ബൌളിംഗ് എന്‍ഡില്‍ നിന്നും ബാറ്റ് ചെയ്ത സച്ചിന്‍; ക്രിസ് കെയിന്‍സ് പകച്ചു പോയി !

0
260

അല്ല പിന്നെ സച്ചിനോട കളി…സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാല്‍ ക്രിക്കറ്റ് കളിയുടെ കുലപതിയാണ്. ബാറ്റിംഗ് എന്ന് പറഞ്ഞാല്‍ അതിന്റെ അവസാനത്തെ വാക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറും. ബാറ്റിംഗ് എന്‍ഡില്‍ നിന്ന് ആയാലും ബൌളിംഗ് എന്‍ഡില്‍ നിന്ന് ആയാലും സച്ചിന്‍റെ ബാറ്റിന്റെയും വീക്ഷണത്തിന്‍റെയും ചൂട് അറിയും. അതിന്റെ യഥാര്‍ഥ രുചി അരിഞ്ഞത് ന്യൂസിലാന്‍ഡ്‌ ആള്‍ റൌണ്ടര്‍ ക്രിസ് കെയിന്‍സ് ആണ്.

മൊഹാലിയില്‍ ഇന്ത്യ-ന്യൂസിലാന്ഡ് മത്സരം നടക്കുന്നു. സച്ചിനും ദ്രാവിഡും ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നു. ദ്രാവിഡ്‌ ബോള്‍ ഫെയിസ് ചെയ്യുകയും സച്ചിന്‍ മറു വശത്ത് നോക്കി നില്‍ക്കുകയും ചെയ്യുന്നു. പെട്ടന്ന് ക്രിസ് കേയിസ് ബോള്‍ ചെയ്യാന്‍ എത്തി…അദ്ദേഹത്തിന്റെ ബോളുകള്‍ പതിവിലും വിപരീതമായി സ്വിംഗ് ചെയ്യുന്നു. പന്തിന്റെ വേഗവും ദിശയും മനസിലാകാതെ ദ്രാവിഡ്‌ കുഴഞ്ഞപ്പോള്‍ രക്ഷകനായി സച്ചിന്‍ എത്തി.

കെയിസ് എങ്ങനെയാണ് പന്ത് പിടിക്കുന്നത് എന്നത് ദ്രവിടിനെക്കാള്‍ നന്നായി സച്ചിന് കാണാന്‍ സാധിക്കുമായിരുന്നു. ഇത് നോക്കി സച്ചിന്‍ ദ്രാവിഡിന് നിര്‍ദേശങ്ങള്‍ നല്‍കി തുടങ്ങി. പിന്നെ അവിടെ നടനാന്ത് എന്താണ് എന്ന് സച്ചിന്‍ തന്നെ പറയുന്നു…