Featured
ബോസിന് പണി കൊടുത്ത എന്റെ വാലിനു തീപിടിച്ചപ്പോള്‍!
പ്രമോദ് നാട്ടില്‍ നിന്നും തിരിക് വരുന്ന ദിവസം ഒന്ന് ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ കാത്തിരുന്നു. അങ്ങനെ അവന് നാട്ടില്‍ നിന്നും തിരികെ വന്നയുടനെ എന്റെ കയ്യില്‍ ഒരു ചെറിയ പൊതി തന്നിട്ട് പറഞ്ഞു എടാ ഇത് നല്ല നാടന്‍ നായക്കുരണ പൊടി ഞാന്‍ പച്ചമരുന്നു കടയില്‍ നിന്നും വാങ്ങിയതാണ് നിന്റെ ബോസിന് ഇത് കൊണ്ട് ഒരു പണി കൊടുത്താല്‍ മതി പിന്നെ ഒരിക്കലും അയാളെ കൊണ്ട് ശല്യം ഉണ്ടാകില്ല….
131 total views
വ്യാഴാഴ്ച വൈകുന്നേരങ്ങളില്‍ ഉള്ള ഒത്തുചേരലിന് പാര്‍ക്കില്‍ പതിവുപോലെ ഓരോരുത്തരായി എത്തി. ശ്രീകുമാറും, സാബിത്തും, പ്രമോദും കൂട്ടത്തില്‍ സീനിയര്‍ ആയ കോയാക്കായും എത്തി. ഞാന്‍ ആടിത്തൂങ്ങി പയ്യെ ആണ് എത്തിയത് ഇതെവിടാരുന്നു നീ ഇത്രയും നേരം ശ്രീ ദേഷ്യപ്പെട്ടു, കഴിഞ്ഞ ഒന്ന്-രണ്ടു ആഴ്ചകളായി നിനക്ക് എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ അവന് ചോദിക്കുന്നുണ്ട്, എല്ലാവരും ശ്രീകുമാര്‍ പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്തു എന്നോട് ചോദ്യം ചെയ്യല്‍ തുടങ്ങി എല്ലാവരുടെയും നിര്‍ബന്ധം കൂടിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു, നേരത്തെ ഉണ്ടായിരുന്ന ബോസ് പോയി ഇപ്പോള്‍ പകരം ഒരു മാസമായിട്ടു പുതിയ ആള് ആണ് ഒരു വല്ലാത്ത സാധനമാ അയാള്‍ യാതൊരു സമാധാനവും ഇല്ല ജോലിയില്‍ നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല അത്രക്കുണ്ട് പുള്ളിയെ കൊണ്ടുള്ള ശല്യം. ഒരേ സമയം തന്നെ ഒരുപാട് ജോലികള്‍ ചെയ്യാന്‍ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? അയാള്‍ ഓരോന്ന് ചോദിച്ചുകൊണ്ടേ ഇരിക്കും സ്വസ്ഥമായിട്ടു ഇരുന്നു ജോലി ചെയ്യാന്‍ സമ്മതിക്കില്ല, Variation Order ന്റെ പണി കഴിഞ്ഞോ? Weekly Progress Report ശരിയാക്കിയോ? Invoice Submit ചെയ്തോ? BOQ Print ചെയ്തോ? Client Meeting നുള്ള Presentation റെഡി ആണോ? ഒരൊറ്റ ശ്വാസത്തില്‍ ആണ് ചോദ്യങ്ങളെല്ലാം.
