്ലെങ്കിലും അടുത്തിടെ ഷാരൂഖിന്റെ പെരുന്നാള്‍ ആഘോഷത്തില്‍ നിറഞ്ഞു നിന്ന ആളായിരുന്നു ഷെഹനാസ്. ഷാരൂഖിന് കുട്ടിക്കാലം മുതല്‍ക്ക് പിന്തുണയുമായി കൂടെ നിന്ന ആളാണ്‌ ഷെഹനാസ്.

റിദ്ധിമ കപൂര്‍ സാഹ്നി

ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ റണ്‍ബീര്‍ കപൂറിന്റെ ഈ സഹോദരിക്ക് സിനിമയേക്കാള്‍ ഏറെ താല്പര്യം ഫാഷന്‍ ലോകത്തോടാണ്. ഇടയ്ക്കിടെ റെഡ് കാര്‍പ്പെറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന ആളാണ്‌ റിദ്ധിമ. സഹോദരിയും സഹോദരനും തമ്മില്‍ നല്ല ബന്ധം ആണുള്ളത്.

അല്‍ക്ക

അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക്കയുമായി അക്ഷയിന് വളരെ അടുത്ത ബന്ധം ആണുള്ളത്.

അല്‍വിര അഗ്നിഹോത്രി

സല്‍മാന്‍ഖാന്റെ സഹോദരി അല്‍വിരയാണ് സൂപ്പര്‍ ഹിറ്റ്‌ ചിത്രം ബോഡിഗാര്‍ഡ് നിര്‍മ്മിച്ചത്. സഹോദരിമാരേ അല്‍വിരയുമായും അര്‍പിതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് സല്‍മാന്‍

നിഖത് ഖാന്‍

ആമിര്‍ ഖാന്റെ സഹോദരിയായ നിഖത് ഖാന്‍ 90 കളില്‍ നിര്‍മ്മാണ രംഗത്ത് നിറഞ്ഞു നിന്നിരുന്നു. ആമിറും ജൂഹിചൌളയും ഒരുമിച്ച തും മേരെ ഹോ എന്ന ചിത്രം നിര്‍മ്മിച്ചത് അവരാണ്. എന്നാല്‍ അതിനു ശേഷം നിഖത് നിര്‍മ്മാണ രംഗത്ത് നിന്നും അകന്നു. അടുത്തിടെ ധൂം 3 ഷൂട്ടിങ്ങിനിടെ നിഖതിന്റെ അമ്പതാം ജന്മദിനം ആഘോഷിക്കാനായി ആമിര്‍ ഷൂട്ടിംഗ് നിര്‍ത്തി വെച്ചത് വാര്‍ത്തയായിരുന്നു.