Smart Phone
ബ്ലാക്ക്ബെറി അവരുടെ പാസ്പോര്‍ട്ട് വില്ക്കാന് ഒരുങ്ങുന്നു..
കാനഡയില്‍ ആണ് ബ്ലാക്ബെറി പാസ്പോര്‍ട്ട് ആദ്യമായി വില്ക്കാന് ഒരുങ്ങുന്നത്. ഈ പാസ്പോര്‍ട്ട് ബ്ലാക്ബെറി നിരയില പുതിയ സ്മാര്‍ട്ട് ഫോണ്‍ ആണ്. പേരാണ് പാസ്പോര്‍ട്ട്. അടുത്ത മാസം 7 നു ഈ ഫോണ്‍ വില്പനക്ക് എത്തുന്നത്.
104 total views

കാനഡയില്‍ ആണ് ബ്ലാക്ബെറി പാസ്പോര്‍ട്ട് ആദ്യമായി വില്ക്കാന് ഒരുങ്ങുന്നത്. ഈ പാസ്പോര്‍ട്ട് ബ്ലാക്ബെറി നിരയില പുതിയ സ്മാര്‍ട്ട് ഫോണ്‍ ആണ്. പേരാണ് പാസ്പോര്‍ട്ട്. അടുത്ത മാസം 7 നു ഈ ഫോണ്‍ വില്പനക്ക് എത്തുന്നത്.
പുതിയത് എന്ന് പറയും എങ്കിലും പഴമ വിട്ടു കളിക്കാന്‍ തയ്യാറല്ല എന്ന മട്ടിലാണ് ബ്ലാക്ക്ബെറിയുടെ ചുവട് വയ്പ്. ഈ ഫോണും QWERTY കീ ബോര്‍ഡുമായിട്ടാണ് വരുന്നത്. 4 G നെറ്റ് വര്‍ക്ക് പിന്തുണയുള്ള സിംഗിള്‍ സിം ഫോണ്‍, 1440 x 1440 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.5 ഇഞ്ച് സ്ക്രീന്‍, പോറല്‍ വീഴാത്ത കൊര്നിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണത്തോടെ ആണ് വരുന്നത്. കീ പാഡ് ഉണ്ടെന്നു കരുതി ഫോണ്‍ ടച്ച് സ്ക്രീന്‍ അല്ല എന്ന് കരുതരുത്.
2.26 ജിഗ ഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസ്സര്‍ 3GB റാം , 32 GB ഇന്റെര്ണല് മെമ്മറി, 128GB വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. 13 മെഗാ പിക്സല്‍ മെയിന്‍ ക്യാമറയും 2 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. ബ്ലാക്ക്ബെറി 10.3 ഒ എസ് ആണ് ഉപയോഗിക്കുന്നത്. 3450 mAh ബാറ്ററി പെട്ടെന്ന് തന്നെ ചാര്‍ജ് തീര്‍ന്നു പോകാതിരിക്കാന്‍ സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കാം.
105 total views, 1 views today