ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകളും

0
364

android-blackberry-logo

ആന്‍ഡ്രോയിഡ് ആപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക്‌ബെറി 10 അപ്‌ഡേഷന്‍ എത്തി. വിപണിയിലെ ബ്ലാക്ക്‌ബെറി 10 ഡിവൈസുകള്‍ക്കായാണ്  പുതിയ ഒ.എസ് അപ്‌ഡേഷന്‍ പുറത്തിറക്കിയത്. ബ്ലാക്ക്‌ബെറി 10 ഡിവൈസുകളിലെ  ഒ.എസ് ആയ ബ്ലാക്ക്‌ബെറി 10 നു ബദലായി 10.3.1 വെര്‍ഷനാണ് പുറത്തിറക്കിയിട്ടുള്ളത്. ബ്ലാക്ക്‌ബെറി ബ്ലെന്‍ഡ്, അസിസ്റ്റന്റ്, പുതിയ ആയിരക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ പുതിയ വെര്‍ഷനില്‍ ലഭിക്കും.

ബ്ലാക്ക്‌ബെറി വേള്‍ഡ് ആപ് സ്റ്റോര്‍ കൂടാതെ ,ആമസോണ്‍ ആപ് സ്റ്റോറും ഉപയോഗിക്കാം എന്നതാണ് പുതിയ വെര്‍ഷനെ ശ്രദ്ധേയമാക്കുന്നത്. ഇതുവഴി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും ബ്ലാക്ക്‌ബെറി 10 ഡിയവ്‌സ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. മുമ്പ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

ബ്ലാക്ക്‌ബെറി ബ്ലെന്‍ഡാണ് മറ്റൊരു മികച്ച പ്രത്യേകത. നിങ്ങളുടെ ബ്ലാക്ക്‌ബെറി ഫോണിലെ മെസ്സേജുകളും, കണ്ടെന്റുകളും നിങ്ങളുടെ കമ്പ്യൂൂട്ടാറിലും ടാബ്ലെറ്റിലും എത്തിക്കാന്‍ ബ്ലെന്‍ഡ് സഹായിക്കും. ടെക്സ്റ്റ്, ബിബിഎം മെസ്സേജുകള്ക്കും കമ്പ്യൂട്ടര്‍, ടാബ്ലെറ്റിലൂടെ മറുപടി നല്കാന്‍ ബ്ലെന്‍ഡ് സഹായിക്കും.

വോയിസ് കമാന്‍ഡുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് ബ്ലാക്ക്‌ബെറി അസിസ്റ്റന്റ്. ബ്ലാക്ക്‌ബെറി ഹബ്, ക്യാമറ, മള്‍ട്ടിമീഡിയ, ബാറ്ററി മേഖലകളിലും പുതിയ അപ്‌ഡേറ്റ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

Advertisements