ഓരോ പണികളും ചെയ്തു തീര്‍ക്കാന്‍ അതിനു വേണ്ടി വരുന്ന സമയം എത്രയാണ് എന്ന് ഈ വിദ്വാന് ചിന്തിക്കുകയേ ഇല്ല. ഇതെല്ലാം കൂടി ഒന്നിച്ചു ഒരേസമയം തീര്‍ത്തു അയാളുടെ മേശപ്പുറത്ത് എത്തിച്ചില്ലെങ്കില്‍ പറയുന്ന ചീത്തയും തെറിയും കേട്ടാല്‍ പിന്നെ ഒരു നിമിഷം അവിടെ നില്ക്കാന് സാധിക്കില്ല. വെറും തെറി പറയല്‍ മാത്രമല്ല നമ്മള് ഇന്ത്യക്കാര്‍ ഒക്കെ എന്തോ തീര്‍ത്തും മോശക്കാര് ആണെന്നുള്ള തരത്തില്‍ ഒരുതരം വംശീയ ചുവയുള്ള പരാമര്‍ശങ്ങളും അവഹേളനവും ഒക്കെ ഇയാള്‍ക്ക് പതിവാണ്. കേട്ട് മടുത്തപ്പോള്‍ ഒരു ദിവസം; നിങ്ങള്‍ വരുന്നതിനു മുമ്പും ഈ പണികളൊക്കെ ഇവിടെ ചെയ്തു കൊണ്ടിരുന്നതാ എന്ന് ഞാന്‍ പ്രതികരിച്ചു. അതിനു ശേഷം എന്നെ എങ്ങനെ എങ്കിലും ജോലിയില്‍ നിന്നും പറഞ്ഞു വിടാനുള്ള കരുക്കള്‍ ഇയാള്‍ നീക്കുന്നുണ്ട് എന്ന് മറ്റൊരാള്‍ വഴി അറിഞ്ഞു. ഈ മാറിയ സാഹചര്യത്തില്‍ മറ്റൊരു ജോലി കിട്ടാനും പ്രയാസം അങ്ങനെ ഞാന്‍ എന്റെ പ്രയാസങ്ങള്‍ എല്ലാവരോടും പങ്കുവച്ചു.
കൊള്ളാം ഇതാണോ ഇപ്പോള്‍ ഇത്ര വലിയ ഒരു സംഭവം! അളിയാ നീ വിഷമിക്കാതെ അതിനു പോംവഴി ഞാന്‍ ഉണ്ടാക്കാം പ്രമോദ് പറഞ്ഞു. എല്ലാരും അത്ഭുത്പ്പെട്ടിരിക്കുകാ ഇവന് എന്ത് പോംവഴിയാ അതിനു കണ്ടിരിക്കുന്നെ എന്നോര്‍ത്ത്, അപ്പോള്‍ മൂപ്പര് തുടര്‍ന്ന് പറഞ്ഞു ഞാന്‍ ഏതായാലും രണ്ടു ദിവസം കഴിഞ്ഞാല്‍ നാട്ടില്‍ പോകുമല്ലോ രണ്ടാഴ്ച കഴിഞ്ഞാല്‍ തിരികെ വരുകയും ചെയ്യും. അതുകൊണ്ട് നീ രണ്ടാഴ്ച കൂടി ക്ഷമിക്കൂ. എത്ര ചോദിച്ചിട്ടും അവന്റെ ഉള്ളിലുള്ള പ്ലാന്‍ എന്താണെന്ന് പറഞ്ഞില്ല അതൊക്കെ വന്നിട്ട് പറയാം എന്നാണു പറഞ്ഞത്.
****************************
പ്രമോദ് നാട്ടില്‍ നിന്നും തിരിക് വരുന്ന ദിവസം ഒന്ന് ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ കാത്തിരുന്നു. അങ്ങനെ അവന് നാട്ടില്‍ നിന്നും തിരികെ വന്നയുടനെ എന്റെ കയ്യില്‍ ഒരു ചെറിയ പൊതി തന്നിട്ട് പറഞ്ഞു എടാ ഇത് നല്ല നാടന്‍ നായക്കുരണ പൊടി ഞാന്‍ പച്ചമരുന്നു കടയില്‍ നിന്നും വാങ്ങിയതാണ് നിന്റെ ബോസിന് ഇത് കൊണ്ട് ഒരു പണി കൊടുത്താല്‍ മതി പിന്നെ ഒരിക്കലും അയാളെ കൊണ്ട് ശല്യം ഉണ്ടാകില്ല…. ശേഷം അത് വളരെ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന ഒരു ഉപദേശവും തന്നു. ഇത് ഒരല്പം അയാളുടെ കസേരയില്‍ ചാരുന്ന ഭാഗത്തും പുള്ളിയുടെ ഓഫീസ് വാതിലിന്റെ കൈപ്പിടിയിലും ഒക്കെ അയാള്‍ വരുന്നതിനു മുമ്പ് വിതറണം അതും അളവ് കൂടുകയും അരുത്…. പിന്നെ ഇടയ്ക്കിടയ്ക്ക് ഇത് ആവര്‍ത്തിക്കണം.
