ബ്രസീലിന്റെ തേര്‍തെളിക്കാന്‍ ദുംഗ വീണ്ടുമെത്തുന്നു

dunga_1oeogvgyalqjt1ataakaugl951

ലോകകപ്പിലെ നാണം കെട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തൊഴിഞ്ഞ സ്‌കൊളാരിക്ക് പകരം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദുംഗ ബ്രസീല്‍ ഫുട്‌ബോള്‍ ടീം കോച്ചായേക്കും. പുതിയ കോച്ചിനെ പ്രഖ്യാപിക്കുന്നതിനൊപ്പം ടെക്‌നിക്കല്‍ കമ്മീഷന്റെ തലവനായി മുന്‍ ഗോള്‍കീപ്പര്‍ ഗില്‍മറിനെയും നിയമിക്കും

പുതിയ യുഗത്തെ പരിശീലിപ്പികുവാന്‍ തനിക്ക അവസരം നല്‍കണമെന്ന്ആവശ്യപ്പെട്ട് ദുംഗ തന്നെയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ സമീപിച്ചെന്നാണ് വാര്‍ത്തകള്‍. 1994ഇല്‍ വേള്‍ഡ്കപ്പ് നേടിയ ബ്രസീലിയന്‍ ടീമിനെ നയിച്ചത് ദുംഗയായിരുന്നു

ഇതേ ദുംഗയുടെ കീഴിലാണ് സാംബാ താളക്കാര്‍ 2007ലും 2009 കോണ്‍ഫെഡറേഷന്‍ കപ്പ് വിജയിച്ചത്. ദുംഗയുടെ കീഴില്‍ കളിച്ച 60ല്‍ 42 കളികളും ബ്രസീല്‍ വിജയിച്ചിരുന്നു. എന്നാല്‍ 2010 വേള്‍ഡ്കപ്പില്‍ ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് തോറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു

Advertisements