ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം; നിങ്ങളെ അമ്പരപ്പിക്കുന്ന കണക്കുകള്‍ !

0
460

 

1410

എട്ടക്ക സംഖ്യകളില്‍ ആണ് നമ്മളിന്നു അറിയുന്ന പ്രമുഖ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ എല്ലാവരും അവരുടെ അഭിനയത്തിന്റെ പ്രതിഫലം കൈപറ്റുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നമ്മള്‍ക്ക് ഊഹിക്കുവാന്‍ പോലും പറ്റാത്ത വിധത്തിലുള്ള തുച്ചമായ വരുമാനം കൊണ്ട് അവരുടെ ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു കാലം അവര്‍ക്കുണ്ടായിരുന്നു എന്ന സത്യം നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കില്ല. ഷാരൂഖ്ഖാന്‍ മുതല്‍ അമിതാഭ്ബച്ചന്‍ വരെയുള്ള താരങ്ങള്‍ക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തുക അറിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ അമ്പരന്നു പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട !

1. ഷാരൂഖ്ഖാന്‍ – 50 രൂപ

ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരൂഖ്ഖാന്റെ ആദ്യ വരുമാനം വെറും 50 രൂപ ആയിരുന്നു എന്ന സത്യം നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം? ഡല്‍ഹിയില്‍ നടന്ന പങ്കജ് ഉധാസ് കണ്‍സേര്‍ട്ടില്‍ വളണ്ടിയര്‍ ജോലി ആയിരുന്നു ഷാരൂഖിന് ഉണ്ടായിരുന്നത്. ആഗ്രയില്‍ പോയി താജ്മഹല്‍ കാണുവാനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹം ഈ കാശ് ഉപയോഗിച്ചിരുന്നത്.

2. ധര്‍മേന്ദ്ര – 51 രൂപ

തന്റെ സിനിമ കാലത്ത് ആംഗ്രി യംഗ് മാനായി അറിയപ്പെട്ട ധര്‍മേന്ദ്രക്ക് ആദ്യമായി ലഭിച്ച പ്രതിഫലം വെറും 51 രൂപയായിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേരാ ഹം ഭി തെരെ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം ആയിരുന്നു ആ കാശ്.

3. അമിതാഭ് ബച്ചന്‍ – 500 രൂപ

ബിഗ്ബി ആദ്യമായി ജോലി ചെയ്തത് കൊല്‍ക്കത്തയിലെ ബേര്‍ഡ് ആന്‍ഡ്‌ കോ എന്ന കമ്പനിയില്‍ ഒരു എക്സിക്യുട്ടീവ്‌ ആയിട്ടായിരുന്നു. അവിടെ മാസം 500 രൂപയായിരുന്നു ബച്ചന്റെ ശമ്പളം. എന്നാല്‍ ടാക്സും പിഎഫും കിഴിച്ച ശേഷം 460 രൂപയാണ് അദ്ദേഹത്തിന്റെ കയ്യില്‍ ലഭിച്ചത്.

4. അക്ഷയ് കുമാര്‍ – 1,500 രൂപ

അക്ഷയ് കുമാറിന്റെ കുലീനമായ ബാക്ക്ഗ്രൌണ്ട് നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കും. എങ്കിലും അക്ഷയ് ബാങ്കോക്കില്‍ ഒരു മെട്രോ ഗസ്റ്റ് ഹൌസില്‍ ചെഫും വെയിറ്ററുമായി ജോലി ചെയ്ത് ആദ്യമായി ലഭിച്ച ശമ്പളം വെറും 1000 ബഹ്ത് അല്ലെങ്കില്‍ 1,500 രൂപയായിരുന്നു.

5. ഹൃതിക് റോഷന്‍ –  100 രൂപ

ആശ എന്ന പേരില്‍ 1980 ല്‍ പുറത്തിറങ്ങിയ ഒരു ചിത്രത്തില്‍ ബാലനടനായി അഭിനയിച്ച ഈ ബോളിവുഡ് സൂപ്പര്‍താരത്തിനു അന്ന് ലഭിച്ച പ്രതിഫലം 100 രൂപയായിരുന്നു. ആ നേട്ടത്തില്‍ വളരെയധികം സന്തോഷവാനായ ഹൃതിക് ആ പണം മുഴുവനായും കളിപ്പാട്ടങ്ങള്‍ വാങ്ങുവാനാണ്‌ ഉപയോഗിച്ചത്.

6. ജോണ്‍ എബ്രഹാം – 11,800 രൂപ

ജോണിന്റെ ആദ്യത്തെ പ്രതിഫലം മുകളില്‍ പറഞ്ഞ പോലെ 11,800 രൂപയായിരുന്നു. ഇപ്പോഴും ജോണ്‍ ഉപയോഗിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഈ പണം നിക്ഷേപിക്കുകയാണ് ജോണ്‍ അന്ന് ചെയ്തത്. പാതി മലയാളിയായ ജോണ്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമാണ് ഉയര്‍ന്നു വരുന്നത്. ജോണിപ്പോഴും ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

7. പ്രിയങ്ക ചോപ്ര – 5,000 രൂപ

പ്രിയങ്കക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 5,000 രൂപയായിരുന്നു. അത് ചിലവഴിക്കാതിരുന്ന പ്രിയങ്ക ആ പണം അമ്മയുടെ കൈവശം ആണ് ഏല്‍പ്പിച്ചത്. അമ്മ ഇപ്പോഴും ആ പണം അത് പോലെ സൂക്ഷിക്കുന്നതായി പ്രിയങ്ക ഓര്‍ക്കുന്നു.

8. ഇമ്രാന്‍ ഹാഷ്മി – 2,500 രൂപ

ചുംബന വീരനായ ഈ ബോളിവുഡ് താരത്തിന് ആദ്യമായി ലഭിച്ച പ്രതിഫലം വെറും 2,500 രൂപയായിരുന്നു. തന്റെ ഏഴാം വയസ്സില്‍ ഗുഡ് നൈറ്റ് കമ്പനിക്ക് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിച്ചതിനാണ് ഇമ്രാന്‍ ആ പ്രതിഫലം കൈപറ്റിയത്.

9. സോനം കപൂര്‍ – 3,000 രൂപ

അനില്‍ കപൂറിന്റെ മകള്‍ക്ക് ഇതൊക്കെ വേണോ എന്ന് നിങ്ങള്‍ ചിന്തിക്കുണ്ടാവും, കാരണം തന്റെ പതിനെട്ടാം വയസ്സില്‍ സഹ സംവിധായികയായി ജോലി ആരംഭിച്ച സോനത്തിന് ആദ്യമായി ലഭിച്ച പ്രതിഫലം വെറും 3,000 രൂപയായിരുന്നു. തന്റെ പണം കരുതലോടെ ഉപയോഗിക്കുവാന്‍ വേണ്ടി സോനം മുംബൈ ലോക്കല്‍ ട്രെയിനില്‍ ആയിരുന്നു യാത്ര ചെയ്തിരുന്നതും.

10. രോഹിത് ഷെട്ടി – 35 രൂപ

ചെന്നൈ എക്സ്പ്രസ് സിനിമയുടെ സംവിധായകന്‍ രോഹിത് ഷെട്ടിക്കും പറയാനുണ്ട്‌ ഒരു പ്രതിഫല കഥ. തന്റെ പതിനാറാം വയസ്സില്‍ കുക്ക് കോഹ്ലി എന്ന നിര്‍മ്മാതാവിനെ സഹായിച്ചതിന് രോഹിതിനു ലഭിച്ച പ്രതിഫലം കേവലം 35 രൂപയായിരുന്നു.