ഞാന്‍ എല്ലാവരും വരുന്നതിനു മുമ്പ് തന്നെ ഓഫീസില്‍ എത്തി അതുപോലെ തന്നെ ചെയ്തു ആദ്യത്തെ ദിവസം പൊടി വിതറിയിട്ടു പതിവിനു വിപരീതമായി അയാള്‍ ഒന്ന് വന്നിരുന്നേല്‍ എന്നോര്‍ത്ത് എന്റെ കാബിനില്‍ ഇരുന്നു. എന്നും ഡ്യൂട്ടി തുടങ്ങി അരമണിക്കൂര്‍ എങ്കിലും കഴിഞ്ഞാണ് അയാള്‍ എത്തുന്നത്. അതാ ആള് എത്തി. എന്റെ ചങ്കിടിപ്പ് പെരുമ്പറ പോലെ തോന്നി ഒപ്പം കുറ്റബോധവും ഉള്ളിന്റെ ഉള്ളില്‍ എവിടെയോ പത്തി വിടര്‍ത്തുന്നുണ്ട്, എന്നാലും അതിനെ മറികടക്കുന്നതായിരുന്നു അയാളോട് മനസ്സില്‍ ഉണ്ടായിരുന്ന ദേഷ്യം. കാരണം അത്ര കണ്ട് പ്രയാസപ്പെടുത്തിയിട്ടുണ്ട് എന്നെ അയാള്‍. ആദ്യത്തെ ദിവസത്തെ പണി ശരിക്കും ഏറ്റു. അതിയാന് ഒരു ചൊറിച്ചില്‍ തുടങ്ങിയിട്ട് ഓഫീസ് മുഴുവന്‍ അറിഞ്ഞു. പുള്ളിക്കാരന്റെ അടുത്ത ആളുകള്‍ക്ക് (അറബികള്‍ക്ക്) വല്ലാതെ പ്രയാസം ഉണ്ടായി. വല്ല മരുന്നും രാവിലെ കഴിച്ചായിരുന്നോ ഇനി അതിന്റെ അലര്‍ജി വല്ലതും ആണോ എന്നൊക്കെ പലരും പല അഭിപ്രായങ്ങളും പറയുന്നു.
