ബ്രെറ്റ് ലീ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു.

0
175

27ndmpBRETTLEE__27_1813947f
ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബോളര്‍ ബ്രെറ്റ് ലീ ക്രിക്കറ്റിന്റെ എല്ലാ തലങ്ങളില്‍ നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. 38 കാരനായ ബ്രെറ്റ് ലീ തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമാമിടുന്നത്.

നേരത്തെ ജൂലൈ 2012ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലും ബ്രെറ്റ് ലീ സജീവമായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗ്ലെന്‍ മഗ്രാത്തി നെപ്പോലെ വിക്കറ്റുകള്‍ വാരിക്കൂട്ടുന്നതില്‍ മുഖ്യ പങ്കു വഹിച്ച ബ്രെറ്റ് ലീ  221 ഏകദിനത്തില്‍ നിന്നായി 380 വിക്കറ്റും 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ബ്രെറ്റ് ലീയുടെ ട്വന്റി20 ടീമായ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഈ സീസണില്‍ കൂടി കളിച്ചിട്ടായിരിക്കും ബ്രെറ്റ് ലിയുടെ വിരമിക്കല്‍ എന്നാണ് പ്രഖ്യാപനം. എന്തായാലും ആരാധകര്‍ക്ക് സങ്കടം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഇന്ത്യയിലും ബ്രെറ്റ് ലീ ക്ക് ആരാധകരുടെ കാര്യത്തില്‍ കുറവൊന്നുമില്ല.

Advertisements