ബ്രേക്ക്‌ ഡൌണായ ട്രെയിന്‍ യാത്രക്കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കി !

  279

  dds

  നമ്മള്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നും ഇല്ല എന്നാണല്ലോ? അതിനു ഒരു ഉത്തമ ഉദാഹരണം ഇന്നലെ ഗ്വാളിയറില്‍ സംഭവിച്ചു..!

  ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇന്നലെ ഗ്വാളിയറില്‍ ഒരു ട്രെയിന്‍ പാതി വഴിയില്‍ നിന്ന് പോയി. കൈലാരാസ്-സബല്‍ഗാഹ് ടട്രെയിനാണ് എഞ്ചിന്‍ പ്രശ്നങ്ങള്‍ കാരണം പണി മുടക്കിയത്. ലെവല്‍ ക്രോസ് കയറി റോഡിന്റെ നടുവിലായി ട്രെയിന്‍ നിന്നപ്പോള്‍ യാത്രക്കാരും നാട്ടുകാരും എല്ലാം പ്രശ്നത്തിലായി. ഒരു മണിക്കൂറിലധികം അദ്ധ്വാനിച്ചിട്ടും ട്രെയിന്‍ അനങ്ങുന്നില്ല എന്ന് കണ്ട യാത്രക്കാര്‍ ഒടുവില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ തീരുമാനിച്ചു.

  ddd

  ഭാഗ്യം കൊണ്ടോ, അവരുടെ ഒതോരുമ്മ കൊണ്ടോ അവര്‍ തള്ളി തുടങ്ങി ട്രെയിന്‍ കുറച്ചു ഒന്ന് അനങ്ങിയപ്പോള്‍ ട്രെയിന്‍ തനിയെ സ്റ്റാര്‍ട്ട്‌ ആയി. ചൂടായ എഞ്ചിന്‍ അപ്പോഴേക്കും തണുത്ത് നന്നായി എന്ന് യാത്രക്കാര്‍ ആതമഗതം നടത്തി.