ബ്രിട്ടീഷ് പോലിസ് ഓഫീസറെ കൊന്ന കേസില്‍ ഭഗത് സിംഗ് നിരപരാധിയെന്ന് ലാഹോര്‍ പോലിസ്. ഇത് സംബന്ധമായുള്ള എഫ്ഐആറില്‍ ഭഗത് സിംഗിന്റെ പേരില്ലെന്നാണ് ലാഹോര്‍ പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ നീണ്ട 83 വര്‍ഷത്തെ തന്റെ വീരചരമത്തിനുകൂടി കാരണമായ ആരോപണത്തില്‍ നിന്നുമാണ് ഇന്ത്യന്‍ വീര നായകന് കുറ്റവിമുക്തനായിരിക്കുന്നത്. 1928 ലായിരുന്നു ബ്രിട്ടീഷ് പോലിസ് ഓഫീസര്‍ കൊല്ലപ്പെടുന്നത്. ഈ കേസിലും ലാഹോര്‍ ഗൂഡാലോചന കേസിലും കുറ്റക്കാരനായി ബ്രിട്ടീഷ് കോടതി വിധിച്ചതിനെ തുടര്‍ന്നായിരുന്നു ഭഗത് സിംഗിനെ 1931 അധികൃതര്‍ തൂക്കിലേറ്റുന്നത്.
ഭഗത് സിംഗ് മെമ്മോറിയല്‍ ഫൌണ്ടേഷന് ചെയര്മാന് ഇംതിയാസ് റാഷിദ് ഖുറൈഷി ഫയല്‍ ചെയ്ത പരാതിയിലാണ് പോലിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലിസ് ഓഫീസര്‍ ആയിരുന്ന ജോണ്‍ സൗണ്ടറിനെ വധിച്ച കേസിന്റെ എഫ്ഐആറിന്റെ കോപ്പിക്ക് വേണ്ടിയാണ് ഇംതിയാസ് കോടതിയെ സമീപിച്ചത്. ഭഗത് സിംഗിന്റെ കൂടെ സുഖ്ദേവും രാജ്ഗുരുവും ആയിരുന്നു കൂട്ടുപ്രതികള്‍.
കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചതിനെ തുടര്‍ന്ന് 1931 മാര്‍ച്ച് 23 നായിരുന്നു ലാഹോര്‍ ഷാദ്മാന്‍ ചൌകില്‍ വെച്ച് ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ തൂക്കിലേറ്റുന്നത്. അദ്ദേഹത്തിന്റെ വീരചരമം കഴിഞ്ഞു 83 വര്‍ഷങ്ങള്‍ക്ക് ശേഷം റെക്കോര്‍ടുകള്‍ തിരഞ്ഞാണ് അനാര്‍ക്കലി പോലിസ് സ്റ്റേഷനില്‍ നിന്നും ഈ എഫ്ഐആര്‍ കണ്ടെടുക്കുന്നത്. ലാഹോര്‍ കോടതിയാണ് ഇത് കണ്ടു പിടിക്കുവാന്‍ ലാഹോര്‍ പോലീസിനോട് ഉത്തരവിട്ടത്.
ഉറുദുവില്‍ എഴുതപ്പെട്ട എഫ്ഐആര്‍ അനാര്‍ക്കലി പോലിസ് സ്റ്റേഷനില്‍ 1928 ഡിസംബര്‍ 17 വൈകുന്നേരം 4 30 നായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എഫ്ഐആറില്‍ രണ്ടു അജ്ഞാതരായ തോക്കുധാരികള്‍ എന്ന് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ദൃക്സാക്ഷിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിയെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആയിരുന്നു, അഞ്ചടി അഞ്ചിഞ്ച് ഉയരം, ഹിന്ദു മുഖം, ചെറിയ മീശ, മെലിഞ്ഞ എന്നാല്‍ ഉറച്ച ശരീരം, വെള്ള ട്രൌസറും ഗ്രേ കുര്‍ത്തയും ആയിരുന്നു വേഷം. കറുത്ത ക്രിസ്ത്യന്‍ മോഡല്‍ തൊപ്പിയും ആയിരുന്നു വേഷം.
ലാഹോര്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയ എഫ്ഐആറിന്റെ കോപ്പി ഇംതിയാസിനും കൈമാറി. ഒരു പിടിഐക്കും ലഭിച്ചിട്ടുണ്ട്.
ഇംതിയാസിന്റെ ഭഗത് സിംഗിനെതിരെയുള്ള കേസ് വീണ്ടും റീഓപ്പണ്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. ഭഗത് സിംഗിന്റെ നിരപരാധിത്വം ഇതിലൂടെ തെളിയിക്കാന്‍ കഴിയും എന്നാണ് തന്റെ പ്രതീക്ഷയെന്നു ഇംതിയാസ് പറഞ്ഞു.