ഞാനും അവിടെ പോയി സംഗതി ഒക്കെ ഒന്ന് കണ്ടു. മുഖത്ത് ഒരു ദുഃഖഭാവം ഒക്കെ വാരിത്തേച്ചു കുറച്ചു നേരം അവിടെ കറങ്ങി നിന്നു ആദ്യത്തെ പ്രയോഗം വിജയിച്ചതിന്റെ ആവേശത്തില്‍ പിന്നെ മൂന്ന്-നാല് ദിവസങ്ങള്‍ കഴിഞ്ഞു വീണ്ടും ഒരു ഡോസ് കൂടി കൊടുത്തു. അങ്ങനെ ഇടയ്ക്കിടയ്ക്ക് കൃത്യമായി നല്കിക്കൊണ്ടിരുന്നു. മൂപ്പര്‍ക്ക് പിന്നെ ഷൌട്ട് ചെയ്യാന്‍ തീരെ സമയം കിട്ടാതായി അതെങ്ങനാ ചൊറിച്ചില്‍ ഒന്ന് അടങ്ങിയിട്ടു വേണ്ടേ ഷൌട്ടാന്. ഇതിനിടയില്‍ മൂപ്പര് ആശ്പത്രിയിലും പോയി. ഇടയ്ക്കിടയ്ക്ക് ഉള്ള ഈ പ്രയോഗം മരുന്ന് കൊണ്ടും മാറില്ല എന്നായപ്പോള്‍ ആരോ പറഞ്ഞു ഇത് ഇവിടുത്തെ കാലാവസ്ഥ പിടിക്കാത്തത് കൊണ്ട് ഉള്ള അലര്‍ജി തന്നെ അത് കൊണ്ട് ഇവിടം വിടുന്നത് തന്നെയാ നല്ലത്… ഈ പോഴന്മാര് ഉണ്ടോ നമ്മുടെ നായക്കുരണ പൊടിയുടെ ശക്തി എന്താണെന്ന് അറിയുന്നു? അങ്ങനെ അയാള്‍ തിരികെ ദുബൈയിലേക്ക് പോകാന്‍ തന്നെ തയ്യാര്‍ എടുക്കുമ്പോള്‍ ആണ് അത് നടന്നത്…
അങ്ങനെ അന്ന് അതിയാനെ ചൊറിയിക്കേണ്ട ദിവസം ആയിരുന്നു ഞാന്‍ പതുക്കെ നമ്മുടെ പൊതി അഴിച്ചു സംഗതി എടുക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ട് അയാളുടെ അടുത്ത വിശ്വസ്തന് ആയ ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്റെ കാബിനിലേക്ക് കടന്നു വന്നു കള്ളത്തരം ചെയ്യുമ്പോള്‍ നാമറിയാതെ തന്നെ നമ്മളില്‍ പ്രകൃതി ഇണക്കി വച്ചിട്ടുള്ള ആ പരിഭ്രമം എന്നെ പിടികൂടി ഞാന്‍ ആകെ വല്ലാണ്ടായി അപ്പോള്‍ ഈ പൊടി അതിന്റെ കവറില്‍ നിന്നും അല്പം എന്റെ കയ്യിലേക്ക് തൂകിപ്പോയി ഞാന്‍ അങ്ങോട്ട് ഒരു ചൊറിച്ചിലും തുടങ്ങി ഇതെല്ലാം ഈ മെക്കാനിക്കല്‍ കൊണാണ്ടര് കണ്ടുകൊണ്ട് നില്‍ക്കുകാ അപ്പോള്‍ തന്നെ അവനു രോഗം പിടികിട്ടി. അവന് അവിടെ നിന്നും ഒറ്റക്കുതിപ്പായിരുന്നു ബാക്കിയുള്ള എല്ലാ എഞ്ചിനീയര്‍ കൂട്ടാളികളെയും വിളിച്ചുകൊണ്ട് വരാന്‍ ആണ് ആ പോക്ക് എന്ന് എനിക്ക് അപ്പോഴേ തോന്നി, ബോസ് അപ്പോഴും എത്തിയിട്ടില്ലായിരുന്നു. പിന്നെ അവിടെ നിന്നാല്‍ അവന്മാര് എന്റെ പതിനാറടിയന്തിരം എപ്പോള്‍ കഴിച്ചെന്നു ചോദിച്ചാല്‍ മതി. സകല ശക്തിയും എടുത്ത് ഒരൊറ്റ ഓട്ടം ആയിരുന്നു അവിടെ നിന്നും. പിന്നെ ആ ഓഫീസിലേക്ക് ഞാന്‍ പോയിട്ടില്ല. ഫ്രീ വിസ ആയിരുന്നത് കൊണ്ട് നമ്മുടെ ഊരും നാടും ഒന്നും അവിടെ ആര്‍ക്കും അറിയില്ലല്ലോ!
അങ്ങനെയാണ് ബോസിന് പണി കൊടുത്ത എന്റെ വാലിനു തീപിടിച്ചത്….
132 total views, 1 views today